Friday, July 5, 2019

139. 18am Padi (2019) MALAYALAM


RGP VIEW 139
18am Padi

 (2019)
Action


Director: Shankar Ramakrishnan

മറ്റു ഭാഷകളിൽ ഒന്നും തന്നെ ഇല്ലാത്ത ഒരു പ്രത്യേകത മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ട്. ഏതൊരു താരത്തിനും തുടർച്ചയായി മൂന്നോ നാലോ സിനിമകൾ  പരാജയപ്പെട്ടു കഴിഞ്ഞാൽ ഔട്ട് ഡേറ്റ് ആവുന്ന ഒരു അവസ്ഥ സിനിമാമേഖലയിൽ വർഷങ്ങളായി നിലവിലുണ്ട്. മലയാളത്തിൽ തന്നെ ഒരുപാട് നടീനടന്മാർ ഭരിക്കുകയും പിന്നീട് അതി പതനം സംഭവിക്കുകയും ചെയ്തിട്ടുണ്ട് ഉണ്ട്. പരാജിതനായി മടങ്ങി പോയവരിൽ പലരും ഗംഭീര തിരിച്ചുവരവും ആയി വീണ്ടും മുൻപോട്ടു കടന്നുവന്നിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ കണ്ടീഷൻ അനുസരിച്ചത് എന്തു  പ്രശ്നം സംഭവിച്ചാലും ഒരു ഡിമാൻഡും കുറയാത്ത രണ്ട് നടന്മാർ മലയാളത്തിൽ ഉണ്ട്. നമ്മുടെ സ്വന്തം മമ്മൂക്കയും ലാലേട്ടനും. പരാജയമായാലും വിജയമായാലും ഇവരുടെ സിനിമയ്ക്ക് മലയാളികൾ കയറിയിരിക്കും. മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം ഈ വർഷം ഇറങ്ങുകയുണ്ടായി. നല്ല സ്റ്റാർ കാസ്റ്റ് ഉണ്ടായിട്ടുപോലും ചിത്രത്തിന് വേണ്ടത്ര പബ്ലിസിറ്റി സിറ്റി കിട്ടിയിരുന്നില്ല. പക്ഷേ ലാലേട്ടൻ ഇത്തിക്കരപക്കി ആയി വന്ന ഒരു ഫോട്ടോ സിനിമയുടെ ഗതി തന്നെ മാറ്റി മറിച്ചു. പിന്നീട് കായംകുളം കൊച്ചുണ്ണി എന്ന സിനിമ പ്രേക്ഷകർ ഇറങ്ങുന്നതിനു വേണ്ടി കാത്തിരുന്നു. ഇതേ സംഭവം തന്നെ മമ്മൂക്കയുടെ രൂപത്തിലും അവതരിക്കപ്പെട്ടു. സാധാ ഒരു സിനിമയുടെ ഹൈപ്പ് നിമിഷങ്ങൾ കൊണ്ട് മാറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. സോഷ്യൽ മീഡിയയിൽ വളരെ വൈറലായ മമ്മൂക്കയുടെ ഫോട്ടോ പതിനെട്ടാംപടി എന്ന സിനിമയുടെ മാറ്റത്തിന് തിരികൊളുത്തി. ശേഷം ഇറങ്ങിയ ട്രെയിലർ പ്രതീക്ഷ തരുന്ന ഒന്നുതന്നെയായിരുന്നു.

ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച് Shankar Ramakrishnan സംവിധാനം ചെയ്ത ചിത്രമാണ് പതിനെട്ടാം പടി. സിനിമയുടെ ട്രെയിലറിൽ തന്നെ എന്താണ് കഥ സംവിധായകൻ വ്യക്തമാക്കിയിരുന്നു. സ്കൂൾ പശ്ചാത്തലത്തിലാണ് സിനിമ ആരംഭിക്കുന്നത്. ഒരു ഗവൺമെൻറ് സ്കൂളും തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളും തമ്മിലുള്ള കഥയാണ് ചിത്രം പറയുന്നത്. അതിലൂടെ ശത്രുതയും രണ്ടു സ്കൂളിലെ വിദ്യാർത്ഥികൾ മകളും തമ്മിലുള്ള ചെറുതും വലുതുമായ പ്രശ്നങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. ചെറുതിൽ നിന്ന് തുടങ്ങി വലുതിലേക്ക് എത്തുന്ന അവസ്ഥ ഇതുതന്നെയാണ് സിനിമയുടെ കഥാഗതി പറയുന്നത്.

