RGP VIEW 131
![]() |
Unda |
(2019) 130 min | Action, Comedy, Thriller
Director: Khalid Rahman
പലരും പറയുന്ന കാര്യമാണ് ആദ്യനോട്ടത്തിൽ ഒരാളെ വിലയിരുത്തരുതെന്ന്. ഏതൊരു മനുഷ്യൻറെയും കാഴ്ചപ്പാടുകളെ മാറ്റുന്ന ഒരു സമയം എല്ലാവർക്കും ഉണ്ടാകും. അതുവരെ നേടിയെടുത്ത പലതും നഷ്ടപ്പെടുന്ന ഒരു നിമിഷം, ചിലപ്പോൾ ആ നിമിഷം പലരുടെയും ജീവിതത്തിൻറെ ടേണിങ് പെയിൻറ് ആകുമായിരിക്കാം. ചില തകർച്ചകൾ ചിലപ്പോൾ വലിയൊരു വിജയത്തിൻറെ പ്രചോദനം ആയേക്കാം. ആ പ്രചോദനം നാളെ ഒരുപാട് പേരിലേക്ക് വികസിച്ചു എന്നും വരാം. സാധാരണക്കാരിൽ നിന്നാണ് പല മഹാന്മാരും ഉടലെടുത്തത് എന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ഒന്നിനെയും ചെറുതായി കാണരുത്.
ഈ വർഷത്തെ മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ വിജയ ചിത്രങ്ങൾ സമ്മാനിച്ച നടനാണ് നമുക്കേവർക്കും പ്രിയപ്പെട്ട മമ്മൂക്ക. അദ്ദേഹത്തിന്റെ ഈ വർഷത്തെ സിനിമകളെല്ലാം വിജയങ്ങളായിരുന്നു. തെലുങ്കിൽ യാത്ര, തമിഴിൽ പേരമ്പ്, മലയാളത്തിൽ മധുരരാജ തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്.
ട്രെയിലറിൽ നിന്നും ടീസറിൽ നിന്നും ഒരുപാട് പ്രതീക്ഷ ഉയർത്തിയ ചിത്രമായിരുന്നു ഉണ്ട. പ്രധാന കാരണം സാധാരണയായി കണ്ടുവരുന്ന പോലീസ് സ്റ്റോറികളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഇതിന്റെ എല്ലാ എല്ലാ പ്രമോഷൻ രീതികളും. അതുകൊണ്ടുതന്നെ ഉണ്ടയിൽ ചെറിയൊരു പ്രതീക്ഷ ഏതൊരു പ്രേക്ഷകനെ പോലെ എനിക്കും ഉണ്ടായിരുന്നു.
അതുമാത്രമല്ല ആരാധകരുള്ള ഒരു ചിത്രമായിരുന്നു അനുരാഗ കരിക്കിൻ വെള്ളം. ഈ സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്മാനിലെ സംവിധാനത്തിൽ മമ്മൂക്ക നായകനായി ഇറങ്ങിയ ചിത്രമാണ് ഉണ്ട.
കഥയിലേക്ക് വരാം. മനോഹരമായി വിഷ്വലൈസ് ചെയ്ത ഒരു യാത്രയിലൂടെയാണ് സിനിമ ആരംഭിക്കുന്നത് .ഇലക്ഷനുമായി ബന്ധപ്പെട്ട കുറച്ചു പോലീസുകാരെ ഇലക്ഷൻ ഡ്യൂട്ടിക്കായി മറ്റൊരു സംസ്ഥാനത്തിലേക്ക് അയക്കുന്നു. അവിടെ എത്തിയപ്പോഴാണ് പോലീസുകാർ ഒരു സത്യം മനസ്സിലാക്കുന്നത്. മാവോയിസ്റ്റ് ആക്രമണം വളരെ കൂടിയ ഒരിടത്താണ് ഈ പോലീസുകാർ എത്തിപ്പെട്ടു എന്നകാര്യം. അവിടെ എത്തുന്നതോടെ സാഹചര്യങ്ങൾ എല്ലാം മാറിമറിയുകയാണ്. പക്ഷേ മാവോയിസ്റ്റുകളെ പ്രതിരോധിക്കാനുള്ള ആയുധങ്ങളോ സന്നാഹ പ്രവർത്തകരെ അവർ എത്തിപ്പെടുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല. ശേഷം അവിടെ നടക്കുന്ന സംഭവവികാസങ്ങളാണ് ഉണ്ട എന്ന സിനിമ നമ്മളോട് പറയുന്നത്.
