RGP VIEW 132
![]() |
And The Oscar Goes To.. |
(2019) Drama
Director : salim Ahmed
ഈ വർഷം ഇറങ്ങിയ വിജയ സിനിമകളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടനാണ് ടോവിനോ തോമസ്. വൈറസ്, ലൂസിഫർ, ഉയരെ എന്നീ സിനിമകളിൽ ചെറുതും വലുതുമായ റോളുകളിലൂടെ തനിക്കായി ഒരു സ്പേസ് ക്രിയേറ്റ് ചെയ്ത നടൻ കൂടിയാണ് ടോവിനോ. ഈ വർഷം അദ്ദേഹം കേന്ദ്രകഥാപാത്രമായി ആദ്യചിത്രമാണ് And the oscar goes to . മലയാള സിനിമാ ലോകത്ത് തൻറെ തായ ശൈലിയിലുള്ള സിനിമകൾ ഇറക്കി ഒരുപാട് കുടുംബപ്രേക്ഷകരെ ആരാധകരാക്കിയ സംവിധായകനാണ് ആണ് സലിം അഹമ്മദ്. ആദാമിൻറെ മകൻ അബു, കുഞ്ഞനന്തൻറെ കട, മമ്മൂക്കയുടെ പത്തേമാരി എന്നീ ചിത്രങ്ങൾക്കുശേഷം സലിം അഹമ്മദ് തിരക്കഥയും സംവിധാനവും ചെയ്ത സിനിമയാണ് And the oscar goes to.
ചെറുപ്പം മുതലേ സിനിമ സ്വപ്നം കണ്ടു നടക്കുന്ന യുവാവാണ് ഇസ്ഹാഖ് ഇബ്രാഹിം. സിനിമാ മേഖലയിലേക്ക് ഇറങ്ങിത്തിരിക്കുകയും അഞ്ച് ആറു വർഷത്തെ കഷ്ടപ്പാടിന് ഒരു നല്ല പര്യവസാനം ലഭിക്കാതെ ജീവിക്കുന്ന പരാജിതനാണ് നായകൻ. ഒടുവിൽ സ്ഥലം വിറ്റും കുറച്ചു കാശ് സ്വരൂപിച്ചു അദ്ദേഹം സ്വന്തം നിർമ്മാണത്തിൽ ഒരു സാധാരണ സിനിമ ചെയ്യാൻ തീരുമാനിച്ചു. സിനിമ നിർമ്മാണത്തിനിടെ അദ്ദേഹത്തിൻറെ ജീവിതത്തിൽ നടക്കുന്ന പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ശേഷം നടക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നു.
ഈ കഥാപശ്ചാത്തലം ചർച്ചചെയ്യപ്പെടുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ തന്നെ ഇറങ്ങിയിട്ടുണ്ട്. പക്ഷേ പേരിൽ തന്നെ ഓസ്കാർ ഉള്ളതുകൊണ്ട് ഓസ്കാർ പശ്ചാത്തലമാക്കി ഇത്രകാലം ആയും മലയാളത്തിൽ ഒരു സിനിമ ഇറങ്ങിയിട്ടില്ല. അതാണ് ഈ സിനിമയുടെ ഒരു പുതുമയായി എനിക്ക് തോന്നിയ കാര്യം. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഒരു ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് അത് സംവിധായകൻ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വ്യക്തമായി ചിത്രം അവതരിപ്പിക്കുന്നുണ്ട്. സിനിമ ഭ്രാന്ത് ഇൻഡസ്ട്രിയിലെ തട്ടിപ്പുകൾ തുടങ്ങി എല്ലാ മേഖലയും നല്ല ആയത്തിൽ തന്നെ സിനിമ വിവരിക്കുന്നു. കൂടാതെ ആ സാഹചര്യം മുതലെടുപ്പുകളും സിനിമ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സിനിമ പശ്ചാത്തലം ആണെങ്കിലും ഒരു സാധാരണക്കാരൻറെ നിസ്സഹായാവസ്ഥയാണ് സലിം അഹമ്മദ് ഈ സിനിമയിലൂടെ കാണിക്കുന്നത്. സിനിമയുടെ ഏറ്റവും മികച്ചതായി തോന്നിയത് കഥാപാത്രങ്ങളുടെ പ്രകടനവും ഒപ്പം സലിം അഹമ്മദ് എന്ന സംവിധായകൻറെ സംവിധാനമികവും ആണ്. ടോവിനോ തോമസ് സലിംകുമാർ, സിദ്ദീഖ്, അനു സിത്താര, അപ്പാനി