RGP VIEW 128
![]() |
Flu |
(2013) | 122 min | Action, Drama
Director: Sung-su Kim
ഒരുപാട് സിനിമകൾ കാണുന്നു, ആ ഒരു നിമിഷത്തേക്ക് ചിത്രം അത്ഭുതപ്പെടുന്നു, പിന്നീട് അത് മറക്കുന്നു. ഇതാണ് ഒരു സാധാരണക്കാരന് സിനിമയോടുള്ള സമീപനം. പക്ഷേ മറ്റു ചിലരുണ്ട് സിനിമയെ സ്വന്തം ജീവൻ പോലെ കൊണ്ടുനടക്കുന്നവർ. പക്ഷേ അവർ എല്ലാ സിനിമയും ഒരുപോലെ ഓർത്തു വെക്കണം എന്നില്ല. പക്ഷേ അവരിലും അവർ ഒരിക്കലും മറക്കാൻ സാധിക്കാത്ത അല്ലെങ്കിൽ അവരെ വളരെയധികം സ്വാധീനിച്ച ഒരുപാട് സിനിമകൾ ഉണ്ടാവാം. അങ്ങനെ എനിക്ക് തോന്നിയ വളരെ കുറച്ചു സിനിമകളിൽ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് Flu.
വൈറസ് എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് സിനിമകൾ പലഭാഷകളിലായി ഇറങ്ങിയിട്ടുണ്ട്. പലതും സോംബി സിനിമകളെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും വളരെ ഒറിജിനാലിറ്റി ഫീൽ ചെയ്ത സിനിമകളിൽ ഒന്നാണ് Flu. 2013ൽ iFilm Corp നിർമ്മാണത്തിൽ Sung-su Kim സംവിധാനം ചെയ്ത കൊറിയൻ ഡിസാസ്റ്റർ ചിത്രമാണ് ഫ്ലു. മികച്ച അഭിപ്രായങ്ങൾ ഒരുപാട് കേട്ടതു കൊണ്ട് മാത്രമാണ് സിനിമ കാണാൻ തീരുമാനിക്കുന്നത് തന്നെ. അതുകൊണ്ടുതന്നെ സിനിമയോടുള്ള സമീപനത്തിന് കുറിച്ച് അമിതപ്രതീക്ഷ ഉണ്ടെന്ന കാര്യം ഞാൻ ആദ്യമേ സൂചിപ്പിക്കുന്നു.
ഈ ചിത്രം കുറച്ചു മുമ്പാണ് ഞാൻ കണ്ടത്. ആദ്യ സീൻ മുതൽ കേരളം ഒന്നടങ്കം കിടുകിടാ വിറപ്പിച്ച നിപ്പ വൈറസ് ആണ് മനസിലേക്ക് ഓടിവന്നത്. ഒരു കോഴിക്കോട്ടുകാരൻ എന്ന നിലയിൽ അസുഖത്തിൻറെ ഓരോ സ്പന്ദനവും അറിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ സിനിമ മനസ്സിലേക്ക് ആയത്തിൽ പതിച്ചു എന്നകാര്യം ഒരു സംശയവുമില്ല. അന്ന് ഞങ്ങൾ ഓടിയ ഓട്ടം സിനിമ കണ്ടപ്പോൾ വീണ്ടും ഓർക്കുകയും അതിനെക്കുറിച്ച് വീണ്ടും ചിന്തിക്കുകയും ചെയ്തു. ഒന്നിൽ നിന്ന് 22 പേരുടെ മരണത്തിലേക്ക് നയിച്ച ആ വലിയ വൈറസ് നേക്കാൾ എത്രയോ മടങ്ങ് ശക്തിയുള്ള ഒരു വൈറസാണ് ഇതിലൂടെ പരിചയപ്പെടുത്തുന്നത്. സിനിമയിൽ കാണിക്കുന്ന ഈ രോഗത്തിൻറെ മരണസംഖ്യ ഏതൊരു മനുഷ്യനെയും അസ്വസ്ഥനാകുന്ന ഇരിട്ടിയിലേക്ക് മാറുന്ന കാഴ്ചയാണ് എനിക്ക് ഇതിലൂടെ കാണാൻ സാധിച്ചത്.
കൊറിയൻ നഗരത്തിൽ വളരെ ഇല്ലീഗൽ എന്ന് വിശേഷിപ്പിക്കുന്ന ഒരു സംഭവം നടക്കുന്നു. സംഭവസ്ഥലത്ത് ഉള്ള ഒരാൾക്ക് അസുഖം ബാധിച്ചിരുന്നു. അത് ആ നഗരം ഒട്ടാകെ വ്യാപിക്കുകയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചിത്രം ഓരോ പ്രേക്ഷകരോടും പറയുന്നത്. ശേഷം അതിജീവനവും മറ്റു കാര്യങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. ഒപ്പം രാഷ്ട്രീയ മുതലെടുപ്പുകളും സിനിമ നന്നായി വരച്ചു കാട്ടുന്നുണ്ട്.
