RGP VIEW 176
The Warning (2018)
TV-MA | 92 min | Crime, Drama, Fantasy
വളരെ സന്തോഷത്തോടെ പോകുന്ന നിങ്ങളുടെ ജീവിതം. ഈ സമയം നിങ്ങൾക്ക് ഒരു കത്ത് കിട്ടുന്നു. തുറന്നു നോക്കുമ്പോൾ കാണുന്നത് ഇങ്ങനെയാണ്. "നിങ്ങൾ നാളെ ഈ സ്ഥലത്ത് വെച്ച് മരണപ്പെടും അതുകൊണ്ട് അവിടേക്ക് പോകരുത്"
എന്തായിരിക്കും നിങ്ങളുടെ പ്രതികരണം..? അല്ലെങ്കിൽ അവസ്ഥ..? എങ്ങനെയായിരിക്കും നിങ്ങൾ അതിനെ നേരിടുന്നത്..? നിങ്ങൾ ഒരു പത്തു വയസ്സുള്ള കുട്ടി ആണെങ്കിലോ..? ഇതാണ് ഒരു കഥ പറയുന്നത്.
ഈ ചിത്രത്തിന് രണ്ടു ത്രെഡുകൾ ഉണ്ട്. ഇനി മറ്റൊരു കഥയിലേക്ക് കടക്കാം.
കൂട്ടുകാരനെ പിക് ചെയ്തശേഷം കാറിൽ നായകൻ നേരെ പോകുന്നത് 24 സ്റ്റോർ എന്ന് പേരുള്ള ചെറിയ സൂപ്പർ മാർക്കറ്റിലേക്ക് ആണ്. സുഹൃത്ത് സാധനം വാങ്ങാൻ വേണ്ടി സൂപ്പർ മാർക്കറ്റിലേക്ക് കയറി. നായകൻ പുറത്ത് കാറിൽ വെയിറ്റ് ചെയ്യുന്നു. അമിതവേഗത്തിൽ ഒരു കാർ ചീറിപ്പാഞ്ഞ് സൂപ്പർമാർക്കറ്റിൻറെ മുമ്പിൽ നിർത്തുന്നു. കാറിൽ നിന്ന് ഒരാൾ ഇറങ്ങി സൂപ്പർ മാർക്കറ്റിലേക്ക് വെടിവെക്കുന്നു. അവിടെവച്ച് സുഹൃത്ത് മരണപ്പെടുന്നു.
വലിയ കൗതുകം നിറഞ്ഞ ത്രെഡ് എന്നൊന്നുമല്ല രണ്ടാമത്തേത്. പക്ഷേ പിന്നീട് നടക്കുന്ന സംഭവങ്ങളാണ് സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്. അതു പറഞ്ഞാൽ ആസ്വാദനത്തിന് ചിലപ്പോൾ കല്ലുകടിയായി ആയേക്കാം. പക്ഷേ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു പ്രയാസമാണ്. അനുഭവിച്ച അറിയേണ്ട ഒന്നുതന്നെയാണ് ഈ സിനിമയുടെ കഥ.
സിനിമയുടെ പശ്ചാത്തല സംഗീതം ഗംഭീരമാണ്. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഘടകവും ഇതുതന്നെ. ഒരു നിഗൂഢത അത് അവസാനം വരെ സിനിമയ്ക്ക് നൽകാൻ സാധിക്കുന്നുണ്ട്. ബോറടിപ്പിക്കാതെ മികച്ച രീതിയിൽ തന്നെ സിനിമ മുന്നോട്ടുകൊണ്ടുപോകാൻ സംവിധായകന് സാധിക്കുന്നു. ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ എല്ലാം മികച്ചതായി തോന്നി.
അവസാനഭാഗത്ത് തിരക്കഥ കുറച്ചു പാളിപ്പോയ പോലെ അനുഭവപ്പെട്ടു. കഥാപാത്രങ്ങളുടെ പ്രകടനം വളരെ മികച്ചതായി ഒന്നും അനുഭവപ്പെട്ടില്ല.
സിനിമയെക്കുറിച്ചും ഒന്നുമറിയാതെ ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ടു തുടങ്ങിയ ചിത്രമാണിത്. വളരെ എൻഗേജ്ഡ് ആയി മുന്നോട്ടുപോയെങ്കിലും ക്ലൈമാക്സിനു അടുക്കുമ്പോൾ ചിത്രം കുറച്ച് മിന്നിമായുന്നുണ്ട്. എന്നിലെ പ്രേക്ഷകനെ ആസ്വാദന പൂർണ്ണ തൃപ്തിലേക്ക് ചിത്രം എത്തിയില്ലെങ്കിലും കണ്ടിരിക്കാവുന്ന അനുഭവം സിനിമ സമ്മാനിക്കുന്നുണ്ട്.
3/5 RGP VIEW
5.9/10
IMDb
46%
Rotten Tomatoes
81% liked this film
Google users
അഭിപ്രായം വ്യക്തിപരം.
No comments:
Post a Comment