RGP VIEW 136
![]() |
O.P.160/18 Kakshi: Amminippilla |
(2019)
135 min | Comedy, Drama, Family
Director: Dinjith Ayyathan
ഈ വർഷം ഒരു പിടി മികച്ച ചിത്രങ്ങൾ നൽകിയ നടനാണ് ആസിഫ് അലി. എടുത്ത് ഇറങ്ങിയ ചിത്രത്തിൽ അദ്ദേഹത്തിൻറെ അഭിനയ മികവ് എടുത്തുപറയേണ്ടതാണ്. വലുതും ചെറുതുമായി ഇറങ്ങിയ എല്ലാ സിനിമകളും തിയേറ്ററിൽ ഗംഭീര വിജയം കരസ്ഥമാക്കിയത്. അതിനൊപ്പം തന്നെ സിനിമയെ പോലെ തന്നെ ഗംഭീര പ്രകടനങ്ങൾ തന്നെയാണ് ആ സിനിമകളെല്ലാം തന്നെ ആസിഫലി കാഴ്ചവച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്രേക്ഷക ശ്രദ്ധ നേടുന്ന ഈ നടനിൽ ഒരാളാണ് അദ്ദേഹം. മികച്ച ഫോമിൽ നിൽക്കുന്ന ആസിഫ് അലിയുടെ പുതിയ ചിത്രം ആണ് കക്ഷി അമ്മിണി പിള്ള.
ആസിഫ് അലിയെ നായകനാക്കി നവാഗതനായ Dinjith Ayyathan സംവിധാനം ചെയ്ത ചിത്രമാണ് അമ്മിണിപ്പിള്ള. കഥ തുടങ്ങുന്നത് അമ്മിണി പിള്ള എന്ന വിളിപ്പേരുള്ള സജിത്ത് ഗൾഫിൽ നിന്ന് വരുന്നത് മുതലാണ്. രണ്ടുമാസം മാത്രമേ ലീവ് ഉള്ള അമ്മിണിപ്പിള്ള കല്യാണം കഴിപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചു. വീട്ടുകാരുടെ ഇഷ്ടത്തിന് എതിര് പറയാത്ത അമ്മിണിപ്പിള്ള പെണ്ണിനെ കാണാതെ വിവാഹത്തിനു സമ്മതം മൂളുന്നു. വിവാഹത്തിനുശേഷം തനിക്ക് ഭാര്യയുമായി ഒത്തുപോകാൻ കഴിയില്ലെന്ന് അയാൾ മനസ്സിലാക്കുന്നു. തുടർന്ന് അയാൾ ഡൈവോഴ്സിനു നവീൻ തയ്യാറെടുക്കുന്നു. വെറും ഏതു ദിവസം മാത്രം ഭാര്യയോടൊപ്പം കഴിഞ്ഞ അയാൾക്ക് ഡൈവോഴ്സിനു വേണ്ടി ഒരു വക്കീലന്മാരും മുന്നോട്ടു വരുന്നില്ല. അയാൾ അവസാനം വക്കീലിന്റെ അടുത്ത് എത്തിപ്പെടുന്നു. ആദ്യം എതിർത്തെങ്കിലും പിന്നീട് അയാളുടെ അവസ്ഥ മനസ്സിലാക്കിയ വക്കീൽ ഈ കേസുമായി മുന്നോട്ടു പോവാൻ ഞാൻ തയ്യാറാകുന്നു. തുടർന്ന് സിനിമ വികസിക്കുന്നു.
പണ്ടു മുതലേ കണ്ടുവളർന്ന കുടുംബത്തിലെ കഥയാണ് സിനിമ പറയുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറഞ്ഞതുപോലെയാണ് സിനിമയുടെ കഥാഗതി. നർമ്മത്തിൽ ചാലിച്ച ഒരു നല്ല വെയിൽ തന്നെയാണ് സിനിമ. ഇപ്പോൾ സമൂഹത്തിൽ ആളുകൾ അനുഭവിക്കുന്ന പലതിനെയും സിനിമ നർമ്മത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. കുടുംബ ബന്ധത്തിൻറെ ആഴവും പൊരുത്തക്കേടുകളും വീട്ടുകാരുടെ മാത്രം ഇഷ്ടപ്രകാരം നടത്തുന്ന കല്യാണത്തെക്കുറിച്ച് ശക്തമായി സിനിമ സംസാരിക്കുന്നത്. സമൂഹം ഈ സംഭവത്തെ കാണുന്നത് അതിൻറെ ഭവിഷ്യത്തുകൾ തുടങ്ങിയവ ചർച്ചചെയ്യുന്ന തിരക്കഥ.
