RGP VIEW 145
![]() |
Sathyam Paranja Viswasikkuvo |
(2019)
Comedy
Director: G. Prajith
സിനിമ എന്ന മാധ്യമം പലർക്കും പല അഭിപ്രായങ്ങളാണ് സമ്മാനിക്കുന്നത്. നമ്മൾ കാണുന്ന സിനിമയുടെ എൻറെ അഭിപ്രായമാണ് ഞാൻ ഈ ബ്ലോഗിലൂടെ പുറത്തുവിടുന്നത്. അതിൽ യോജിപ്പുള്ള വരും ഉണ്ടാകാം വിയോജിപ്പുള്ളവർ ഉണ്ടാക്കാം. അത് സാധാരണയാണ്. പത്തുപേർ ഒരു സിനിമയ്ക്ക് കയറിയാൽ ആ സിനിമയ്ക്ക് 10 അഭിപ്രായങ്ങൾ ആയിരിക്കും. അതുകൊണ്ടുതന്നെ എന്റെ അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരമായി മാത്രം കാണുക. തിയേറ്ററിൽ നിന്നു തന്നെ സിനിമകൾ കാണാൻ ശ്രമിക്കുക. ശേഷം കണ്ടു വിലയിരുത്തുക. നല്ല സിനിമകൾ വിജയിക്കട്ടെ.
മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഒരുപാട് വർഷത്തെ എക്സ്പീരിയൻസ് ഉള്ള നടനാണ് ബിജു മേനോൻ. സഹതാരമായി ഒരുപാട് സിനിമയിൽ വന്നു ശേഷം വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ നായകനിലേക്ക് ചുവടുവെച്ച നടൻ കൂടിയാണ് ബിജു മേനോൻ. ആ സിനിമയ്ക്ക് ശേഷം കുറച്ചു ചിത്രങ്ങൾ ഇറങ്ങിയെങ്കിലും കുറച്ചു ചിത്രങ്ങൾ വിജയിച്ചെങ്കിലും പലതും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. G. രഞ്ജിത്ത് സംവിധാനം ചെയ്ത് ബിജു മേനോൻ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ ?
പേരിൽ തന്നെ ഒരു കൗതുകം ഉണ്ട്. "സത്യം പറഞ്ഞാ വിശ്വസിക്കുവോ ?"
ഈയടുത്ത് ഇറങ്ങിയ സിനിമകളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഈ സിനിമയുടെ ടൈറ്റിൽ തന്നെ. ട്രെയിലർ പ്രതീക്ഷ തരുന്ന ഒന്നുതന്നെയായിരുന്നു. കൂടാതെ ബോക്സ് ഓഫീസിൽ ഗംഭീര ചലനം സൃഷ്ടിച്ച ഒരു വടക്കൻ സെൽഫി എന്ന സിനിമയുടെ സംവിധായകൻറെ അടുത്ത ചിത്രം എന്നു പറയുമ്പോൾ പ്രതീക്ഷ ഇരട്ടിയാകും എന്നതിന് സംശയമില്ല. ജി രഞ്ജിത്തിൻറെ മൂന്നാം സംവിധാന സംരംഭമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ ? വടക്കൻ സെൽഫിക്കു ശേഷം ഒരു തമിഴ് റൊമാൻറിക് ചിത്രം സംവിധാനം ചെയ്തെങ്കിലും കേരളത്തിൽ ആ സിനിമയ്ക്ക് വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല.
പക്ഷേ റിയലിസ്റ്റിക് പശ്ചാത്തലമുള്ള ചിത്രവും കൂടെ ബിജുമേനോനും കൂടിയാകുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കും. കാരണം ബിജു മേനോൻ റിയലിസ്റ്റിക് സിനിമ രക്ഷാധികാരി ബൈജു ഗംഭീര അഭിപ്രായങ്ങളും ഒരുപാട് ആരാധകരും ഉള്ള ഒരു സിനിമയാണ്. കൂടാതെ വലിയൊരു ഇടവേളയ്ക്കുശേഷം സംവൃത സുനിൽ വീണ്ടും സിനിമയിലേക്കെത്തുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിലുണ്ട്.
വളരെ പുതുമയേറിയ ഒരു പശ്ചാത്തലത്തിൽ നിന്നാണ് സിനിമയുടെ ആരംഭം. കെട്ടിട പണിയും വാർക്ക പണിയും ചെയ്യുന്ന നായകൻ. പക്കാ സാധാരണക്കാരൻ. അല്ലറചില്ലറ കടങ്ങളിൽ മുങ്ങിനിൽക്കുന്ന നമ്മളിൽ ഒരാളായ നായകൻ അങ്ങനെ പറയുന്നതായിരിക്കും ഒന്നുകൂടി നല്ലത്. പ്രണയവിവാഹമാണ് അതുകൊണ്ടുതന്നെ ഫാമിലി സപ്പോർട്ട് ഒന്നും അദ്ദേഹത്തിനില്ല. ആകെയുള്ള കൂട്ട് കൂടെ പണിയെടുക്കുന്ന കുറച്ചു പേരാണ്. ഇവരുടെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത്.
