Wednesday, November 27, 2019

171. Kaithi (2019)TAMIL

RGP VIEW

Kaithi (2019)
Not Rated | 145 min | Action, Thriller

ഇത്രകാലമായിട്ടും കാർത്തിയുടെ  രണ്ടു സിനിമകളെ ഇതുവരെ മുഴുവനായി കണ്ടിട്ടുള്ളൂ. ആ താരത്തോട് താല്പര്യം കുറച്ചു കുറവാണ്. കണ്ട സിനിമകളെല്ലാം കിടുവാണ്. മണിരത്നം സംവിധാനം ചെയ്ത സിനിമ വരെ മുഴുമിപ്പിക്കാൻ സാധിച്ചിട്ടില്ല. പക്ഷേ ഈ ഒരു ഒറ്റ സിനിമയോടെ കാർത്തിയോട് ഉള്ള സമീപനം മൊത്തത്തിൽ മാറി മറിഞ്ഞു.

പത്തുവർഷത്തിനുശേഷം ജയിലിൽ നിന്നിറങ്ങുന്ന ദില്ലി. തൻറെ മകളെ കാണാൻ വേണ്ടി യാത്ര തിരിക്കുന്നു. പക്ഷേ അസ്വാഭാവികമായി അയാൾ എത്തിപ്പെടുന്നത് വേറൊരു ഇടത്ത്. അവിടെ അയാൾക്ക് മറ്റു പലതും ചെയ്യേണ്ടിവരുന്നു. ഇതാണ് ചിത്രത്തിലെ ഇതിവൃത്തം.

മികച്ച തിരക്കഥയും അതിനോടൊപ്പം മികച്ചുനിൽക്കുന്ന സംവിധാനവുമാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മേക്കിങ്. ഒരു തരി ലാഗ് പോലും ഇല്ലാതെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. അതുകൂടാതെ അടുത്ത സീൻ എന്തായിരിക്കുമെന്ന് പ്രേക്ഷകർക്ക് സിനിമ വിട്ടു കൊടുക്കുന്നില്ല.

രാത്രിയുടെ മറവിൽ കഥ പറഞ്ഞ ചിത്രം ത്രില്ലടിപ്പിക്കുന്ന  പശ്ചാത്തലസംഗീതം കൊണ്ട് ഒന്നുകൂടി സങ്കീർണ്ണം ആവുന്നു. ഒപ്പം ക്യാമറ മികവും സിനിമയിലെ എടുത്തു പറയേണ്ട വസ്തുതയാണ്. തമിഴ് കുറച്ചുകാലത്തിനുശേഷം കണ്ട മികച്ച കാസ്റ്റിംഗ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.

പോരായ്മകളെ കുറിച്ച് പറയുകയാണെങ്കിൽ കാര്യമായ ഒന്ന് കാണാൻ സാധിച്ചില്ല എങ്കിലും ചിലയിടങ്ങളിൽ സിനിമയുടെ തുടർച്ചകൾ പലപ്പോഴും വിലങ്ങുതടി ആയിട്ടുണ്ട്. കൂടാതെ  നായികയുടെ പെർഫോമൻസ് അബദ്ധമായി അനുഭവപ്പെട്ടു.

ഏതൊരു പ്രേക്ഷകനെയും രണ്ടരമണിക്കൂർ പിടിച്ചിരുത്താൻ ഉള്ളത് ഈ സിനിമയ്ക്ക് അകത്തുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം തന്നെയാണ് Kaithi. ധൈര്യമായി ഈ സിനിമയ്ക്ക് വേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയം ഉപയോഗിക്കാം. ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.

4.5/5 RGP VIEW

8.9/10 · IMDb

അഭിപ്രായം വ്യക്തിപരം.


RGP VIEW

No comments:

Post a Comment

Latest

Get out (2017)