RGP VIEW 179
Taken (I) (2008)
PG-13 | 90 min | Action, Thriller
നായകൻ: നീ ആരാണെന്ന് എനിക്കറിയില്ല, നിനക്ക് എന്താണ് വേണ്ടതെന്നും എനിക്കറിയില്ല, നിനക്ക് വേണ്ടത് മോചനദ്രവ്യം ആണെങ്കിൽ, ഒരു കാര്യം പറയാം, എൻറെ കയ്യിൽ പണം ഒന്നുമില്ല, പക്ഷേ എൻറെ കയ്യിൽ സവിശേഷമായ പ്രത്യേക കഴിവുകളുണ്ട്. എൻറെ തൊഴിലിൽ നിന്ന് ദീർഘകാലം കൊണ്ടു ഞാൻ ആർജിച്ചെടുത്ത കഴിവുകൾ, നിന്നെപ്പോലെയുള്ളവർക്ക് എന്നെ ഒരു പേടി സ്വപ്നമാക്കി മാറ്റിയ സാമർത്ഥ്യം.
ഇപ്പോൾ നീയെൻറെ മോളെ വിട്ടയച്ചാൽ ഇതെല്ലാം ഇവിടെ അവസാനിക്കും. ഞാൻ നിന്നെ തിരഞ്ഞു വരില്ല. ഞാൻ നിന്നെ പിന്തുടരില്ല. മറിച്ചാണെങ്കിൽ, ഞാൻ നിന്നെ തേടി ഇറങ്ങും, നിന്നെ ഞാൻ പോകും, എന്നിട്ട് നിന്നെ അങ്ങ് തീർക്കും.
വില്ലൻ: Good Luck..
പിന്നീട് സിനിമയിൽ നടക്കുന്നത് അനുഭവിച്ചറിയേണ്ട ഒന്നുതന്നെയാണ്. കഥയുടെ ഒരു ചെറിയ രൂപം പറയാം..
താല്പര്യമില്ല എന്നിട്ടും മക്കളുടെ സന്തോഷത്തിനു വേണ്ടി മറ്റൊരു രാജ്യത്തിലേക്ക് ടൂറിന് വിടുന്ന അച്ഛനായ നായകൻ. അവിടെയെത്തി മകളുമായി ഫോണിൽ സംസാരിക്കുന്ന സമയത്ത് മകളെ ഒരു കൂട്ടം ആളുകൾ കിഡ്നാപ്പ് ചെയ്യുന്നു. ശേഷം അയാൾ ആ രാജ്യത്തിലേക്ക് പോകുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ലോക സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു ആക്ഷൻ ചിത്രമാണ് John Wick.
അതിൻറെ വകയിലെ ഒരു അച്ഛനായി വരും Taken എന്ന ഈ ചിത്രം. ആക്ഷൻ സീനുകൾ കൊണ്ടും വ്യക്തമായ തിരക്കഥ കൊണ്ടും സമ്പൂർണമായ കിടിലൻ പാക്ക് തന്നെയാണ് സിനിമ സമ്മാനിക്കുന്നത്.
സംവിധാനം തന്നെയാണ് ചിത്രത്തിലെ രാജാവ്. ഓരോ ഫ്രെയിമുകളും എങ്ങനെ എക്സിക്യൂട്ട് ചെയ്യണമെന്ന് പൂർണ്ണ ധാരണ സംവിധായകന് ഉണ്ടായിരുന്നു. അത് പ്രേക്ഷകരിലേക്ക് നല്ല രീതിയിൽ എത്തുകയും ചെയ്തു. കൂടെ നായകൻറെ മാസ്സ് സീക്വൻസുകളും ഡയലോഗുകളും അടിയും പിടിയും എല്ലാം കൂടിച്ചേരുമ്പോൾ സിനിമ മറ്റൊരു തലത്തിലേക്ക് മാറിമറിഞ്ഞു.
ഒരുവട്ടം കാണാവുന്ന മികച്ച സിനിമ തന്നെയാണ് Taken. സിനിമാറ്റിക് സിനിമയാകുമ്പോൾ ചിലയിടങ്ങളിൽ ലോജിക് വേണ്ടരീതിയിൽ എത്താറില്ല. ആ സംഭവം ഇവിടെയും ശ്രദ്ധയിൽപ്പെട്ടു. അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും സിനിമയിൽ കാണാൻ സാധിച്ചില്ല. വയലൻസ് രംഗങ്ങൾ കുറച്ച് അധികം ഉണ്ട്. അതുകൂടി മനസ്സിലാക്കി കാണുന്നത് ആസ്വാദനം കുറച്ചുകൂടി മെച്ചപ്പെടുമെന്ന് എന്ന് കരുതുന്നു..
3.5/5 RGP VIEW
Rgp's followers 75% Liked This Film
Rgp's followers 75% Liked This Film
7.8/10
IMDb
58%
Rotten Tomatoes
51%
Metacritic
92% liked this film
Google users
No comments:
Post a Comment