വളരെ പോസിറ്റീവ് ആയി തോന്നിയ ഒരു ഘടകം കറകളഞ്ഞ ഒരു റിയലിസ്റ്റിക് ചിത്രമാണ് എന്നത് തന്നെയാണ്. സാധാരണക്കാരുടെ സാധാരണ സിനിമ എന്നുതന്നെ നിഷ്പ്രയാസം ഈ ചിത്രത്തെ വിശേഷിപ്പിക്കാം. അത് ഗംഭീരമായി പി രഞ്ജിത്ത് സംവിധാനം ചെയ്തിട്ടുമുണ്ട്. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സംഭവങ്ങളാണ് സിനിമയിൽ ഉടനീളം ഉള്ളത്. പല സീനുകളും നമ്മളുടെ ജീവിതത്തെ ഒന്ന് എത്തിനോക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മികച്ച ഒബ്സർവേഷനിൽ തന്നെയാണ് സംവിധായകൻ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയുടെ അധിക ഭാഗത്തും പശ്ചാത്തല സംഗീതത്തിന് സാന്നിധ്യം കണ്ടിരുന്നില്ല. പശ്ചാത്തല സംഗീതം ഉള്ള ഭാഗങ്ങൾ നന്നായിരുന്നു. റിയലിസ്റ്റിക് പശ്ചാത്തലത്തിന് ആവശ്യമായ രീതിയിൽ തന്നെ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. ആ ടച്ചപ്പ് വരുത്താൻ ലൈറ്റ് അപ്പ് ഗുണം ചെയ്തു എന്ന് പറയാം.
റിയലിസ്റ്റിക് സിനിമ ആണെങ്കിലും സിറ്റുവേഷൻ കോമഡികൾ ആദ്യപകുതിയിൽ ഒരുപാട് ഉണ്ടായിരുന്നു. അതെല്ലാം നല്ല രീതിയിൽ തന്നെ പൊട്ടിച്ചിരിപ്പിച്ചു.
കഥാപാത്രങ്ങളുടെ പ്രകടനം എല്ലാം തന്നെ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ സംവിധായകൻ സാധിച്ചു. ബിജുമേനോൻ, അലൻസിയർ, സിജു കുറുപ്പ്, സംവൃതാ സുനിൽ, സുധീപ് കോപ്പ തുടങ്ങി നല്ല ഒരു താരനിര തന്നെ സിനിമയിലുണ്ട്. എല്ലാവരുടെയും പ്രകടനം ഇഷ്ടമായി. ബിജു മേനോന്റെ അവസാനത്തെ സെന്റിമെൻസ് രംഗങ്ങളെല്ലാം നന്നായിരുന്നു. സംവൃത സുനിലിന്റെ മികച്ച തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം.
നല്ല ഒരു കഥ ഉണ്ടെങ്കിലും കഥയിൽ പുതുമയൊന്നും കാണാൻ സാധിച്ചില്ല. പിന്നെ റിയലിസ്റ്റിക് സിനിമകൾ പൊതുവെ അങ്ങനെ ആണല്ലോ. നമ്മുടെ ജീവിതം സിനിമയാകുമ്പോൾ അതിൽ ചിലപ്പോൾ പുതുമ നഷ്ടപ്പെട്ടേക്കാം. ക്ലൈമാക്സ് ചിന്തിക്കാൻ പറ്റുന്ന ഒന്നുതന്നെയായിരുന്നു. ഇങ്ങനെയുള്ള ചെറിയ ചെറിയ പോരായ്മകൾ സിനിമയിൽ തോന്നി.
ആദ്യപകുതി റിയലിസവും കുറച്ചു കോമഡികളും നിറഞ്ഞു നിന്നപ്പോൾ രണ്ടാംപകുതി ത്രില്ലർ സ്വഭാവത്തിലേക്ക് സിനിമ ഇറങ്ങിത്തിരിച്ചത്. ആദ്യ പകുതിയേക്കാൾ മികച്ചതായി തോന്നിയത് രണ്ടാം പകുതി തന്നെയാണ്. കുറച്ചുകൂടി ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഫാക്ടർസ് നിറഞ്ഞിരുന്നത് സെക്കൻഡ് ഹാഫിൽ തന്നെ ആയിരുന്നു.
എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു സിനിമ തന്നെയാണ് സത്യം പറഞ്ഞാ വിശ്വസിക്കു. ഏതൊരു പ്രേക്ഷകനെയും 100 രൂപ വസൂലാക്കുന്ന ചിത്രം. സിനിമ ഒരു ബ്രഹ്മാണ്ട കോമഡി ചിത്രം ഒന്നുമല്ല. കൊച്ചു സിനിമ ഒരു നല്ല ചിത്രം. അമിത പ്രതീക്ഷ ഇല്ലാതെ കണ്ടാൽ ചിത്രം ഇഷ്ടമാകുമെന്ന് എന്ന് പ്രതീക്ഷിക്കുന്നു. സിനിമ കണ്ടു വിലയിരുത്തുക.
3.5/5 RGP VIEW
അഭിപ്രായം വ്യക്തിപരം.
No comments:
Post a Comment