സിനിമയിലെ ആദ്യപകുതി കുഴപ്പമില്ലാത്ത ഒരു അനുഭവം തന്നെയാണ് എനിക്ക് സമ്മാനിച്ചത്. ആദ്യപകുതിയിൽ തന്നെ മൂന്ന് ഗാനങ്ങൾ വരുന്നുണ്ട്. അത് സിനിമ ആസ്വാദനത്തെ ചെറിയതോതിൽ ബാധിച്ചു. പക്ഷേ എന്നാൽപോലും ഗാനങ്ങളെല്ലാം കൊള്ളാമായിരുന്നു. രസകരമായ പശ്ചാത്തല സംഗീതം. ഫീൽ ചെയ്തു വിഷ്വലൈസ് ചെയ്തുകൊണ്ടുള്ള ക്യാമറ സിനിമയുടെ നിറം കൂട്ടി. ബോറടിക്കാത്ത സംവിധാനമികവും സിനിമയുടെ പ്രധാന ഘടകമാണ്. പുതിയ സംവിധായകൻ ആണെങ്കിലും അധികം പ്രശ്നങ്ങൾ ഒന്നും സിനിമയിൽ കാണാൻ സാധിച്ചില്ല. റിയലിസ്റ്റിക് ആക്കാൻ പലതവണ ശ്രമിച്ചെങ്കിലും സിനിമാറ്റിക് അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. ഒരു സിനിമാറ്റിക് സിനിമ തന്നെയാണ് അമ്മിണിപ്പിള്ള. കണ്ടുമടുത്ത സീനുകളിൽ നിന്ന് കുറച്ചു മാറിയിട്ടാണ് സിനിമയുടെ ചലനം. മികച്ച ഇൻറർവെൽ രണ്ടാം പകുതി കാണാനുള്ള പ്രചോദനമേകി. മുഴുനീളം കോമഡിയിൽ സംസാരിക്കുന്ന സിനിമ. കോമഡി അവസാനം വരെ നിലനിർത്താൻ തിരക്കഥ സാധിച്ചു.
കഥാപാത്രങ്ങളുടെ പ്രകടനം എടുത്തു പറയപ്പെട്ട കാര്യം തന്നെയാണ്. അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ ഉള്ള കാര്യങ്ങൾ ഒന്നും ഇല്ലെങ്കിലും തൻറെ റോൾ മികച്ച രീതിയിൽ തന്നെ ആസിഫ് അലി ചെയ്തിട്ടുണ്ട്.സഹതാരങ്ങൾ എല്ലാം അവരുടെ പ്രകടനം മികച്ചതാക്കി. നിർമ്മൽ പാലായിയുടെ കോമഡി രംഗങ്ങളെല്ലാം രസകരമായിരുന്നു. തലശ്ശേരി സ്ലാങ് രീതിയിൽ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അത് സിനിമയുടെ പോസിറ്റീവ് വശങ്ങളിൽ പെട്ടതാണ്.
ആവർത്തനമായി വരുന്ന കഥാഗതിയാണ് സിനിമയുടെ നെഗറ്റീവ് വശമായി എനിക്ക് അനുഭവപ്പെട്ടത്. അതുകൊണ്ടായിരിക്കാം സിനിമയിലുടനീളം ഒരു ഇഴച്ചിൽ അനുഭവപ്പെട്ടു. ലാഗ് എന്നൊന്നും പറയാൻ പറ്റില്ല. ആദ്യം മുതൽ അവസാനം വരെ എല്ലാം ഊഹിക്കാവുന്ന സംഭവങ്ങളായിരുന്നു. ക്ലൈമാക്സ് മാത്രം മാറുന്നു. അത് സിനിമയുടെ ഒരു പ്ലസ് പോയിന്റ് ആയി തന്നെ തോന്നുന്നു. റിയലിസ്റ്റിക് സിനിമ ശ്രമം ചെറുതായി പാളിപ്പോയി...
സിനിമ കാണണോ വേണ്ടയോ എന്ന് ചോദിച്ചാൽ കുടുംബങ്ങളുടെയും നർമ്മങ്ങളുടെയും ഒരു ഫാൻ ആണ് നിങ്ങൾ എങ്കിൽ ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ്. ഒരു കോമഡി ചിത്രം എന്നതിലുപരി മറ്റൊന്നും ഈ ചിത്രം എനിക്ക് സമ്മാനിച്ചില്ല.ചെറിയ പ്രശ്നങ്ങൾ മാറ്റി നിർത്തി അമിത പ്രതീക്ഷ ഇല്ലാതെ ചിത്രത്തെ സമീപിച്ചാൽ നിങ്ങളെ സിനിമ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ്. ഒരു നാടൻ ചിത്രം.. അഭിപ്രായങ്ങൾ വ്യക്തിപരം..
3.25/5 RGP VIEW
RGP VIEW
No comments:
Post a Comment