Saturday, September 21, 2019

156.Ambili (2019) MALAYALAM

RGP VIEW 156

Ambili (2019)
140 min   |  Comedy, Drama

Director: Johnpaul George

നല്ലതാണെങ്കിൽ  മലയാളികൾ സ്വീകരിക്കുക തന്നെ ചെയ്യും. പക്ഷേ Johnpaul George ആദ്യമായി സംവിധാനം ചെയ്ത ഗപ്പി എന്ന സിനിമ മലയാളികൾ അംഗീകരിക്കാൻ കുറച്ചു സമയം വേണ്ടി വന്നു. റിലീസ് സമയത്ത് ടോവിനോ തോമസ് ഇന്നു കാണുന്ന ആൾ അല്ലായിരുന്നു. അതു തന്നെയാവാം ഇതിൽ ഉണ്ടായ പ്രധാന കാരണം. സിനിമയുടെ ഡിവിഡി  റിലീസ് ചെയ്ത ശേഷം സാധാരണഗതിയിൽ  ഒരു മലയാള സിനിമയ്ക്ക് കിട്ടുന്ന സ്വീകരണം അല്ല  ഗപ്പി എന്ന ചിത്രത്തിന് കിട്ടിയത്.

അദ്ദേഹത്തിൻറെ രണ്ടാമത്തെ സിനിമ അനൗൺസ്മെൻറ് ചെയ്തപ്പോൾ തന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഗംഭീര പിന്തുണയാണ് ലഭിച്ചിരുന്നത്. അതിൻറെ പ്രധാന കാരണം ഗപ്പി തന്നെ. കൂടാതെ നായകനായി സൗബിൻ സാഹിർ കൂടി എത്തുമ്പോൾ സിനിമയോടുള്ള പ്രതീക്ഷയും സമീപനവും ഇരട്ടിയായി എന്നുതന്നെ പറയാം. E FOR Entertainment നിർമ്മിച്ച് Johnpaul George സംവിധാനം ചെയ്യുന്ന സിനിമയാണ് അമ്പിളി.

സിനിമയുടെ ടൈറ്റിൽ പോസ്റ്റർ, ഞാൻ ജാക്സൺ അല്ലടാ എന്ന ഗാനം തുടങ്ങി എല്ലാത്തിനും ഗംഭീര പ്രതികരണമായിരുന്നു. ഈ ഘട്ടങ്ങളിൽ എല്ലാം മലയാളി പ്രേക്ഷകർ ഉറ്റുനോക്കുന്നത് സൗബിൻ ഷാഹിർ എന്ന  കലാകാരനെ ആണ്. തികച്ചും വ്യത്യസ്തമായ ഉള്ള അപ്പിയറൻസ് തന്നെയാണ് സൗബിൻ കൊണ്ടുവന്നിരിക്കുന്നത്.

നന്മയുടെ അമ്പിളി. ബുദ്ധിവളർച്ച അല്പം കുറവാണെങ്കിലും എല്ലാവർക്കും പ്രിയങ്കരനായ അമ്പിളി. അമ്പിളിക്ക് ആരുമില്ല. ഒറ്റയ്ക്കാണ്  താമസം. കൂട്ടുകാരായി കുറച്ചു കുട്ടികളും ചെറുതായി പറ്റിക്കുന്ന സ്നേഹംനിറഞ്ഞ നാട്ടുകാരും സ്നേഹവും ലാളനയും സംരക്ഷണവും നൽകുന്ന ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് അമ്പിളിയുടെ ലോകം. അമ്പിളിയുടെ ജീവിതത്തിലൂടെ ഉള്ള യാത്രയാണ് സിനിമ വിശദീകരിക്കുന്നത്.

പ്രണയം, നിഷ്കളങ്കത, സൗഹൃദം, കുടുംബം, യാത്ര, ആശ്രയം തുടങ്ങി നിരവധി ഘട്ടങ്ങളിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്. മലയാളത്തിൽ കുറച്ചു കാലത്തിനു ശേഷം ഇറങ്ങിയ മ്യൂസിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം. ഒരു സ്ലോ പെയ്സ് ഫീൽ ഗുഡ് സിനിമ.

അമ്പിളിയുടെ ജീവിതം  നല്ല രീതിയിൽ തിരക്കഥയ്ക്ക് സ്വാധീനിക്കുവാൻ സാധിച്ചിട്ടുണ്ട്. നല്ല ഒരു കഥ തന്നെ ചിത്രം പറയുന്നുണ്ട്. അതിനോടൊപ്പം മറ്റൊരു അനുഭവം തീർത്ഥ സംവിധാനം. തൻറെ ചിത്രം എന്തെന്ന് പൂർണ്ണമായ ബോധമുള്ള സംവിധായകൻ. മികച്ച  സംവിധാനം മികവ് തന്നെയാണ് സിനിമയിൽ ഉടനീളം കാണാൻ സാധിച്ചത്.

