RGP VIEW 138
![]() |
Evide ? |
(2019)
Malayalam
Drama
മലയാളത്തിൽ ഒരു പിടി മികച്ച തിരക്കഥകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ബോബി-സഞ്ജയ്. ചെയ്ത തിരക്കഥകൾ അധികവും ഗംഭീരവിജയം. മുംബൈ പോലീസ്, അയാളും ഞാനും തമ്മിൽ, എൻറെ വീട് അപ്പുവിനെയും, ഹൗ ഓൾഡ് ആർ യു, ഉയരെ, ട്രാഫിക് തുടങ്ങി ചലച്ചിത്രങ്ങൾ എല്ലാം മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിൽ ഇടം പിടിച്ചവയാണ്. ഈ വർഷം ഇറങ്ങിയ ഉയരെ എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എവിടെ.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ കെ രാജീവാണ്. ഇതിനുമുമ്പ് ആശാ ശരത്തിനെ കേന്ദ്രകഥാപാത്രമായി ഒരു ടിവി സീരിയൽ കെ കെ രാജീവ് ഒരുക്കിയിരുന്നു. അതിലൂടെയാണ് സിനിമാരംഗത്തേക്ക് സജീവമായി ആശാ ശരത് കടക്കുന്നത്. വീട്ടിലെ അമ്മമാരുടേയും അമ്മൂമ്മമാരുടെ പ്രിയ സംവിധായകനും ആശാ ശരത്തും ഒന്നിക്കും പ്രധാന അട്രാക്ഷൻ ബോബി സഞ്ജയ് കഥ തന്നെയായിരുന്നു. സിനിമയുടെ പ്രൊമോഷന് രീതികൾ സോഷ്യൽ മീഡിയയിൽ തന്നെ വളരെ ശ്രദ്ധയാകർഷിച്ചിരുന്നു.
ഭർത്താവിൻറെ തിരോധാനവുമായി ബന്ധപ്പെട്ട് ഭാര്യയും മക്കളും ഒരു പരാതി രജിസ്റ്റർ ചെയ്യാനായി പോലീസ് സ്റ്റേഷനിൽ എത്തുന്നു. ഒന്നരമാസമായി കാണാനില്ലാത്ത ഭർത്താവിനെ കണ്ടു കിട്ടാൻ വേണ്ടിയാണ് അവർ അവിടെ എത്തുന്നത്. തുടർന്ന് കേസന്വേഷണങ്ങളും കാര്യങ്ങളുമായി മുന്നോട്ടു പോകുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഈ കാലഘട്ടത്തിൽ നമ്മൾക്ക് പലർക്കും അറിയാവുന്ന വിഷയമാണ് ആണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ പ്രധാനപ്പെട്ട ഘടകം ആയി തോന്നിയത് സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമാണ്. കുറച്ചു രംഗങ്ങളിൽ മാത്രമേ ഉള്ളൂ എങ്കിലും നല്ല രീതിയിൽ തന്നെ അദ്ദേഹത്തിൻറെ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കോടതിയിൽ വെച്ചുള്ള അവസാന രംഗത്തിലെ ആശാ ശരത്തിന്റെ അവസാന സംഭാഷണം മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കി. ബാക്കിയുള്ള കഥാപാത്രങ്ങളുടെ പെർഫോമൻസും ടെക്നിക്കൽ സൈഡ് സപ്പോർട്ടും ശരാശരിയിൽ ഒതുങ്ങി അതുപോലെ അനുഭവപ്പെട്ടു.
ചിലയിടങ്ങളിൽ ജോസഫ് എന്ന സിനിമയുടെ സാന്നിധ്യം ഉള്ളതു പോലെ അനുഭവപ്പെട്ടു. രണ്ടു സിനിമകളും 2 കഥയാണ് പറയുന്നെങ്കിലും പാട്ടുകൾ എല്ലാം ആ തരത്തിൽ ഉള്ളതുപോലെ തോന്നി. സീരിയസ് സീനുകൾ വെറുതെ കോമഡി കുത്തിക്കയറ്റി നശിപ്പിച്ചു. കഥാപാത്രങ്ങളുടെ പൂർണ്ണത നല്ല രീതിയിലേക്ക് എത്തിക്കാൻ സംവിധായകൻ സാധിച്ചില്ല. .
