Friday, January 10, 2020

177. Anjaam Pathiraa (2020) MALAYALAM

RGP VIEW 176

Anjaam Pathiraa (2020)
144 min   |  Crime, Mystery, Thriller

"ഇന്ന് രാത്രി ശരിക്കും ഉറങ്ങിക്കോളൂ സിസർ. ഉടൻ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും. You Sleepless Nights Are Coming"

അഞ്ചാം പാതിരിയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ എൻറെ ഉറക്കം നഷ്ടപ്പെട്ടു. ജീവിതത്തിൽ ആദ്യമായി ഒരു കുഞ്ചാക്കോ ബോബൻ സിനിമയ്ക്ക് ഞാൻ കാത്തിരുന്നു. നല്ല പ്രതീക്ഷയോടെ തന്നെ, ഒപ്പം കോമഡി സിനിമകൾ മാത്രം ചെയ്തിരുന്ന മിഥുൻ മാനുവൽ തോമസിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ത്രില്ലർ. അദ്ദേഹം ഇതിനെ ഏതുരീതിയിൽ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കുമെന്ന ആകാംക്ഷയും മനസ്സിൽ ഉടലെടുത്തിരുന്നു.

 കൊച്ചി കേന്ദ്രീകരിച്ച് ഒരു പോലീസുകാരൻ മരണപ്പെടുന്നു. അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

തുടക്കം അതിഗംഭീരം. ആദ്യ സ്ക്രീനിൽ തന്നെ ഇന്ദ്രൻസ് ചേട്ടൻ കയ്യടി വാങ്ങി തുടങ്ങുന്നു. വളരെ ഇന്ട്രെസ്റ്റിംഗ് ആയി പോകുന്ന ആദ്യപകുതി. ഒരു സീറ്റ് ഓഫ് എഡ്ജ് അനുഭവമാണ് ഫസ്റ്റ് ഹാഫ് എനിക്ക് സമ്മാനിച്ചത്. അതിൻറെ ഒപ്പം കിടിലൻ ട്വിസ്റ്റുകൾ, മൂഡ് ഇരട്ടിയാക്കാൻ തകർപ്പൻ പശ്ചാത്തലസംഗീതം, രാത്രിയുടെ ഭീകരത ഒപ്പിയെടുത്ത ഷൈജു ഖാലിദ് ക്യാമറയുടെ വരവോടെ മലയാളത്തിലെ ഏറ്റവും മികച്ച ക്വാളിറ്റി ത്രില്ലർ പട്ടികയിലേക്ക് അഞ്ചാം പാതിര കടക്കുന്നു. 

ഒന്നാം പകുതി പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു മുൾമുനയിൽ നിർത്തിയ സംവിധായകൻ സെക്കൻഡ് ഹാഫിലേക്ക് വരുമ്പോൾ പ്രേക്ഷകർക്ക് കുറച്ച് വിശ്രമം കൊടുത്തു. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി ത്രില്ലർ രംഗങ്ങൾ കുറച്ചു കുറവായിരുന്നു. പക്ഷേ കഥ ഒരു ഗ്രാഫിൽ തന്നെ മുന്നോട്ടു പോയി. എന്ത് ?, എന്തിന് ?, എപ്പോ ? എന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടി പ്രേക്ഷകർ പോയപ്പോൾ സിനിമ പതിയെ ഡ്രാമ വിഭാഗത്തിലേക്ക് കടന്നുപോയി. വ്യക്തമായ ധാരണയും ഒപ്പം മികച്ച ക്ലൈമാക്സും തുന്നിച്ചേർത്ത ശേഷമാണ് പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് സംവിധായകൻ ഇറക്കിവിട്ടത്.


മെയിൻ പൊലീസുകാരിയുടെ അഭിനയം മറ്റുള്ള കഥാപാത്രങ്ങളിൽ നിന്ന് കുറച്ചു പിന്നോട്ട് നിൽക്കുന്നതുപോലെ അനുഭവപ്പെട്ടു. ഏറ്റവും മികച്ച സൗണ്ട് എക്സ്പീരിയൻസ് തന്നതിൽ പശ്ചാത്തല സംഗീതത്തിന് ഏറെ പങ്കു കുറച്ചൊന്നുമല്ല. പക്ഷേ ചില ഇടങ്ങളിൽ മറ്റു ചില സിനിമകളുടെ പശ്ചാത്തലസംഗീതവുമായി സാമ്യം അനുഭവപ്പെട്ടു. രണ്ടാംപകുതിയിൽ ചെറിയ ലാഗ് അനുഭവപ്പെടുന്നുണ്ട്.

മേൽപ്പറഞ്ഞ പ്രശ്നങ്ങൾ അത്രയ്ക്ക് പ്രാധാന്യം ഉള്ളതുപോലെ തോന്നിയില്ല. ഒരു സിനിമയാകുമ്പോൾ അതിൻറെ എല്ലാ വശവും പറയണമല്ലോ..?!!

   സിനിമ എനിക്കിഷ്ടപ്പെട്ടു. മലയാളത്തിലെ ഈ വർഷത്തെ ആദ്യത്തെ ത്രില്ലർ സിനിമ പിറവിയെടുത്തു കഴിഞ്ഞു. കണ്ടു മറന്ന കഥയിലെ മികച്ച ആവിഷ്കാരമാണ് അഞ്ചാം പാതിരാ. എല്ലാ മേഖലയിലും നീതി പുലർത്തിയ ഒരു നല്ല ത്രില്ലർ സിനിമ. ഞാനെന്തു പ്രതീക്ഷിച്ചോ അത് എനിക്ക് സിനിമ തന്നിട്ടുണ്ട്. മിഥുൻ മാനുവൽ തോമസിൽ നിന്നും പ്രതീക്ഷിച്ചതിലും അപ്പുറമാണ് ഈ ചിത്രം. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ചിത്രം ആണെന്ന് വിശ്വസിക്കുന്നു.
 തീയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക.
( സൗണ്ട് ക്വാളിറ്റി തിയേറ്റർ സെലക്ട് ചെയ്യുക. )

3.75/5 RGP VIEW

അഭിപ്രായം വ്യക്തിപരം.


No comments:

Post a Comment

Latest

Get out (2017)