മറ്റു സംസ്ഥാനക്കാർക്ക് നമ്മളോട് ഉള്ള സമീപനം സിനിമ നന്നായി വരച്ചുകാട്ടുന്നു. കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും എല്ലാം തന്നെ കഥയിലൂടെ പരാമർശിക്കുന്നുണ്ട്. കേരളം സ്വർഗ്ഗമാണെന്ന് കാര്യം സിനിമ വീണ്ടും സൂചിപ്പിക്കുന്നുണ്ട്. അതിനോടൊപ്പം നമ്മുടെ സർക്കാരിൻറെ ഭാഗത്തുനിന്നും വരുന്ന പല പാളിച്ചകളും സിനിമ വളരെ റിയലിസ്റ്റിക്കായി തന്നെ അവതരിപ്പിക്കുന്നു. ജാതിയുടെ പേരിൽ തമ്മിൽ അടിക്കുന്നവരെ കുറിച്ച് സിനിമ ചെറിയ രീതിയിൽ ചർച്ച ചെയ്യുന്നു. പക്ഷേ ആ സീനുകൾക്ക് നല്ല കാമ്പുള്ളള്ളതായി അനുഭവപ്പെട്ടു.
ആദ്യപകുതി പൊലീസുകാർ നേരിടേണ്ടിവന്ന അവിടത്തെ അവസ്ഥയും ഒപ്പം അവർ നേരിടാൻ പോകുന്ന പ്രശ്നവും പ്രതിസന്ധികളും വ്യക്തമായി അവതരിപ്പിച്ചു. നല്ല കുഴപ്പമില്ലാത്ത രീതിയിൽ പഞ്ചുള്ള രീതിയിൽ അവസാനിപ്പിച്ച ഇന്റർവെൽ. രണ്ടാം പകുതിയിൽ തുടക്കത്തിൽ കുറച്ച് വലിച്ചാൽ ഫീൽ ചെയ്തെങ്കിലും പിന്നീട് സിനിമ ട്രാക്കിൽ വരുന്നുണ്ട്. രണ്ടാം പകുതി ഒരു സർവൈവൽ ത്രില്ലർലേക്ക് കഥ മാറുന്നു. ഇതിനിടെ റിയലിസ്റ്റിക് സിനിമയെ നല്ല രീതിയിൽ മലയാളീകരിച്ച് സിനിമാറ്റിക് വിഭാഗത്തിലേക്ക് ചെറിയ രീതിയിൽ കടത്തിവിടുന്നത്. അതിജീവനപോരാട്ടത്തിന്റെ സമയം മുതൽ രോമാഞ്ചം കൊള്ളിക്കുന്ന കുറച്ചു സീനുകൾ സിനിമയിൽ കാണാൻ സാധിച്ചു. അതെല്ലാം നല്ല രീതിയിൽ വർക്കൗട്ട് ആയി എന്നു തന്നെ പറയാം.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച സിനിമയിൽ രഞ്ജിത്ത്, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ തുടങ്ങിയവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കഥാപാത്രങ്ങളുടെ പെർഫോമൻസുകൾ ഗംഭീരമായിരുന്നു. മമ്മൂട്ടി, ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ തുടങ്ങിയവർ ഗംഭീര പ്രകടനം കാഴ്ച വച്ചു. ഗസ്റ്റ് റോളിൽ ആസിഫലിയും വിനയ് ഫോർട്ടും വന്നു എങ്കിലും സിനിമയിൽ ഇവരുടെ ആവശ്യകതയുണ്ടോ എന്ന് തോന്നിപ്പോയി. വെറും പ്രമോഷനും വേണ്ടിയുള്ള ഒരു കാരക്ടർ buildup ആയി അത് ഫീൽ ചെയ്തു.
