RGP VIEW 203
![]() |
203. My Neighbor Totoro (1988) JAPANESE |
My Neighbor Totoro (1988)
G | 86 min | Animation, Family, Fantasy
സിനിമയെ വെല്ലുന്ന ആനിമേഷൻ സിനിമകൾ കണ്ടിട്ടുണ്ടോ ? കണ്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയുള്ള ഒരു മികച്ച സിനിമയാണ് ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നത്.
അച്ഛനും അമ്മയും രണ്ടു കുട്ടികളും അടങ്ങുന്ന ചെറിയ ഒരു കുടുംബം. പുതിയ വീട്ടിലേക്ക് താമസം മാറി വന്നതാണ്. അമ്മ അസുഖം കാരണം ഹോസ്പിറ്റലിലാണ്. അവർ താമസിക്കുന്ന വീട്ടിൽ പ്രേതബാധ ഉള്ളതായി പലരും പറഞ്ഞു നടക്കുന്നുണ്ട്. ചില വ്യത്യസ്തമായ സംഭവങ്ങൾ ആ കുടുംബത്തിലെ കുട്ടികൾക്ക് ആ വീട്ടിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുമുണ്ട്. പക്ഷേ, അതൊരിക്കലും പേടിപെടുത്തുന്നതായിരുന്നില്ല.
സാധാരണയായി കണ്ടുവരുന്ന പ്രേത സിനിമകളുടെ പ്ലോട്ട്. അതായിരിക്കും ഈ റിവ്യൂ വായിച്ചു നോക്കുമ്പോൾ നിങ്ങൾക്ക് അനുഭവപ്പെടുന്നത്. പക്ഷേ ഇവിടെ സംഭവം വ്യത്യസ്തമാണ്. പ്രേക്ഷകരെ മനോഹരമായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ചിത്രം. പക്ഷേ അത് പറഞ്ഞു വർണിക്കാൻ സാധിക്കില്ല എന്നുമാത്രം.
1988 പുറത്തിറങ്ങിയ ഈ ജപ്പാനീസ് ആനിമേഷൻ മൂവിക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. മികച്ച കഥയും കഥാപാത്രങ്ങളുടെ ഓമനത്തം തുടങ്ങിയവ ഏതൊരു പ്രേക്ഷകനെയും പിടിച്ചിരുത്തുന്ന കാര്യം ഉറപ്പാണ്. ആനിമേഷൻ സിനിമകളിൽ അധികം കാണാത്ത ഒന്ന് ഈ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. ഓരോ സീനും വളരെ ഡീറ്റെയിൽ ആയി അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ കണ്ടിന്യൂയിറ്റി വരെ. മറ്റൊരു ആനിമേഷൻ സിനിമകളും ഈ പ്രത്യേകത ഞാൻ ഇതുവരെ കണ്ടിട്ടില്ല. മലയാളത്തിൽ നമ്മൾ പോത്തേട്ടൻ ബ്രില്ലിയൻസ് എന്നെല്ലാം പറയാറില്ലേ. അതുപോലെ ബ്രില്ല്യൻസിൻറെ ഒരു താഴ്‌വാരം തന്നെയാണ് ഈ ആനിമേഷൻ സിനിമ.
ഒരു ആനിമേഷൻ ചിത്രമെന്ന രീതിയിൽ നിങ്ങൾക്ക് വേണമെങ്കിൽ ഈ സിനിമ കാണാതെ ഇരിക്കാം. പക്ഷേ നിങ്ങൾ മിസ്സ് ചെയ്യുന്നത് ലോകത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. നിർബന്ധമായും കണ്ടിരിക്കേണ്ട ഈ ചിത്രം ചിത്രം നിങ്ങളെ നിരാശപ്പെടുത്തും എന്ന് എനിക്ക് തോന്നുന്നില്ല.
203. My Neighbor Totoro (1988) JAPANESE
4.25/5 RGP VIEW
8.2/10
IMDb
94%
Rotten Tomatoes
5/5
Common Sense Media
94% liked this film
Google users
RGP VIEW
No comments:
Post a Comment