Tuesday, October 15, 2019

168. Crawl (2019) ENGLISH

RGP VIEW 168

Crawl (2019)
R   |  87 min   |  Action, Drama, Horror

കനത്ത മഴ ഉള്ള ഒരു സെർബിയൻ അന്തരീക്ഷം. മഴ തുടർന്നു നഗരം മൊത്തത്തിൽ ജാഗ്രത നിർദ്ദേശം. വീട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന നായിക. ചേച്ചിയുടെ നിർദ്ദേശപ്രകാരം അച്ഛനെ തേടി പോകുന്നു. അവസാനം അവൾ എത്തിപ്പെടുന്നത് അവരുടെ പഴയ വീട്ടിൽ. പക്ഷേ അവൾ അവിടെ എത്തിയപ്പോൾ അച്ഛൻ മാത്രമായിരുന്നില്ല അവിടെ ഉണ്ടായിരുന്നത്. അവിടെ വിശപ്പ് മാറാത്ത ഒരു മുതലയും ഉണ്ടായിരുന്നു.

ഏറ്റവും മികച്ച ടീമിൽ നിന്ന് വന്ന ചിത്രം. ഡോണ്ട് ബ്രീത് എന്ന ചിത്രത്തിന് ശേഷം അതിൻറെ നിർമ്മാതാവ് ഒരുക്കിയ അടുത്ത ഹൊറർ ത്രില്ലർ. പേടിപ്പെടുത്തുന്ന രംഗങ്ങൾക്ക് പുറമേ മികച്ച സംവിധാനവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തുന്നു. കൂടാതെ ചിത്രത്തിൻറെ ക്യാമറ, ആർട്ട്, VFX, സൗണ്ട് ഡിപ്പാർട്ട്മെൻറ് എല്ലാം ഒന്നിനൊന്നു മെച്ചം. സാധാരണ കണ്ടുവരുന്ന രീതികൾ ഒരു പരിധിവരെ ഈ ചിത്രം ഒഴിവാക്കിയിട്ടുണ്ട്. ജമ്പിങ് സീനുകളെല്ലാം നല്ല രീതിയിൽ തന്നെ പേടിപ്പിക്കുന്ന തരത്തിലുള്ളവ തന്നെയാണ്.

ഒരു മുതലയിലും അതിജീവനത്തിനും മാത്രം ഒതുങ്ങുന്ന ഒരു ചിത്രമല്ല Crawl. കുടുംബ ബന്ധത്തിൻറെ തീവ്രതയും സ്നേഹവുമെല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. സിനിമ നമ്മൾ നേരിട്ട പ്രളയത്തെ വല്ലാതെ ഓർമിപ്പിക്കുന്നുണ്ട്. നമ്മുടെ അതിജീവനത്തെയും കുറിച്ച് പറയാതെ പറയുന്നു. ആ നാശ നഷ്ടത്തിൽ ഒരുപാടുപേർ നമ്മളെ വിട്ടു പോയി. എങ്കിലും പടച്ചവൻ നമ്മൾക്ക് വെള്ളപ്പൊക്കം മാത്രമേ തന്നിട്ടുള്ളൂ എന്ന ചിന്ത കൂടി ഓരോ മലയാളി പ്രേക്ഷകർക്കും സിനിമ നൽകിയ പോലെ തോന്നി.

നെഗറ്റീവ് വശം അധികമൊന്നുമില്ല. കുറച്ച് ക്ലീഷേകൾ കയറി വന്നിട്ടുണ്ട്. ക്ലൈമാക്സ് കുറച്ചുകൂടി നന്നാക്കാം എന്ന് തോന്നി. അതും കൂടി മികച്ച ആയിരുന്നെങ്കിൽ സിനിമ മറ്റൊരു തലത്തിലേക്ക് ഉയരും ആയിരുന്നു.

സിനിമയ്ക്ക് പൊതുവേ മിക്സഡ് അഭിപ്രായങ്ങളാണ്. പക്ഷേ ഞാൻ ഈയടുത്തായി കണ്ട ഏറ്റവും മികച്ച ത്രില്ലർ സിനിമ തന്നെയാണിത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഒരു സീറ്റ് എഡ്ജ് ത്രില്ലർ എന്ന് 100% വിശേഷിപ്പിക്കാവുന്ന ചിത്രം. ഭീതിയും ഒപ്പം നിഗൂഢതകൾ നിറഞ്ഞ നിമിഷങ്ങൾ. സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥ. ഇതാണ് Crawl എന്ന സിനിമ പ്രേക്ഷകർക്ക് മുൻപിൽ ഒരുക്കുന്നത്. കൂടാതെ ഈ വർഷം ഇറങ്ങിയ ഞാൻ കണ്ട ഏറ്റവും മികച്ച സർവൈവൽ ചിത്രം കൂടിയാണിത്. ധൈര്യമായി കാണാം. ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.

മികച്ച ഒരു ഹൊറർ ത്രില്ലർ സിനിമാനുഭവം.

4/5 RGP VIEW

അഭിപ്രായം വ്യക്തിപരം.

6.3/10 IMDb
82% Rotten Tomatoes
4.3/5 Facebook
80% liked this film Google users

RGP VIEW

No comments:

Post a Comment

Latest

Get out (2017)