സിനിമയുടെ സംവിധാനം തന്നെയാണ് ഏറ്റവും മികവുറ്റതായി തോന്നിയത്. കാരണം പുതുമയാർന്ന ഒരു അവതരണരീതി സംവിധാനത്തിൽ കണ്ടിരുന്നു.   ഒരുപിടി പുതുമുഖങ്ങളെ അണിയിച്ചൊരുക്കി  നിർമ്മിച്ച സിനിമയാണ് പതിനെട്ടാംപടി. പുതുമുഖങ്ങളെ നിരത്തിയുള്ള പരീക്ഷണം അത് ഭംഗിയായി വിജയിച്ചിട്ടുണ്ട്. അതിനുള്ള കയ്യടിയും സംവിധായകൻ അർഹിക്കുന്നു. സിനിമയുടെ തുടക്കത്തിലെ സൈക്കിൾ കൊണ്ടുള്ള കളി പുതിയ അന്തരീക്ഷം ആണ് ചിത്രത്തിന് സൃഷ്ടിക്കാൻ സാധിച്ചത്. ക്ലീഷേയിലേക്ക് പോകാതെ പുതിയ ഒരു സംഭവം കൊണ്ടുവന്നതു കൊണ്ട് തുടക്കത്തിലെ സിനിമയ്ക്ക് ഒരു ഫ്രഷ് ഫീൽ തരാൻ സാധിച്ചു. കഥാപാത്രങ്ങളുടെ പലരുടേയും പേരറിയില്ല. നായകൻമാരായി വന്ന രണ്ടുപേരും വളരെ മികച്ച പ്രകടനം തന്നെയാണു കാഴ്ച വെച്ചത്. കൂടാതെ അതെ ആദ്യ പകുതിയിൽ സാർ ആയി വന്ന കഥാപാത്രം വളരെ മികച്ചതായി അനുഭവപ്പെട്ടു. മമ്മൂക്കയുടെ പ്രസൻസ് സിനിമയെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നുണ്ട്. മമ്മൂക്കയുടെ പ്രകടനത്തെ പറ്റി അധികം പറയേണ്ട ആവശ്യമില്ലല്ലോ..?  പുതുമുഖ കഥാപാത്രങ്ങളുടെ പ്രകടനത്തിൽ ഇതിൽ മറ്റൊരു അങ്കമാലി ഡയറീസ് എന്ന് നിഷ്പ്രയാസം സിനിമയെ വിശേഷിപ്പിക്കാം. പശ്ചാത്തലസംഗീതം മികച്ചതായിരുന്നു. ഓരോ സീനുകൾക്കും വേണ്ട രീതിയിൽ തന്നെ അവ  ഉപയോഗിച്ചിട്ടുണ്ട്. ആക്ഷൻ സീനുകൾ തകർത്തു. പിള്ളാര് പൊളിച്ച് അടുക്കി എന്ന് തന്നെ പറയാം. ആക്ഷൻ സമയങ്ങളിലെ VFX വർക്കുകൾ വളരെ മികച്ചതായിരുന്നു. ഗ്രീൻ സ്ക്രീനിൽ ഷൂട്ട് ചെയ്തതാണെന്ന് പറഞ്ഞുകേട്ടിരുന്നു. അങ്ങനെയാണെങ്കിൽ നല്ല നിലവാരം VFX പുലർത്തുന്നുണ്ട്. ഒപ്പം വളരെ നന്നായി തന്നെ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിൽ ക്യാമറയുടെ പ്രസിഡൻറ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ക്ലോസ് ഷോട്ടുകൾ എല്ലാം വളരെ നന്നായിരുന്നു. ഷോട്ടുകളിൽ പുതുമ നിലനിൽക്കുന്നു എന്നതും പ്രത്യേകതയായി തോന്നി.

പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ഗംഭീര താരനിര. പക്ഷേ ഇവർക്ക് എല്ലാം പ്രമോഷൻ ഭാഗമായി മാത്രം ഒതുങ്ങേണ്ടി വന്നു. കാര്യമായി ആയി ഒന്നും തന്നെ ചിത്രത്തിൽ ചെയ്യാൻ ഉണ്ടായിരുന്നില്ല. എന്നാൽപോലും വന്ന കഥാപാത്രങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. ഒരുപാട് ഗാനങ്ങൾ ചിത്രത്തിൽ വരുന്നുണ്ട്. ഒരു ഗാനം ഒഴിച്ച് മറ്റൊന്നും ഇഷ്ടപ്പെട്ടില്ല. അതുമാത്രമല്ല നല്ല മൂഡിൽ വരുന്ന ചിത്രത്തിൻറെ ആസ്വാദനശേഷി ഒറ്റയടിക്ക് താഴ്ന്നു പോകാൻ ഇവ കാരണമായി. ഒരു ഐറ്റം ഡാൻസ് എല്ലാം വരുന്നുണ്ട്. സാനിയ അയ്യപ്പൻ അപ്പൻ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആയിമാറി. ഗാനങ്ങളുടെ കുത്തി കയറ്റം സിനിമയുടെ പ്രധാന വില്ലനായി എന്നുതന്നെ തോന്നി. തുടക്കത്തിലെ  ക്യാരക്ടർ intro ഒരുപാട് ഉണ്ടായതു കൊണ്ട് ആകാം ഒരു മുഷിച്ചിൽ അനുഭവപ്പെട്ടു. ആദ്യപകുതിയിൽ മുഴുനീളം ചെറിയൊരു ലാഗ് ഫീൽ ചെയ്തു. ആദ്യപകുതിയുടെ ദൈർഘ്യം ഒരുപക്ഷേ ഈ ലാഗിന് ഒരു കാരണമാകാം. അതിനോടൊപ്പം പാട്ടുകൾ കൂടി കടന്നു വന്നപ്പോൾ സംഭവം ജോറായി. പാട്ടിൻറെ പ്രാധാന്യം  സിനിമയിൽ ഉള്ളതുപോലെ തോന്നിയില്ല. ആവശ്യമില്ലാത്ത ഒരുപാട് ഷോട്ടുകളും സിനിമയിൽ കയറി വന്നിരുന്നു. മറ്റു ചില സിനിമകളുടെ ചില ഭാഗങ്ങൾ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടു. കഥയിൽ പുതുമയൊന്നും കൊണ്ടുവരാൻ സാധിച്ചില്ല. കണ്ടുവരുന്ന ഒരു സാധാരണ കഥയെ മികച്ച രീതിയിൽ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിൻറ്.

ചെറിയ പോരായ്മകൾ മാറ്റി നിർത്തിയാൽ നല്ല അടിപൊളി ഫൈറ്റും മാസ്സ് ഡയലോഗുകളും ഉള്ള സിനിമയാണ് പതിനെട്ടാം പടി. ഈ തീം ഇഷ്ടമുള്ളവർക്ക് ധൈര്യമായി സിനിമയ്ക്ക് ടിക്കറ്റ് എടുക്കാം. യൂത്ത് സിനിമ ആരാധകർക്ക് ആഘോഷിക്കാൻ ഉള്ളത് ഈ സിനിമയിലുണ്ട്. മമ്മൂട്ടി ആരാധകരെയും സിനിമ നിരാശപ്പെടുത്തുന്നില്ല. അവസാന രംഗങ്ങളിലെ മമ്മൂക്കയുടെ ഫൈറ്റ് സീൻ നന്നായിരുന്നു. ആ രംഗം മാസ്സ് എന്നുതന്നെ പറയാം.  മമ്മൂക്ക അത് ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും ആർക്കും കാണാവുന്ന ഒരു സിനിമയാണെങ്കിലും യുവതലമുറയ്ക്ക് ആണ് സിനിമ കൂടുതൽ സജസ്റ്റ് ചെയ്യുന്നത്. എന്താണെങ്കിലും രണ്ടര മണിക്കൂർ ആഘോഷിച്ചു കാണാവുന്ന ഒരു സിനിമ തന്നെയാണ് പതിനെട്ടാം പടി.

3.25/5 RGP VIEW

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)