RGP VIEW 180
Article 15 (2019)
Not Rated | 130 min | Crime, Drama
ഒരു ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം കിട്ടി വരുന്ന ഐപിഎസ് ഉദ്യോഗസ്ഥനായ നായകൻ. ഗ്രാമം എന്നു പറഞ്ഞാൽ കുറഞ്ഞുപോകും കാരണം ,അവിടെ 25 രൂപയ്ക്ക് വരെ ജോലിയെടുക്കുന്നവരുണ്ട്..! ഒട്ടും ഡെവലപ്പ് അല്ലാത്ത ഗ്രാമം എന്നു തന്നെ പറയാം. ചെന്നിറങ്ങിയ രാത്രി ആൾക്ക് പതിവില്ലാത്ത പല അനുഭവങ്ങൾ നേരിടാൻ ഇടയാകുന്നു. രണ്ടു പെൺകുട്ടികളെ കൊന്ന് മരത്തിൻറെ മുകളിൽ കെട്ടിത്തൂക്കിയതാണ് അടുത്ത ദിവസം അയാൾ കാണുന്നത്. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്..!
എല്ലാത്തിലും മുൻപന്തിയിൽ ഉള്ള ഇന്ത്യ..! പക്ഷേ വെളിച്ചത്തിലെ മറവിൽ ഒരു കൂട്ടം ജന വിഭാഗം നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രം വ്യക്തമാക്കുന്നത്. ജാതി, മതം, വർഗ്ഗം, ദേശം തുടങ്ങി നിരവധി ഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിനെ വ്യക്തമായ രീതിയിൽ സിനിമ വിശദമാക്കി തരുന്നുണ്ട്..
ഇതിനുമുമ്പ് കണ്ട വിഷയമാണെങ്കിലും പുതുമയാർന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സത്യത്തിൽ ഇത് എവിടെയെങ്കിലും നടന്നതാണോ എന്നുപോലും എനിക്ക് സംശയമുണ്ട്. യഥാർത്ഥ സംഭവം ആണെന്ന് പറഞ്ഞു കേട്ടിരുന്നു. പക്ഷേ യാഥാർത്ഥ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല.
സത്യം പറഞ്ഞാൽ ഒരു ഹോളിവുഡ് സിനിമ കാണുന്ന ഫീൽ ആയിരുന്നു ഈ സിനിമ സമ്മാനിച്ചത്. എടുത്തുപറയേണ്ടത് ക്യാമറ തന്നെ. മനോഹരമായി ഡാർക്ക് മൂഡിൽ ഇത്ര മനോഹരമായി ക്യാമറ ചലിപ്പിച്ച ഇന്ത്യൻ സിനിമ മറ്റൊന്നും ഞാൻ ഇതിനു മുമ്പ് കണ്ടതായി ഓർക്കുന്നില്ല.
മികച്ച പശ്ചാത്തല സംഗീതവും കിടുക്കാച്ചി സംവിധാനവും സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. മിനിമം ഗ്യാരണ്ടി നടൻ എന്ന ലേബൽ വീണ്ടും ഉറപ്പിക്കുകയാണ് ആയുഷ്മാൻ ഖുറാന. അദ്ദേഹത്തിൻറെ മികച്ച പ്രകടനം സിനിമാസ്വാദനം ഒന്നുകൂടി മികവുറ്റതാക്കി. മറ്റു നടന്മാരുടെ പ്രകടനവും വളരെ മികച്ചതായി തന്നെ അനുഭവപ്പെട്ടു.
എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ചിത്രമാണ് ആർട്ടിക്കിൾ 15. "കാണാവുന്ന" എന്നു പറഞ്ഞാൽ തെറ്റായി പോവും. ഏതൊരു ഇന്ത്യക്കാരനും സിനിമ സ്നേഹിയും നിർബന്ധമായും കാണേണ്ട ചിത്രങ്ങളിലൊന്നാണ് ആർട്ടിക്കിൾ 15.
എല്ലാം കൊണ്ടും വളരെ മികച്ച സിനിമ അനുഭവമാണ് ചിത്രം എനിക്ക് സമ്മാനിക്കുന്നത്. പക്ഷേ സിനിമയുടെ ക്ലൈമാക്സ് എന്തോ എനിക്ക് അത്ര എഫക്ട് ചെയ്തില്ല. അതുകൂടി ഉഷാർ ആയിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഫുൾ മാർക്ക് കൊടുത്തേനെ..
4/5 RGP VIEW
Rgp's followers 75% Liked This Film
Rgp's followers 75% Liked This Film
8.2/10
IMDb
3.5/5
India Today
89%
Rotten Tomatoes
93% liked this film
Google users
അഭിപ്രായം വ്യക്തിപരം..!
RGP VIEW
No comments:
Post a Comment