Monday, March 9, 2020

189. Ala Vaikunthapurramuloo (2020) TELUGU

RGP VIEW 189
Ala Vaikunthapurramuloo (2020)
Not Rated   |  163 min   |  Action, Drama

രണ്ടു സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരേസമയം  ജോലി ചെയ്യുന്നവർ. ഒരാൾ മാന്യനും മറ്റൊരാൾ ഭ്രാന്തനും ആയിരുന്നു.  മാന്യൻ ആ കമ്പനി മുതലാളിയുടെ മകളെ വിവാഹം ചെയ്തു ഉയരങ്ങളിലേക്ക് കയറിപ്പോയി. പക്ഷേ ഇത് തൻറെ സുഹൃത്തായ ഭ്രാന്തന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അയാൾ എൻറെ സുഹൃത്തിന് ഉണ്ടായ വിജയത്തെ ഓർത്ത് എന്നും ദുഃഖിച്ചു കൊണ്ടിരുന്നു.

വർഷങ്ങൾ കടന്നുപോയി. ഭ്രാന്തൻ ജോലിയിൽ തന്നെ തുടർന്നു. സുഹൃത്ത് അയാളുടെ മുതലാളിയുമായി. അങ്ങനെ ഇവർക്ക് രണ്ടു പേർക്കും ഒരേ ദിവസം ആൺകുട്ടി പിറക്കുകയാണ്.  തൻറെ മകന് എല്ലാ സുഖങ്ങളും വേണമെന്ന് അച്ഛൻറെ ഭ്രാന്തമായ ചിന്ത ഭ്രാന്തനിൽ അലയടിച്ചു. അയാൾ മനസ്സിലെ വെറുപ്പും സ്വാർത്ഥതയും കൊണ്ട് ഈ രണ്ടു കുട്ടികളെയും തമ്മിൽ മാറ്റുന്നു. തുടർന്ന് കഥ വികസിക്കുന്നു.

ഓരോ കഥകളും പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നു വരുന്നത് പല രീതിയിലാണ്. ഏതൊരു പൊട്ടൻ കഥയാണെങ്കിലും ചില ആളുകൾ അത് പ്രേക്ഷകരെ പറഞ്ഞു വിശ്വസിപ്പിക്കാൻ മിടുക്ക് ഉള്ളവരായിരിക്കും. ഇതേ പോലെ ചില സിനിമകളിലും നമുക്ക് ഇതേ സംഭവം കാണാൻ സാധിക്കും. ഈ ചിത്രം ആ ഒരു പാറ്റേണിൽ ഉൾപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.

കാരണം, കുട്ടിയെ ആൾമാറാട്ടം ചെയ്യുന്നതെല്ലാം  ബോറടിച്ച സംഗതിയാണ്. എൻറെ ഒരു ചെറിയ അറിവ് വെച്ച് ഏറ്റവും കുറഞ്ഞത് അത് 30 കൊല്ലമെങ്കിലും ഈ ത്രെഡ് കളിക്കുന്നുണ്ട്. 2020ൽ നിൽക്കുമ്പോൾ ഇതിന് ഒരു മാറ്റവും ഇല്ലല്ലോ എന്നോർത്ത് കണ്ടു തുടങ്ങിയ ചിത്രമാണിത്. 2 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യം, പക്ഷേ എനിക്ക് ഒരു തരി പോലും ബോർ അടിച്ചതായി തോന്നിയില്ല.

ഫാൻറസി സിനിമകളെല്ലാം കണ്ടിട്ടില്ലേ..? സത്യം പറഞ്ഞാൽ അതു പോലെയുള്ള ഒരു ഫീൽ ആയിരുന്നു കിട്ടിയത്. ഒരു പുതുമയും ഇല്ലാത്ത ഒരു ചിത്രം ബോറടിപ്പിക്കാതെ കൊണ്ടുപോയ സംവിധായകന് അഭിനന്ദനങ്ങൾ. മികച്ച ഗാനങ്ങൾ, പശ്ചാത്തലസംഗീതം, ക്യാമറ തുടങ്ങിയവ മികച്ചതായി അനുഭവപ്പെട്ടു. ജയറാം ഒഴിച്ച് ബാക്കിയുള്ള ഒരാളുടെയും അഭിനയം മനസ്സിന് തൃപ്തി നൽകിയില്ല.

ലോജിക് എന്നത് തൊട്ടുതീണ്ടാത്ത സ്ക്രിപ്റ്റ്. ഓരോരോ സംഭവങ്ങൾ എല്ലാം കണ്ടു തലകറങ്ങുന്ന അവസ്ഥ. അല്ലു അർജുൻ കോൺഫ്രൻസ് റൂമിൽ വരുന്നതും ശേഷം അവിടെ കാണിച്ചു കൂട്ടുന്നതും എല്ലാം വളരെ മനോഹരമായി പരാജയപ്പെട്ടിരുന്നു. അതിൻറെ ഒപ്പം മലയാളം ഡബ്ബിംഗും...! സബാഷ്..!! സത്യം പറഞ്ഞാൽ രണ്ട് ലോട്ടറി എടുത്ത് രണ്ടും ഒരുമിച്ച് അടിച്ച ഫീൽ ലഭിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അല്ലു അർജുനെ വെച്ച് ഒരു സീരിയൽ ഉണ്ടാക്കി വിജയിപ്പിച്ചു.

പിന്നെ ഞാൻ ഒരു തെലുങ്ക് പടമാണ് കാണുന്നത് എന്ന ബോധ്യം എനിക്ക് വേണമായിരുന്നു. എൻറെ ഭാഗത്തും തെറ്റുണ്ട്. ഞാൻ അത് ചെയ്തില്ല. സിനിമ കാണണോ വേണ്ടയോ എന്ന് ചോദിച്ചാൽ "നോർമൽ ഓടിയൻസിനും തെലുങ്ക് സിനിമ പ്രേമികൾക്കും ചിത്രം കാണാവുന്നതാണ്. ഒരുതവണ കാണാനുള്ളത് ചിത്രത്തിലുണ്ട്. ബുദ്ധിജീവി ആണെങ്കിൽ ആ വഴിക്ക് പോകരുത്."

ഇത്രയൊക്കെ ചിത്രത്തെ കീറിമുറിച്ചു എങ്കിലും എന്നെ ചിത്രം മുഷിപ്പിച്ചു എന്ന് ഒരിക്കലും ഞാൻ പറയില്ല. ഒരു എൻറർട്രെയിനർ എന്ന രീതിയിൽ ചിത്രത്തെ സമീപിക്കുന്നത് തെറ്റില്ല. സമയമുണ്ടെങ്കിൽ കണ്ടിരിക്കാം എന്ന് മാത്രം. അഥവാ കാണുന്നുണ്ടെങ്കിൽ മലയാളം ഡബ്ബ് ദയവു ചെയ്തു കാണരുത്. അപേക്ഷയാണ്.

2.5/5 RGP VIEW

rgp's Followers Rating 71%

7.3/10 · IMDb
89% liked this film
Google users


അഭിപ്രായം വ്യക്തിപരം

No comments:

Post a Comment

Latest

Get out (2017)