Saturday, July 6, 2019

140. Raatchasi (2019) TAMIL

RGP VIEW 141
Raatchasi

 (2019)
134 min   |  Drama

Director: Sy Gowthamraj

വലിയ ഒരു ഇടവേളയ്ക്കുശേഷം മലയാള സിനിമാ മേഖലയിലേക്ക് കടന്നുവന്ന ഒരാളാണ് മഞ്ജു വാര്യർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ മഞ്ജു വാര്യർ വീണ്ടും സിനിമയിലേക്ക് പ്രത്യക്ഷപ്പെട്ടു. മഞ്ജുവാര്യരെയും സിനിമയെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതേ സിനിമ തമിഴിലേക്ക് റോഷൻ ആൻഡ്രൂസ് റീമേക്ക് ചെയ്തു. ആ സിനിമയിൽ സംവിധായകൻ തിരഞ്ഞെടുത്തത് മലയാളികൾക്ക് സുപരിചിതയായ ജ്യോതികയായിരുന്നു. സിനിമ അവിടെയും വിജയിപ്പിച്ചു. വലിയൊരു ഇടവേളയ്ക്കുശേഷം ജ്യോതികയുടെ മികച്ച തിരിച്ചു വരവ് കൂടിയായിരുന്നു അത്. അതിനുശേഷം സിനിമയിൽ  സജീവമാവുകയും ചെയ്തു.

 Sy Gowthamraj സംവിധാനം ചെയ്ത ജ്യോതിക നായികയായി എത്തുന്ന സിനിമയാണ് Raatchasi. തമിഴ്നാട്ടിലെ ഒരു ഗ്രാമം. ഗ്രാമത്തിലെ പ്രധാനപ്പെട്ട ഗവൺമെൻറ് സ്കൂളിലാണ് കഥ നടക്കുന്നത്. ഒരു ഗവൺമെൻറ് സ്കൂളിന് വേണ്ട യാതൊന്നും ഒന്നും അവിടെയില്ല. ജോലി എടുക്കാതെ ശമ്പളം വാങ്ങുന്ന ടീച്ചേർസ്. വൃത്തിഹീനമായ അന്തരീക്ഷം. അറിവ് കിട്ടാതെ ഇരിക്കുന്ന വിദ്യാർത്ഥികൾ. ഈ അവസ്ഥയിൽ പുതിയൊരു പ്രിൻസിപ്പാൾ ഹൈസ്കൂളിലേക്ക് ചാർജ് എടുക്കുന്നു. ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രം പറയുന്നത്.

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളിൽ പെടുന്ന സിനിമയാണ് Raatchasi. ഒരു മോട്ടിവേഷൻ ഡ്രാമ എന്ന വിഭാഗത്തിൽ  ഉൾപെടുത്താൻ പറ്റിയ ചിത്രം. ഒരുപാട് പുതിയ അറിവുകൾ സിനിമ നമ്മൾക്ക് സമ്മാനിക്കുന്നുണ്ട്.
ഇതു കൂടാതെ ചില ഗവൺമെൻറ് സ്ഥാപനത്തെക്കുറിച്ച് സിനിമ പച്ചയായി  കാണിക്കുന്നു. കേരളത്തെ അപേക്ഷിച്ച് തമിഴ്നാട്ടിൽ സാക്ഷരതയുടെ കാര്യം കുറച്ചു പിന്നോക്കം നിൽക്കുന്ന സ്ഥിതിയാണ്. ചിലപ്പോൾ ആ കാരണം ഇതാവാം എന്ന സംശയത്തിന് നിഴലിലാണ് സിനിമയുടെ കഥാഗതി. ഒരു സ്കൂൾ നേരിടേണ്ടിവരുന്ന എല്ലാ പ്രശ്നങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ഈ പ്രശ്നങ്ങളൊന്നും നമ്മൾ ചിന്തിക്കുന്ന അത്ര ചെറുതല്ല എന്ന് ഈ സിനിമ വ്യക്തമാക്കിത്തരുന്നു.

