Thursday, January 23, 2020

178. Unknown (2011) ENGLISH

RGP VIEW 178



Unknown (I) (2011)
PG-13   |  113 min   |  Action, Mystery, Thriller

തൻറെ ഭാര്യയ്ക്കൊപ്പം ഒരു പ്രോജക്ട് സംസാരിക്കാനായി ബെർലിനിൽ എത്തുന്ന മാർട്ടിൻ. നല്ല രീതിയിൽ യാത്ര എല്ലാം കഴിഞ്ഞ് ഹോട്ടലിൽ എത്തുമ്പോഴാണ് അയാളുടെ ബ്രീഫ് കേസ് എയർപോർട്ടിൽ വെച്ച് മറന്ന വിവരം അയാൾ അറിയുന്നത്. പാസ്പോർട്ട് ബ്രീഫ് കേസിൽ ആയതുകൊണ്ട് ഭാര്യയോട് ഒരു വാക്കു പോലും പറയാതെ അയാൾ എയർപോർട്ടിലേക്ക് ടാക്സിയിൽ ധൃതിയിൽ യാത്രയായി . പോകുന്ന വഴിയിൽ വെച്ച് അയാൾക്ക് ആക്സിഡൻറ് സംഭവിച്ചു.

നാലു ദിവസം കോമയിൽ..!! അയാൾക്ക് കാര്യങ്ങൾ ഓർത്തെടുക്കാൻ കുറച്ചുസമയം അത്യാവശ്യമായിരുന്നു. ഇത്ര ദിവസമായിട്ടും ഭാര്യ തൻറെ അടുത്ത് എത്തിയില്ല എന്ന വിവരം അയാൾ അറിയുന്നു. അയാൾ ഉടനെ ഭാര്യയെ ഡ്രോപ്പ് ചെയ്ത ഹോട്ടലിലേക്ക് യാത്രയായി. മാർട്ടിൻ ഭാര്യയുടെ അടുത്തെത്തി. പക്ഷേ അവിടെ ഭാര്യ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. കൂടെ ഭർത്താവായ മറ്റൊരു മാർട്ടിൻ കൂടി ഉണ്ടായിരുന്നു. തുടർന്ന് കഥ വികസിക്കുന്നു.

ഇങ്ങനെയാണ് സിനിമ തുടങ്ങുന്നത്. അസാധ്യമായി ത്രില്ലടിപ്പിക്കുന്ന തുടക്കം.. എന്ത്..? എങ്ങനെ..? എപ്പോൾ..?  സംഭവത്തിൽ എല്ലാം ദൃക്സാക്ഷിയായി പ്രേക്ഷകനും നായകനും മാത്രം ആകുമ്പോൾ ത്രില്ലിംഗ്  ഒരു അസാധ്യ ഘട്ടത്തിലേക്ക് ചേക്കേറുന്നു. 

മികച്ച ടെക്നിക്കൽ വശങ്ങളും കഥാപാത്രങ്ങളുടെ മികച്ച ഫോമൻസ് കൂടി ഒന്നിക്കുമ്പോൾ ഒരു മികച്ച സിനിമ അനുഭവം തന്നെയാണ് ഈ ചിത്രം സമ്മാനിക്കുന്നത്. വളരെ നല്ല നിലവാരത്തിൽ പോയ സിനിമയെ അവസാന കുറച്ച് രംഗങ്ങൾ പിടിച്ചു താഴേക്ക് ഇട്ടതു പോലെ തോന്നി.. ആ ഒരു കുറവ് ഒഴിച്ചുനിർത്തിയാൽ ഏതൊരു പ്രേക്ഷകനും ത്രില്ലടിച്ച് കാണാവുന്ന ഒരു ചിത്രം തന്നെയാണ്  Unknown.. ആദ്യം മുതൽ അവസാനം വരെ നിങ്ങളെ ത്രില്ലടിപ്പിക്കുന്ന കാര്യം ഗാരണ്ടിയാണ്..!!

3.5/5 RGP VIEW

6.8/10
IMDb
55%
Rotten Tomatoes
56%
Metacritic
83% liked this film
Google users


No comments:

Post a Comment

Latest

Get out (2017)