Thursday, December 5, 2019

172. Ready or Not (2019) ENGLISH

RGP VIEW 172

Ready or Not 
(2019)
R | 95 min | Comedy, Horror, Mystery

ഏതൊരു മനുഷ്യനെയും ജീവിതത്തിൻറെ ടേണിങ് പോയിൻറ് എന്നു വിശേഷിപ്പിക്കുന്ന ഒന്നാണ് കല്യാണം. ഈ വിഷയം സംസാരിക്കുമ്പോൾ  ഒരു കോഴിക്കോട്ടുകാരൻ എന്ന രീതി ഒരാഴ്ചയോളം നീളുന്ന കല്യാണം പരിപാടികളാണ് എൻറെ മനസ്സിലേക്ക് ഓടിയെത്തുന്നത്. ഭക്ഷണങ്ങളും വ്യത്യസ്തമായ കലാപരിപാടികളും ഇസ്ലാമിക ആചാരങ്ങളും എല്ലാം കൂടിയുള്ള ഒരു ഒന്നൊന്നര കല്യാണം. ഇങ്ങനെ പറയുമ്പോൾ തള്ളാണ് എന്നൊക്കെ കരുതി വെക്കാം. പക്ഷേ കോഴിക്കോട് കുറ്റിച്ചിറയിൽ ഇങ്ങനെയുള്ള ചില പരിപാടികൾ എല്ലാം ഉണ്ട്. എല്ലാ ഫാമിലിയും ഉണ്ടെന്ന് പറയുന്നില്ല.

മതപരമായ ആചാരങ്ങൾ ഒരു പരിധി വരെ മാത്രമാണ് പല കല്യാണകളിലും കാണാറുള്ളത്. ബാക്കിയെല്ലാം ധൂർത്ത് എന്ന് തന്നെ പറയാം. പക്ഷേ ഈ ദൂർത്തും ഞങ്ങളുടെ സംസ്കാരമാണ്. ഒരാഴ്ചയോളം നീളുന്ന ഈ പരിപാടി നല്ല ഫുഡ് കിട്ടും എങ്കിലും, എനിക്ക് അത്ര താല്പര്യം ഒന്നുമില്ല. പക്ഷേ, ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും എൻറെ കല്യാണം ഈ രീതിയിൽ ഒക്കെ തന്നെയാണ് ഉണ്ടാവാൻ സാധ്യത.

സ്വാഭാവികമായും നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഇതൊക്കെ ഞാൻ എന്തിനാണ് ഇവിടെ പറയുന്നത് എന്ന്. സംഭവം ഈ സിനിമയും ഇങ്ങനെയുള്ള ഒരു ആചാരത്തിൽ നിന്നാണ് തുടങ്ങുന്നത്. ഒരു വലിയ ഫാമിലി, അവിടെ പുതുതായി ഏതു കല്യാണം നടക്കുന്നുണ്ടെങ്കിലും രാത്രി ഒരു ഗെയിം കളിക്കണം. സംഭവം നറുക്കെടുപ്പ് ആണ്. ആ ഗെയിം കളിക്കുന്നതും ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.

 ഒരു തരത്തിൽ പറഞ്ഞാൽ കുടുംബത്തോട് ഇത്രയും ആത്മാർഥതയുള്ള കുടുംബാംഗങ്ങളെ ഇതിനുമുമ്പും ഒരു ചിത്രത്തിൽ പോലും ഞാൻ കണ്ടിട്ടില്ല. ചിത്രം കാണുമ്പോൾ ആ കുടുംബത്തിന് ഒരു ഭാഗം നമുക്കും തോന്നും. കൂടുതലൊന്നും പറയുന്നില്ല ചിത്രം കണ്ടുതന്നെ അറിയണം.

ഹൊറർ വിഭാഗത്തിലാണ് ചിത്രം കഥ പറയുന്നത്. ചോര കളിയുടെ അഴിഞ്ഞാട്ടം തന്നെ ചിത്രത്തിലുണ്ട്. ചുരുക്കി പറഞ്ഞാൽ അത്ര സുഖത്തിൽ ഒന്നും ചിത്രം കണ്ടു തീർക്കാൻ സാധിക്കില്ല. ചിത്രത്തെ സർവൈവൽ ത്രില്ലർ എന്ന് വിളിക്കുന്നതിൽ തെറ്റില്ല.

ടെക്നിക്കൽ സൈഡ് എല്ലാം മികച്ചത് തന്നെയായിരുന്നു. പശ്ചാത്തലസംഗീതവും ക്യാമറയും സംവിധാനവുമെല്ലാം വളരെ മികച്ച രീതിയിൽ തന്നെ നീതി പുലർത്തിയിട്ടുണ്ട്. നായിക പ്രാധാന്യമുള്ള ചിത്രമാണിത്. നായികയുടെ പ്രസൻസ് അസാധ്യമായി അനുഭവപ്പെട്ടു. മികച്ച അഭിനയം തന്നെയാണ് നായിക കാഴ്ചവച്ചിട്ടുള്ളത്. ക്ലൈമാക്സ് കുറച്ചു ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു. അതും ചിത്രത്തിൻറെ ഒരു പോസിറ്റീവ് ആയി തോന്നി.

ക്ലൈമാക്സിലെ കുറച്ചു സീനുകൾ അരോചകമായി അനുഭവപ്പെട്ടു. ഞാനെന്തു പ്രതീക്ഷിച്ചാണ് സിനിമ കാണാൻ ഇരുന്നത് അതിൽ നിന്ന് വിപരീതമായി ആണ് എനിക്ക്  ലഭിച്ചത്. 

കൂടുതലൊന്നും പറയുന്നില്ല. ത്രില്ലർ എന്ന രീതിയിൽ ചിത്രം 100% നീതി പുലർത്തുന്നുണ്ട്. പക്ഷേ നിർബന്ധമായും കാണേണ്ട ചിത്രം എന്നൊന്നും പറയാൻ സാധിക്കില്ല. ചോരക്കളി ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഒരു തവണ കണ്ടു മറക്കാനുള്ള ചിത്രം. 

3.5/5 RGP VIEW

6.9/10 · IMDb
88% · Rotten Tomatoes
64% · Metacritic



RGP VIEW

No comments:

Post a Comment

Latest

Get out (2017)