Sunday, May 31, 2020

205. Attack On Titan (2013-) JAPANESE

RGP VIEW 205
Attack on Titan (2013– )
TV Series   |  TV-MA   |  24 min   |  Animation, Action, Adventure

പതിവ് തെറ്റിച്ച് എൻറെ അനുജൻ ഒരു ചോദ്യം. "അല്ലയോ മഹാനുഭാവ താങ്കൾക്ക് അറ്റാക്ക് ഓൺ ടൈറ്റൻ നിരീക്ഷിക്കുവാൻ അവസരം കിട്ടിയിട്ടുണ്ടോ ?" സാധാരണ ഈ ചോദ്യം ഞാൻ അങ്ങോട്ടാണ് ചോദിക്കാറുള്ളത്. ഇല്ല എന്ന് മറുപടിയും പറഞ്ഞു ഞാനവനെ ഒഴിവാക്കി. 

ഏതുസമയവും അറ്റാക്ക് ഓൺ ടൈറ്റൻ എന്നാ  സീരീസ് കണ്ടിരിക്കുന്ന അനുജനെ കണ്ടു വെറുതെ ഒന്ന് ഗൂഗിൾ ചെയ്തു നോക്കി.  ഏകദേശം 140000 ആളുകൾ imdbയിൽ റൈറ്റിംഗ് ചെയ്ത ആനിമീ സീരീസ്. പത്തിൽ ഒമ്പതിന് അടുത്ത് റൈറ്റിംഗ് ഉണ്ട്. ഒന്നും നോക്കിയില്ല. അങ്ങ് കണ്ടു കളഞ്ഞു.

ഒരു സാങ്കൽപിക രാജ്യം. രാജ്യത്തിലെ ഓരോ പട്ടണങ്ങളും വലിയ മതിൽ കൊണ്ട് പ്രൊട്ടക്ഷൻ ഏർപ്പെടുത്തിയിരിക്കുന്നു. മതിൽ എന്നുപറയുമ്പോൾ രണ്ടുമൂന്ന് തെങ്ങുകളുടെ നീളം വരും. രാക്ഷസന്മാരുടെ രക്ഷ നേടാൻ വേണ്ടിയാണ്  ഈ വൻമതിലുകൾ. അതുകൊണ്ടുതന്നെ ആ രാജ്യത്തിലെ ജനങ്ങൾ സുരക്ഷിതരായിരുന്നു. ഒരു ദിവസം മതിലിനെകാൾ ഉയരമുള്ള രാക്ഷസന്മാർ ആ രാജ്യത്ത് എത്തുന്നു. തുടർന്ന് കഥ വികസിക്കുന്നു.

Imdb റൈറ്റിംഗ് നോക്കി സിനിമ കാണുന്നത് കോമഡിയാണ്.  എന്നാൽപോലും ഇത്രയും റൈറ്റിംഗ് നൽകിയ ഈ സീരീസിന് എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അതെല്ലാം തകർത്തു കൊണ്ടായിരുന്നു ആദ്യ രണ്ടു മൂന്നു എപ്പിസോഡുകൾ. ചുരുക്കി പറഞ്ഞാൽ ഒട്ടും ഇഷ്ടപ്പെട്ടില്ല. പക്ഷേ പിന്നീട് തീർത്തും ഞെട്ടിക്കുന്ന രീതിയിലുള്ള അവതരണം മറ്റൊരു സ്ഥലത്തേക്ക് ഈ സീരീസിനെ എത്തിക്കുന്നു.

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ. അതാണ് അറ്റാക്ക് ഓൺ ടൈറ്റൻ എന്ന് സീരീസിന്റെ ഏറ്റവും വലിയ സവിശേഷതയായി തോന്നിയത്. ട്വിസ്റ്റുകൾ എല്ലാം സത്യത്തിൽ ഞെട്ടിച്ചുകളഞ്ഞു. കിടിലൻ ഫൈറ്റ് പാക്കേജ് ഈ സീരീസിന്റെ മറ്റൊരു പ്രത്യേകതയാണ്. രോമാഞ്ചിഫിക്കേഷൻ ഗ്യാരണ്ടിയാണ്..! ത്രില്ലിംഗ് കാര്യം പിന്നെ പറയുകയും വേണ്ട..! കിടിലൻ സീരീസ് എന്നുതന്നെ പറയാം..! അതിന് ഒരു സംശയവും വേണ്ട..!

പക്ഷേ, ജപ്പാനീസ് അനിമീ സീരീസ് ആണെങ്കിലും ഇംഗ്ലീഷ് ഡബ്ബ് ആണ് കാണാൻ സാധിച്ചത്. നായകൻറെ ഡബ്ബിംഗ് എനിക്ക് ഒട്ടും ബോധിച്ചില്ല. കൂടാതെ ചില എപ്പിസോഡുകളിൽ നല്ല രീതിയിൽ ബോർ അടിക്കുന്നുണ്ട്. പക്ഷേ അടുത്ത എപ്പിസോഡ് അത് റിക്കവർ ചെയ്തത് പോകുന്നുണ്ട്.

ഈ പ്രശ്നങ്ങളെല്ലാം ഉണ്ടെങ്കിലും നിർബന്ധമായും ഒരു സീരീസ് സ്നേഹി അല്ലെങ്കിൽ അനിമേഷൻ പ്രേമി കണ്ടിരിക്കേണ്ട ഒന്നുതന്നെയാണ് അറ്റാക്ക് ഓൺ ടൈറ്റൻ.. ആദ്യമായി ഈ മേഖലയിലേക്ക് കാൽവരിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇതൊരു മികച്ച തുടക്കമാവും എന്നത് തീർച്ച..! നിങ്ങളെ നിരാശപ്പെടുത്തില്ല എന്നുറപ്പാണ്.
ഇന്നലെ ഫൈനൽ സീസൺ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ട്രെയിലർ ഗംഭീരമായിരുന്നു.. എന്തായാലും  കാത്തിരിക്കണം..! ഞാൻ കാത്തിരിക്കും..! കണ്ടിരിക്കും..!

4.25/5 RGP VIEW

8.8/10
IMDb
4.7/5
Crunchyroll
8.4/10
TV.com
96% liked this TV show
Google users

RGP VIEW

No comments:

Post a Comment

Latest

Get out (2017)