Saturday, July 20, 2019

148. Kadaram Kondan (2019) TAMIL

RGP VIEW 148
Kadaram Kondan

 (2019)
121 min   |  Action, Thriller

Director: Rajesh M. Selva

പല പ്രമുഖ നടന്മാരുടെയും ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോഴുള്ളത്. പണ്ടു മുതലേ ഇൻഡസ്ട്രിയിൽ ഉള്ളവരും ബ്രില്ല്യൻറ് എന്ന് വിശേഷിപ്പിക്കാവുന്ന പല നടന്മാരും ഒളിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവരുടെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുന്നു.

 തമിഴിൽ എന്നെ വിസ്മയിപ്പിച്ച ഒരു നടൻ ഉണ്ടെങ്കിൽ അത് വിക്രം മാത്രമാണ്. തമിഴ് ഇൻഡസ്ട്രിയിൽ ഇത്രയും ഡെഡിക്കേറ്റഡ് ആയ ഒരു നടനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് എനിക്കൊരു പ്രത്യേക താല്പര്യമുണ്ട്. അദ്ദേഹത്തിൻറെ ഈയടുത്തായി ഇറങ്ങിയ പല സിനിമകളും പരാജയങ്ങളായിരുന്നു. പക്ഷേ കമൽഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ വിക്രം നായകനായെത്തുന്നു എന്ന വിവരം സത്യത്തിൽ ചെറിയൊരു  പ്രതീക്ഷ നൽകി.

സിനിമയുടെ പോസ്റ്റർ, ടീസർ, ട്രെയിലർ മുതലായവ ഗംഭീരമായിരുന്നു. തൂങ്കാവനം എന്ന  സിനിമയ്ക്ക് ശേഷം രാജേഷ് എം സെൽവ  സംവിധാനം ചെയ്ത സിനിമയാണ് Kadaram Kondan.

 വളരെ സ്നേഹത്തോടെ കഴിയുന്ന ദമ്പതികളാണ് ആതിരയും വാസുവും. ജോലിക്കായി മലേഷ്യയിലേക്ക്  വന്നതാണ്. ഭാര്യ ഗർഭിണിയാണ്. ഈ സമയത്താണ് വളരെ അപ്രതീക്ഷിതമായി കെ.കെ അവരുടെ അടുത്തെത്തുന്നത്. പക്ഷേ അയാളുടെ വരവിലൂടെ ഇവരുടെ ജീവിതം തന്നെ മാറി മറിയുന്നു. തുടർന്നു കഥ വികസിക്കുന്നു.

ചിത്രം സ്റ്റൈലിഷ് സിനിമകളിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. നന്നായി ത്രില്ലടിപ്പിക്കുന്ന ഒരു സിനിമ തന്നെയാണ് Kadaram Kondan. നല്ല കുറച്ചു  ട്വിസ്റ്റുകളും ഫൈറ്റ് രംഗങ്ങളും  സിനിമയിലുണ്ട്. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന മട്ടിലാണ് കഥാഗതി നീങ്ങുന്നത്. കഥ വിചാരിക്കുന്ന രീതിയിൽ അല്ല മുന്നോട്ടുപോകുന്നത്. നല്ല രീതിയിലുള്ള കാർ ചെയ്സിംഗ് സീനുകളും ചിത്രത്തിലുണ്ട്.

ആദ്യപകുതിയിലും രണ്ടാം പകുതിയിലും സിനിമയുടെ ത്രില്ലർ സ്വഭാവം മാറുന്നില്ല. ഒരു ഗ്രാഫിൽ തന്നെ സിനിമ നീങ്ങുന്നുണ്ട്. അതിന് കാര്യമായ ഏറ്റക്കുറച്ചിലുകൾ ഒന്നും സംഭവിക്കുന്നില്ല. അത് സിനിമയുടെ പ്രത്യേകതയാണ്. ഒപ്പം വളരെ അനുയോജ്യമായ പശ്ചാത്തലസംഗീതം ഈ സിനിമയെ ഒന്നുകൂടി മെച്ചപ്പെടുത്തുന്നു. കട്ട്സ് എല്ലാം വളരെ നന്നായിരുന്നു. ഒപ്പം ഗംഭീരമായി സിനിമ വിഷ്വലൈസ് ചെയ്തിട്ടുണ്ട്.

മെലഡിയിലുള്ള ഗാനം ഒരുപാട് ഇഷ്ടമായി. കൂടാതെ കഥാപാത്രങ്ങളുടെ പ്രകടനവും മികച്ചതായി അനുഭവപ്പെട്ടു. ചിത്രത്തിൽ രണ്ടു നായകന്മാർ ആണുള്ളത്. വിക്രമിനെ പ്രകടനം വളരെ നന്നായിരുന്നു. മാസ്സ് സീനുകൾ എല്ലാം പുള്ളി തകർത്തു എന്ന് തന്നെ പറയാം. പക്ഷേ  അതിനേക്കാൾ എനിക്കിഷ്ടപ്പെട്ടത് അബി ഹസ്സൻ എന്ന എന്ന പുതുമുഖത്തെ ആണ്. ഗംഭീരപ്രകടനം എന്നുതന്നെ പറയാം. പുതിയ ഒരാളെന്ന തോന്നൽ എൽ എൻ എനിക്ക് പലപ്പോഴും ഉണ്ടായില്ല. നല്ല ക്വാളിറ്റി സംവിധാനം സിനിമയിൽ കാണാൻ സാധിച്ചു. സിനിമയുടെ തൂൺ സംവിധാനം തന്നെയായിരുന്നു.

പുതുമയില്ലാത്ത സ്ക്രിപ്റ്റ് തന്നെയാണ് ഇവിടെയും നെഗറ്റീവ് ആയി തോന്നിയത്. കണ്ടുമറന്ന ബോംബ് കഥ തന്നെയാണ് ചിത്രം പറയുന്നത്. പക്ഷേ അതിനെ വളരെ വ്യത്യസ്തമായി നല്ല രീതിയിൽ തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. നല്ല ക്വാളിറ്റി സിനിമകളെ പൊതുവെ മലയാളികൾ വിളിക്കുന്നത് ഹോളിവുഡ്  ലെവൽ എന്നാണല്ലോ ?!!! അങ്ങനെയാണെങ്കിൽ ഇതും ഒരു ഹോളിവുഡ് ലെവൽ സിനിമയാണ്.

ചുരുക്കിപ്പറഞ്ഞാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അതാണ് സിനിമയുടെ അവസ്ഥ. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു ചിത്രമാണ് ഇത്. ഒരു ആക്ഷൻ  ത്രില്ലർ പ്രതീക്ഷിച്ചു തിയേറ്ററിൽ പോകുന്ന ഒരാളാണെങ്കിൽ നിങ്ങളെ സിനിമ നിരാശപ്പെടുത്തില്ല. ഒപ്പം ഒരു ഗംഭീര തീയേറ്റർ എക്സ്പീരിയൻസ് തന്നെയാവും സിനിമ നിങ്ങൾക്ക് നൽകുന്നത്. എനിക്ക് ചിത്രം ഇഷ്ട്ടപെട്ടു. അമിത പ്രതീക്ഷ ഇല്ലാതെ കാണുകയാണെങ്കിൽ നിങ്ങൾക്കും ചിത്രം നല്ല രീതിയിൽ ആസ്വദിക്കാൻ സാധിക്കും എന്ന് കരുതുന്നു.

3.75/5 RGP VIEW 

അഭിപ്രായം വ്യക്തിപരം

No comments:

Post a Comment

Latest

Get out (2017)