ആദ്യം മുതൽ അവസാനം വരെ ബോറടിക്കാതെ കണ്ടു തീർക്കാവുന്ന ഒരു ചിത്രമാണ് Raatchasi. ഒരു ചെറിയ കഥയെ മനോഹരമായി അവതരിപ്പിച്ച മികച്ച സംവിധാനമാണ് സിനിമയുടെ അടിത്തറയായിത്തീർന്നത്. ഫ്ലാഷ് ബാക്ക് സീനിൽ രാത്രിയുടെ മറവിലുള്ള അച്ഛനും മകളും തമ്മിലുള്ള സീൻ ഒരുപാട് ഇഷ്ടപ്പെട്ടു. ഒരു അച്ഛൻറെ ലാളനയും മകളുടെ സ്നേഹവും എല്ലാം ഒറ്റ ഫ്രെയിമിൽ മനോഹരമായി ആവിഷ്കരിച്ച ഉണ്ടായിരുന്നു. ഒരു മികച്ച സംവിധായകനെ കയ്യൊപ്പ് സീനിൽ കാണാമായിരുന്നു. ജ്യോതികയുടെ അഭിനയവും നന്നായിരുന്നു. വളരെ ബോൾഡ് ആയ കഥാപാത്രമാണെങ്കിലും അത് ജ്യോതികയുടെ കയ്യിൽ ഭദ്രമായിരുന്നു. പശ്ചാത്തലസംഗീതം നന്നായിരുന്നു. ക്യാമറയും തൃപ്തികരമാണ്.

സ്കൂൾ പശ്ചാത്തലത്തിൽ മോട്ടിവേഷൻ നൽകുന്ന പല സിനിമകൾഎല്ലാ ഭാഷകളിലും ഇറങ്ങിയിട്ടുണ്ട്. കുറച്ച് അറിവുകൾ തന്നുവെങ്കിലും പുതുമയുള്ള കഥ സിനിമയ്ക്ക് നൽകാൻ സാധിച്ചില്ല. സിനിമ കണ്ടു തുടങ്ങുമ്പോൾ അവസാനം എന്താണെന്ന് ഏതൊരു പ്രേക്ഷകനും ആദ്യം തന്നെ  ഐഡിയ കിട്ടും. പക്ഷേ അതിൽ നിന്ന് സിനിമ കുറച്ചൊന്നു മാറിയെങ്കിലും അവസാനം ഉള്ള രംഗങ്ങൾ ചിന്തിക്കാവുന്നതായിരുന്നു. ഫസ്റ്റ് ഹാഫിൽ വന്ന ഫൈറ്റ് സീൻ മുഴച്ചു നിന്നെങ്കിലും രണ്ടാംപകുതിയിൽ അത് ക്ലിയർ ചെയ്യുന്നുണ്ട്. പക്ഷേ അതത്ര തൃപ്തികരമായി തോന്നിയില്ല. എല്ലാ കഥാപാത്രങ്ങൾക്കും നല്ലൊരു ഗ്രാഫ് നൽകിയപ്പോൾ നായികയ്ക്ക് ചെയ്യാൻ ഒരുപാട് ഉണ്ടായിരുന്നു. വലിയ വിപ്ലവം നടത്തിയ നായികയെ ജനങ്ങൾ സ്വീകരിക്കുന്നുണ്ട്. പക്ഷെ സ്വന്തം ജീവിതത്തിൽ കാര്യമായ ഒരു മിസ്സിംഗ് നായിക കഥാപാത്രത്തിനു ഫീൽ ചെയ്തു. ക്യാരക്ടർ പ്രസേൻറ്റേഷൻ നല്ല രീതിയിൽ നടന്നില്ല എന്ന് തന്നെ പറയാം. തിരക്കഥയുടെ പോരായ്മ തന്നെയാണ് അതിൻറെ പ്രധാന കാരണം.

കുടുംബസമേതം കാണാൻ പറ്റുന്ന ഒരു ഫീൽ ഗുഡ് സിനിമയാണ് Raatchasi. വലിയ സിനിമയൊന്നുമല്ല കൊച്ചു നല്ല സിനിമ. വിദ്യാർഥികളുള്ള അച്ഛനമ്മമാർ കാണുന്നത് വളരെ നന്നായിരിക്കുന്നു. കാരണം സമൂഹത്തിൽ നടക്കുന്ന പല ന്യൂനതകളും സിനിമ  പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. അത് ചിലപ്പോൾ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാം. ഡ്രാമ വിഭാഗം ഇഷ്ടപ്പെടുന്ന മറ്റു പ്രേക്ഷകർക്കും ഈ സിനിമ കാണാം. അമിത പ്രതീക്ഷ ഇല്ലാതെ കാണുക. ഒരു തവണ കാണാൻ പറ്റിയ നല്ലൊരു കൊച്ചു സിനിമ തന്നെയാണ് Raatchasi.

3/5 RGP VIEW

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)