മനോഹരമായി ഒപ്പിയെടുത്ത ക്യാമറ കണ്ണുകൾ. അമ്പിളിയെ പോലെ തന്നെ മനോഹരമായിരുന്നു പല ഫ്രെയിമുകളും.  ഒപ്പം ഗംഭീരമായ പശ്ചാത്തലസംഗീതവും അമ്പിളിയെ പതിമടങ്ങ് പ്രകാശിപ്പിച്ചു. എഡിറ്റ് വിഭാഗം അവരുടെ ഭംഗിയായിത്തന്നെ നിർവഹിച്ചിട്ടുണ്ട്. 

ഒരു സെയ്ഫ് സൂൺ കഥാപാത്രമല്ല അമ്പിളി. പല നടന്മാരും ഇങ്ങനെയുള്ള കഥാപാത്രങ്ങൾ എടുത്തു  പരാജയപ്പെട്ടവരാണ്. അമ്പിളി എന്ന കഥാപാത്രം സൗബിൻ എന്ന നടനിൽ ഭദ്രമായിരുന്നു. വൺമാൻഷോ എന്നുതന്നെ പറയാം. അതു ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. സിനിമയുടെ അവസാന ഘട്ടങ്ങളിൽ സൗബിൻ വിസ്മയിപ്പിക്കുന്നു. അദ്ദേഹത്തിൻറെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാവും അമ്പിളി.

സംവിധായകൻറെ കഴിഞ്ഞ സിനിമ പോലെ തന്നെ  വലിയ താരനിരകൾ ഒന്നുമില്ലെങ്കിലും ഫ്രെയിമിൽ ഉള്ളവരെല്ലാം മികച്ച പ്രകടനം തന്നെയാണു കാഴ്ച വെച്ചത്. ഒപ്പം  മികച്ച ഒരുപിടി ഗാനങ്ങളും സിനിമ സമ്മാനിക്കുന്നു.  മികച്ച പ്രകടനത്തിലൂടെയും സംഭാഷണത്തിലൂടെയും ഒരുപാട് നർമ്മങ്ങൾ മുഹൂർത്തങ്ങൾ അടങ്ങുന്നതാണ് ഈ ചിത്രം.

വലിയ കുറ്റങ്ങളും കുറവുകളും ഒന്നും സിനിമയിൽ കാണാൻ സാധിച്ചില്ല. പക്ഷേ സ്ലോ പെയ്സ് ഡ്രാമ  ഇഷ്ടപ്പെടുന്നവർ ആണോ മലയാളികൾ എന്ന് എനിക്ക് സംശയമുണ്ട്. പണ്ടത്തെ അധിക സിനിമകളും ഇങ്ങനെയാണെങ്കിലും  മലയാളികൾ അതെല്ലാം ചെറുതായി ഇപ്പോൾ മറന്നു തുടങ്ങി. അവർക്ക് സിനിമയിൽ ചിരിക്കാൻ മാത്രം മതി എന്ന ഒരു അവസ്ഥ വരെ എത്തി.

 സിനിമയുടെ ആദ്യപകുതി അനാവശ്യമായി ഒരുപാട് സീനുകൾ കയറിവന്നു. പല സിനിമകളുടെയും ആവശ്യകത എന്താണ് എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ളവ ആയിരുന്നു. അത് സിനിമയുടെ  ലാഗിന് കാരണമായി. ഈ രീതിയിലുള്ള സിനിമയുടെ പതുക്കെ ഉള്ള സഞ്ചാരം മറ്റു സിനിമാപ്രേക്ഷകർക്ക് ദഹിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ തുടക്കത്തിൽ കുറച്ചു പ്രശ്നങ്ങൾ തോന്നിയെങ്കിലും സിനിമ പിന്നീട് വളരെ ഗംഭീരമായി തന്നെ മുന്നോട്ടുപോയി.

എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ പറ്റുന്ന ഒരു സിനിമ തന്നെയാണ് അമ്പിളി. മികച്ച ഗാനങ്ങളും മനസ്സിനെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള  രംഗങ്ങളും മികച്ച കഥയും എല്ലാം തന്നെ അമ്പിളി സമ്മാനിക്കുന്നുണ്ട്. പ്രേക്ഷകനെ പ്രേക്ഷകരിൽ മാത്രം ഒതുക്കാതെ അമ്പിളിയുടെ ജീവിതത്തിൽ ഒരാളായി ചിത്രം മാറ്റുന്നുണ്ട്. ഗപ്പി എന്ന സിനിമയുടെ അത്രയില്ലെങ്കിലും അമ്പിളി വളരെ മികച്ച അനുഭവം തന്നെയാണ്  സമ്മാനിക്കുന്നത്. നന്മയുള്ള ഒരു മികച്ച ചിത്രം.

4/5 RGP VIEW


അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)