Thursday, May 2, 2019

126. Grave of the Fireflies (1988) JAPANESE

RGP VIEW 126
Grave of the Fireflies 

(1988)   |  89 min   |  Animation, Drama, War.  |   Japanese 

Director: Isao Takahata

Seita: She's been having diarrhea for a while now, and prickly heat and rashes all over. And salt water seems to be hurting her skin.

Doctor: [writing] Weakening from malnutrition. Due to the diarrhea. Next patient.

Seita: Can you give her medicine or a shot? Please, doctor, help her.

Doctor: Give her medicine? All this child needs is some food.

Seita: She needs food... WHERE AM I SUPPOSED TO GET FOOD?

ഞാൻ ഇതുവരെ കണ്ട ആനിമേഷൻ സിനിമകളിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് ജപ്പാനീസ് ചിത്രം. സത്യത്തിൽ ആനിമേഷൻ സിനിമകളോടുള്ള എൻറെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ച ചിത്രമാണിത്. സാധാരണയായി ഈ വിഭാഗത്തിൽ പെടുന്ന സിനിമകൾ കുട്ടികൾക്ക് പ്രാധാന്യം കൊടുത്തുള്ള ആയതുകൊണ്ട് entertainment വിഭാഗത്തിൽ പെടുന്നവയാണ് അധികവും. ആ കോൺസെപ്റ്റ് നിന്നും ഒരുപാടു മാറിയിട്ടാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധം ബന്ധപ്പെടുത്തി ഒരുപാട് സിനിമകൾ വർഷങ്ങളായി ഇറങ്ങിയിട്ടുണ്ട്. ഈ വിഷയം ആസ്വാദനം ആക്കി 1988 ഇറങ്ങിയ ജപ്പാനീസ് ആനിമേഷൻ മൂവി ആണ് Grave of the Fireflies. യുദ്ധകാലത്ത് ജപ്പാനിൽ ജീവിച്ചിരുന്ന സഹോദരീസഹോദരന്മാരുടെ കഥയാണ് ഈ സിനിമ വിശകലനം ചെയ്യുന്നത്. അച്ഛൻ യുദ്ധക്കപ്പലിൽ ജോലി ചെയ്യുന്ന വലിയ ഓഫീസറാണ്. അദ്ദേഹം യുദ്ധത്തിനായി പുറപ്പെടുകയും ശേഷം അയാളുടെ കുടുംബത്തിനു സംഭവിക്കുന്ന മാറ്റങ്ങളും ആണ് ഈ ചിത്രം പ്രേക്ഷകരോട് പറയുന്നത്. 

യുദ്ധത്തിൻറെ തീവ്രത ഇത്രമാത്രം സംസാരിച്ച ഒരു ആനിമേഷൻ സിനിമയുണ്ടോ എന്ന് സംശയമാണ്. അത്രയും ഗംഭീരമായ അവതരണമാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുന്നത്. വളരെ ഹൃദയസ്പർശിയാണ് ഈ സിനിമ. ഈ ചിത്രത്തിൻറെ അവസാനം ആകുമ്പോൾ ഒരു തുള്ളി കണ്ണുനീർ വീണിരിക്കും.

സിനിമയുടെ തുടക്കം മുതൽ ഈ ചിത്രം എന്തുകൊണ്ട് ഒരു ആനിമേഷൻ സിനിമയായി ചിത്രീകരിച്ചു  ഞാൻ പലവട്ടം ചിന്തിച്ചു. അത്രയും ഗംഭീരമാണ് ഈ സിനിമയുടെ കഥ.  എല്ലാത്തരം പ്രേക്ഷകർക്കും ഒരേപോലെ കണ്ട് ആസ്വദിക്കാൻ പറ്റുന്ന ഒരു ചിത്രമാണിത്. ആനിമേഷൻ സിനിമകളിൽ മാസ്റ്റ് വാച്ച് എന്ന് 100%  ഉറപ്പിച്ചു പറയാവുന്ന ചിത്രം.

Best Animation Film of All Time. Great movie.

4.25/5  RGP VIEW

8.5/10 · IMDb
97% · Rotten Tomatoes

അഭിപ്രായം വ്യക്തിപരം.


RGP VIEW

No comments:

Post a Comment

Latest

Get out (2017)