ശരത്, ശ്രീനിവാസൻ, ലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എല്ലാവരും അവരുടെ റോളുകൾ ഗംഭീരമായി ചെയ്തു എന്നുതന്നെ പറയാം. ഏറ്റവും മികച്ചതായി തോന്നിയത് ടോവിനോ, സലിം കുമാർ, സിദ്ദിഖ്, ശ്രീനിവാസൻ എന്നിവരുടെ പ്രകടനങ്ങളാണ്. ചെറിയ റോളുകളിൽ വന്നാ രണ്ടു കഥാപാത്രങ്ങൾ വളരെ ശ്രദ്ധ നേടി. പേരുകൾ എനിക്കറിയില്ല ക്ഷമിക്കണം. തൻറെ ശൈലിയിൽ നിന്ന് ഒട്ടും മാറാതെ തന്നെയാണ് സലീം അഹമ്മദ് നാലാമത്തെ ചിത്രവും പുറത്തുവന്നിരിക്കുന്നത്. ഇമോഷണൽ ഡ്രാമ ഡ്രാമയിൽ നിന്ന് പുള്ളി ഇപ്പോഴും മാറിയിട്ടില്ല. പക്ഷേ വളരെ മികച്ച രീതിയിൽ സിനിമ അവതരിപ്പിക്കുകയും ചെയ്തു. എതിരാളിയെ മാനസികമായി തളർത്തുക എന്ന രീതി ഈ സിനിമയിലും നല്ല രീതിയിൽ ഉപയോഗപ്പെടുത്തി. പല സീക്വൻസുകളും മനസ്സിനെ നൊമ്പരപ്പെടുത്തുന്ന അല്ലെങ്കിൽ കണ്ണു നനയ്ക്കുന്ന സീനുകൾ ആയിരുന്നു. കണ്ണു നനയ്ക്കുന്ന കാര്യത്തിൽ ടോവിനോയുടെ സാന്നിധ്യം കുറച്ചൊന്നുമല്ല ആയിരുന്നു.
സലിം അഹമ്മദിനെ കഴിഞ്ഞ ചിത്രങ്ങളിലെല്ലാം ക്യാമറ ചലിപ്പിച്ച Madhu Ambat തന്നെയാണ് ഈ സിനിമയുടെ ഡ്യൂട്ടി ഏറ്റെടുത്തത്. ഫ്രെയിമുകളും വിഷ്വൽസും കൊള്ളാം. പശ്ചാത്തല സംഗീതം ബിജിബാൽ. ബിജിഎം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. കുറച്ചുകൂടി നന്നാക്കാമെന്നു തോന്നി.
Vijai Shankarൻറെ എഡിറ്റിംഗ് തൃപ്തികരമാണ്. കുറച്ച് ഉണ്ടായിരുന്നു എങ്കിലും VFX വാക്കുകൾ വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ട്.
സലീം അഹമ്മദ് ഈ പ്രാവശ്യവും മനസ്സിനെ നോവിക്കുന്ന ഒരു സിനിമ തന്നെയാണ് സമ്മാനിച്ചത്. സിനിമ വളരെ സ്ലോ ആയ രീതിയിലാണ് മൂവ് ചെയ്യുന്നത്. ലാഗ് ഒന്നും എനിക്ക് ഫീൽ ചെയ്തില്ല. സിനിമ നല്ല രീതിയിൽ തന്നെ ആസ്വദിക്കാൻ സാധിച്ചു. ഈ പറഞ്ഞ രണ്ടു മൂന്നു കാര്യങ്ങൾ നിങ്ങൾക്ക് ഒക്കെ ആണെങ്കിൽ ഈ സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാവുന്നതാണ്. സിനിമയുടെ അവസാനം സലിം അഹമ്മദ് എന്ന് എഴുതി കാണിച്ചപ്പോൾ തിയേറ്ററിൽ നിന്നുണ്ടായ കൈയ്യടി സത്യമാണെങ്കിൽ ഈ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടും.
സിനിമയുടെ റിലീസിന് മുമ്പുതന്നെ കാനഡയിൽ വെച്ചുനടന്ന ആൽബട്രാ ഫിലിംഫെസ്റ്റിവലിൽ മികച്ച നടൻ, മികച്ച സിനിമ, മികച്ച സംവിധായകൻ എന്നീ അവാർഡുകൾ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. നല്ല സിനിമകൾ ലോകം അംഗീകരിക്കപ്പെടണം. ഇതുതന്നെയാണ് സിനിമയും സംവിധായകനും സിനിമ പ്രേമികളും എല്ലാം പറയുന്നത്. ഈ അംഗീകാരം And the oscar goes to എന്ന ചിത്രത്തിനും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
3.5/5 RGP VIEW
അഭിപ്രായം വ്യക്തിപരം
RGP VIEW
No comments:
Post a Comment