തെളിച്ച വഴിയിൽ പോയില്ലെങ്കിൽ പോയ വഴിക്ക് തെളിക്കുക എന്ന പഴഞ്ചൊല്ലിനെലൂടെയാണ് സിനിമ കഥ വികസിക്കുന്നത്. സിനിമയുടെ സ്ക്രിപ്റ്റിംഗ് ഈ രീതിയിൽ തന്നെയായിരുന്നു. കഥ ഇത് ആവശ്യപ്പെടുന്നുണ്ട് താനും. തുടക്കം മുതലേ ഇന്ന് സാധാരണയായി കണ്ടുവരുന്ന ചിത്രങ്ങളിലേക്ക് ഒന്ന് എത്തി നോക്കിയെങ്കിലും സിനിമ ആ വഴിയേ പോയിട്ടില്ല എന്നത് തൃപ്തികരമാണ്. ഖാലിദ് റഹ്മാൻ നല്ല രീതിയിൽ തന്നെ സിനിമയെ അവതരിപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളിലെ മേക്കിങ് അതി ഗംഭീരമായിരുന്നു. മനോഹരമായി തന്നെ സജിത്ത് പുരുഷൻ ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. ഫ്രെയിമുകൾ എല്ലാം വളരെ നന്നായിരുന്നു. തുടക്കത്തിലെ രണ്ടുമൂന്ന് ബസ്സിലൂടെ ക്യാമറ നീങ്ങുന്ന ഷോട്ട് ആശ്ചര്യപ്പെടുത്തി. ബിജിഎം ചിലയിടങ്ങളിൽ കുറച്ചു മുഴച്ചു നിൽക്കുന്നതുപോലെ അനുഭവപ്പെട്ടെങ്കിലും സെക്കൻഡ് ഹാഫിൽ നന്നായി തന്നെ ചെയ്തിട്ടുണ്ട്. നിഷാദ് യൂസുഫിനെ എഡിറ്റിംഗ് തൃപ്തികരമാണ്. ഫൈറ്റ് സീനുകൾ കൊള്ളാം. സിനിമയുടെ ടൈറ്റിൽ ഗ്രാഫിക്സ് ഒരുപാട് ഇഷ്ടപ്പെട്ടു.
കുറച്ച് ലാഗുകളും കുറച്ചു പ്രശ്നങ്ങളും മാറ്റിനിർത്തിയാൽ എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ക്ലീൻ സർവൈവൽ ത്രില്ലർ തന്നെയാണ് ഉണ്ട. പൂർണമായും ഒരു വെടിയുണ്ടയെ ബേസ് ചെയ്തു തന്നെയാണ് ആണ് കഥ നീങ്ങുന്നത്. ഖാലിദ് റഹ്മാൻ എന്ന സംവിധായകന് കഴിഞ്ഞ സിനിമയേക്കാൾ മെച്ചപ്പെട്ടു വന്നിട്ടുണ്ട്. പക്ഷേ അയാളുടെ ആദ്യ സിനിമയേക്കാൾ ഉണ്ട ഉയർന്നോ എന്നെനിക്ക് സംശയമുണ്ട്. അമിത പ്രതീക്ഷ ഇല്ലാതെ സിനിമയെ സമീപിച്ചാൽ സിനിമ നിങ്ങൾക്കും തൃപ്തികരമാകും എന്ന് പ്രതീക്ഷിക്കുന്നു.തീയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക. മമ്മൂക്ക ഇത്തവണയും നിരാശപ്പെടുത്തിയില്ല.
3.25/5 RGP VIEW
അഭിപ്രായം വ്യക്തിപരം
RGP VIEW
No comments:
Post a Comment