RGP VIEW 167
Joker (I) (2019)
R | 122 min | Crime, Drama, Thriller
ഒരു സിനിമയെ നശിപ്പിക്കുന്ന പ്രധാന ഘടകം ഓവർ ഹൈപ്പ് തന്നെയാണ്. അമിത പ്രതീക്ഷ തരുന്ന അധിക സിനിമയും വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെടാറില്ല. ഇത് വ്യക്തമായി അറിയുന്ന ഒരാളാണ് ഞാൻ . എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ഞാൻ അമിതമായി ആ സിനിമയെ പ്രതീക്ഷിക്കും. അങ്ങനെ പ്രതീക്ഷയോടെ കണ്ട സിനിമയാണ് ജോക്കർ.
സിനിമാപ്രേക്ഷകർക്ക് ജോക്കർ വെറും ഒരു കഥാപാത്രം അല്ല. സത്യത്തിൽ അതൊരു വികാരമാണ്. എന്നെ അതിലേക്ക് നയിച്ച വ്യക്തി ലോകം കണ്ട ഏറ്റവും വലിയ സൈക്കോ വില്ലൻ ഡാർക്ക് നൈറ്റിലെ ജോക്കർ തന്നെയാണ്. ഏറ്റവും വലിയ തമാശ എന്തെന്നാണ് ഡാർക്ക് നൈറ്റ് കാണാത്ത പ്രേക്ഷകർ വരെ അയാളുടെ ഫാൻ ആണ് എന്ന കാര്യമാണ്.
ഇങ്ങനെയൊരു കഥാപാത്രം ഇതേപേരിൽ സ്ക്രീനിൽ ഉടലെടുക്കുമ്പോൾ ഉണ്ടാവുന്ന പ്രതീക്ഷ ചിന്തിക്കുന്നതിലും അപ്പുറമാണ്. അതുമാത്രമല്ല ലെഡ്ജർ അവിസ്മരണീയമാക്കിയ കഥാപാത്രം, പുതിയ ശൈലിയിൽ എത്രത്തോളം എത്തുമെന്ന് ആകാംക്ഷയും എനിക്കുണ്ടായിരുന്നു. പക്ഷേ എൻറെ പ്രതീക്ഷ എല്ലാം പൊട്ടിച്ചെറിഞ്ഞ് ആയിരുന്നു പുതിയ ജോക്കറിൻറെ അരങ്ങേറ്റം.
അമ്മ മാത്രമുള്ള നായകൻറെ ജീവിതം. തൻറെ ചെറിയൊരു ആരോഗ്യ പ്രശ്നം കൊണ്ട് എല്ലാവരിൽനിന്നും പീഡനം അനുഭവിക്കേണ്ടി വരുന്ന അവസ്ഥ. ഈ ഒരു പ്രശ്നം കാരണം തന്നെ ജോലി വരെ നഷ്ടപ്പെടുന്നു. തുടർന്ന് കഥ വികസിക്കുന്നു.
ഒരു പാട് നിരൂപണങ്ങൾ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. എല്ലാം മികച്ച അഭിപ്രായങ്ങൾ. അതുകൊണ്ടുതന്നെ ഞാൻ ഇനി പറയാൻ പോകുന്നത് എന്താണെന്ന് ചിന്തിക്കാമല്ലോ??!!! പക്ഷേ അതിൽ കുറച്ചു മാറ്റങ്ങൾ ഉണ്ട്….
നടൻ എന്ന രീതിയിൽ കഥാപാത്രത്തെ ഒരുപാട് ഉൾക്കൊള്ളാൻ നായകൻ സാധിച്ചിട്ടുണ്ട്. സിനിമയുടെ മേക്കിങ്ലും തിരക്കഥയിലും അതുകൊണ്ട് വന്നിട്ടുണ്ട്. ബിജിഎം എല്ലാം മനോഹരമാണ്. പക്ഷേ സിനിമ അവകാശപ്പെടുന്നതിലും ഹൈപ്പ് കിട്ടിയതുപോലെ അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ ആവാം സിനിമ വലിയ സംഭവം ആയി ഒന്നും ഫീൽ ചെയ്തില്ല. ഒരു നോർമൽ ചിത്രം. നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്.
നെഗറ്റീവ് ഹീറോയിസം കട്ടയ്ക്ക് നിന്ന ചിത്രമാണ് ജോക്കർ. അത് നല്ല രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. കൂടാതെ അത് പ്രേക്ഷകരെ നെഗറ്റീവ് സൈഡിൽ ആണെങ്കിലും എൻജോയ് ചെയ്യിപ്പിക്കുന്നു ഉണ്ട്. ഈ രണ്ടു രീതിയിലും സംവിധായകൻ പൂർണ വിജയം കൈവരിച്ചിട്ടുണ്ട്. പക്ഷേ ചിത്രം Overrated ആയി ചെറുതായി അനുഭവപ്പെട്ടു. ഇത്രയൊക്കെ ഒക്കെ പൊക്കാൻ മാത്രം ഈ ചിത്രത്തിൽ എന്താണുള്ളത് ?
കഥ എല്ലാം കേട്ടു മറന്നതാണ്. പണ്ടുമുതലേ വന്ന സിനിമ കൂടിയാണ്. അഭിനയത്തിലെ കാര്യത്തിലാണ് യാതൊരു എതിരഭിപ്രായം ഇല്ലാത്തത്. ഓസ്കാറിന് പണ്ടുമുതലേ വിശ്വാസം ഒന്നുമില്ലെങ്കിലും ഇയാൾക്ക് ഓസ്കാർ കൊടുത്തിരിക്കണം. അല്ലെങ്കിൽ ഓസ്കാറിന് നാണക്കേടാണ്.
എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ പറ്റുന്ന ഒരു സിനിമയല്ല ജോക്കർ. സ്ലോ പെയ്സ് ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രമാണ്. അതുകൊണ്ടുതന്നെ എന്നെ നോർമൽ പ്രേക്ഷകർക്ക് ഈ ചിത്രം ഇഷ്ടപ്പെടുമോ എന്ന് കാര്യം സംശയമുണ്ട്. എന്തായാലും ചിത്രം കണ്ടു വിലയിരുത്തുക. ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ചിത്രം മോശമാണെന്ന് ഒരു അഭിപ്രായം എനിക്കില്ല. മികച്ച സിനിമാനുഭവം തന്നെയാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
3.5/5 RGP VIEW
അഭിപ്രായം വ്യക്തിപരം.
No comments:
Post a Comment