അച്ഛനും മകളും യാത്ര ചെയ്യുമ്പോൾ രണ്ടു പേർക്കും രണ്ടു സീറ്റു കിട്ടുന്നു. റിസർവേഷൻ ചെയ്ത സീറ്റുകളാണ് ഇവ രണ്ടും. അച്ഛൻ ഒരു പെൺകുട്ടിയുടെ കൂടെയും മകൾ ഒരു മധ്യവയസ്കൻ കൂടെയും ഇരിക്കുന്നു. മധ്യവയസ്കൻ പെൺകുട്ടിയെ ശല്യം ചെയ്യുന്നു. അച്ഛൻ മകളെ നാളെ പെൺകുട്ടിയുടെ അടുത്തേക്ക് മാറ്റുകയും ശേഷം മധ്യവയസ്കനെ കൂടെ ഇരിക്കുകയും ചെയ്യുന്നു. സത്യത്തിൽ എന്ത് ദ്രാവിഡാണ് ഇത്. കാണികളെ മണ്ടന്മാർ ആക്കുകയല്ലേ സീനിലൂടെ ചെയ്യുന്നത്. പല സീനുകളിലും കൃത്രിമത്വം തോന്നിച്ചു. സിനിമയിലുടനീളം ഒരു പോരായ്മ കാര്യമായി അനുഭവപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ ഒരു ഷോർട്ട് സിനിമയ്ക്ക് വേണ്ട തിരക്കഥയെ ഈ സിനിമയ്ക്ക് ഉള്ളൂ. വെറുതെ നീട്ടിവലിച്ച് ഒരുപാട് സീനുകൾ ആക്കി ചെയ്ത ഒരു സിനിമ എന്നുപറയുന്നതാവും വാസ്തവം. ഒരു മികച്ച ഷോർട്ട് സിനിമയ്ക്ക് വേണ്ട നല്ലൊരു കഥ ഇതിൽ ഉള്ളത് പോലെ അനുഭവപ്പെട്ടു. ഇടയ്ക്കിടെ കയറി വരുന്ന പാട്ടുകളും വളരെ നാടകീയത തോന്നുന്ന പശ്ചാത്തലസംഗീതവും സിനിമയെ ഒരു പരുവമാക്കി എന്നുതന്നെ പറയാം. ചുരുക്കിപ്പറഞ്ഞാൽ ഒരു കെ കെ രാജീവ് പരമ്പര തന്നെയായിരുന്നു ഈ സിനിമ.
സിനിമ ടിവിയിൽ എത്തിക്കഴിഞ്ഞാൽ ചിലപ്പോൾ വിജയിച്ചേക്കാം. കാരണം അമ്മമാരുടെ പൾസ് അറിയുന്ന സംവിധായകനാണ് കെ കെ രാജീവ്. പക്ഷേ സിനിമയും സീരിയലും തമ്മിൽ ഒരുപാട് മാറ്റം ഉണ്ട്. ആ മാറ്റം തിയേറ്റർ സ്ക്രീനിൽ നിർബന്ധമാണ്. സിനിമ എന്ന മാധ്യമം എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒന്നാണെങ്കിലും സിനിമ തിയേറ്ററിൽ പോയി ആദ്യം കാണുന്നത് കൂടുതലും യുവതലമുറ തന്നെയാണ്. അവരിലൂടെ മാത്രമേ വീട്ടിലേക്ക് അഭിപ്രായങ്ങൾ അറിയൂ. ഈ സിനിമയ്ക്ക് അങ്ങനെ ഒരു സാധ്യത ഞാൻ കാണുന്നില്ല. പിന്നോട്ട് ചലിക്കുന്ന സിനിമ അനുഭവമാണ് ഈ ചിത്രം എനിക്ക് സമ്മാനിച്ചത്. കണ്ടുമടുത്ത നല്ല ഒരു മെസ്സേജ് എന്നതിലുപരി മറ്റൊന്നും ഈ സിനിമ എനിക്ക് സമ്മാനിച്ചിട്ടില്ല. സിനിമ അവസാനിക്കുമ്പോൾ ബോബി സഞ്ജയ് എന്നിവരുടെ കഥ എവിടെയെന്ന് തോന്നിപ്പോകും.
1.5/5 RGP VIEW
RGP VIEW
No comments:
Post a Comment