വളരെ ഹൃദയസ്പർശിയാണ് ചിത്രം. മനസ്സിനെ വേദനിപ്പിക്കുകയും അതിനോടൊപ്പം ത്രില്ലടിപ്പിക്കുന്ന ഒരുപാട് സീക്വൻസുകളും അടങ്ങുന്ന ഒരു സിനിമ തന്നെയാണ് Flu. മികച്ച തിരക്കഥയും അതിനോടൊപ്പം മികവുറ്റ സംവിധാനവും ചിത്രത്തിൻറെ പ്രധാന ഘടകങ്ങളിലൊന്നാണ്. കഥാപാത്രങ്ങളുടെ പെർഫോമൻസ് എടുത്ത പറയേണ്ട വസ്തുതകളിൽ പ്രധാനിയാണ്. സിനിമയുടെ അഭിനേതാക്കളെ കുറിച്ച് പറയാതെ വയ്യ. അവസാന രംഗങ്ങളിലെ ചെറിയ കുട്ടിയുടെ ഗംഭീര പ്രകടനം കണ്ണു നനച്ചു.
സിനിമയുടെ അവസാന രംഗങ്ങളിൽ മറ്റൊരു രാജ്യത്തിൻറെ ഇടപെടൽ കൂടി കാണിക്കുന്നുണ്ട്. അതുകൂടാതെ വളരെ ത്രില്ലടിച്ചു കണ്ട ഒരു രംഗം കൂടിയാണിത്. ആ രംഗം ഞാൻ വ്യക്തമാക്കുന്നില്ല. പക്ഷേ സിനിമ റിലീസ് ആയ ശേഷം ഒരുപാട് വിവാദങ്ങൾ അതു മുഖേന ഉടലെടുത്തു എന്നു പറയപ്പെടുന്നുണ്ട്.
Sung-su Kim സംവിധാനം ചെയ്ത ആറാമത്തെ കൊറിയൻ സിനിമയാണ് Flu. 2013ലെ മികച്ച സിനിമകളിലൊന്ന് പറയപ്പെടുന്നു. ഒപ്പം ഒരുപാട് ആരാധകരും ഈ സിനിമയ്ക്കുണ്ട്. Hyuk Jang, Soo Ae, Roxanne Aparicio, Andrew William Brand തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. iFilm Corp നിർമ്മിച്ച ഈ സിനിമ ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയത് 19.8 യുഎസ് ഡോളറാണ്. അതിലുപരി ഒരുപാട് നിരൂപക പ്രശംസ ലഭിച്ച ചിത്രം കൂടിയാണ് Flu.
വൈറസ് എന്ന മലയാള സിനിമയും ഈ കൊറിയൻ ചിത്രവും പറയുന്നത് ഒരു കാര്യം തന്നെയാവാം. രോഗങ്ങളിലെ ചില സംഭവങ്ങൾ മാറ്റിനിർത്തിയാൽ സംഭവം ഒന്നുതന്നെയാണെന്ന് നമുക്ക് ഊഹിക്കാം (കഥ ഒന്നാണെന്ന് ഞാൻ കരുതുന്നില്ല). രോഗം മുൻകൂട്ടി കണ്ടു പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ ഈ സിനിമ പറയുന്നതുപോലെ നിപ്പ ഇന്ത്യ മുഴുവനായി വ്യാപിക്കാം. പക്ഷേ ഈ രോഗം തുടങ്ങിയത് ഗോഡ്സ് ഓൺ കൺട്രിയിൽ ആയിപ്പോയി.
മികച്ച കലാസൃഷ്ടി എന്നതിനുപരി മുൻകരുതൽ കൂടിയാണ് Flu നമ്മളോട് പറയുന്നത്. അതുകൊണ്ടുതന്നെയാണ് MUST WATCH ലിസ്റ്റിൽ ഈ സിനിമ ഉൾപ്പെടുത്താൻ ഉണ്ടായ പ്രധാന കാരണം. ഏതൊരു പ്രശ്നം വരുന്ന സമയത്തും എല്ലാത്തരം മനുഷ്യർക്കും ഉണ്ടാകുന്ന സ്വാഭാവികമായ ഫീലിംഗ് ഉണ്ട്. ഭയം..!!! ഭയപ്പെട്ടു എന്തുകാര്യം ???? പേടിക്കാൻ എല്ലാവർക്കും പറ്റും.. അതിനെ എങ്ങനെ നേരിടാം എന്ന ചിന്തയാണ് നമ്മൾ ഓരോരുത്തർക്കും വേണ്ടത്. സിനിമ എന്ന രീതിയിൽ നല്ല തൃപ്തിയോടെ കണ്ട് അവസാനിപ്പിക്കുന്ന ചിത്രം തന്നെയാണ് ഈ കൊറിയൻ ഡിസാസ്റ്റർ. എല്ലാ വശങ്ങളും നന്നാകുമ്പോൾ നല്ലൊരു പ്രോഡക്ട് ലഭിക്കും എന്നു പറയുന്നതുപോലെ എല്ലാ വശങ്ങളും ഒപ്പത്തിനൊപ്പം നിന്ന ഒരു മനോഹര ചിത്രം. സിനിമ കാണണോ വേണ്ടയോ എന്ന് ചോദിച്ചാൽ എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു സിനിമ തന്നെയാണിത്. കൊറിയൻ ചിത്രങ്ങൾ കാണാത്ത ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഇത് നല്ലൊരു തുടക്കം തന്നെയായിരിക്കും ഈ ചിത്രം. സിനിമാ സ്നേഹികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നുതന്നെയാണ് Flu.
#Spread_Love
#Like_A
#Virus
4.5/5 RGP VIEW
RGP VIEW
No comments:
Post a Comment