Thursday, May 2, 2019

Insomnia (2002) ENGLISH

RGP VIEW 125
Insomnia

(2002)   R   |  118 min   |  Drama, Mystery, Thriller

Director: Christopher Nolan

A good cop can't sleep because he's missing a piece of the puzzle. And a bad cop can't sleep because his conscience won't let him.

ക്രിസ്റ്റഫർ നോളൻ വലിയ ആരാധകനാണ് ഞാൻ. ക്ലൈമാക്സിൽ ഗംഭീര ട്വിസ്റ്റ് ഉള്ള സിനിമകൾ എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിൻറെ സിനിമകൾ ആ രീതി അധികവും ഫോളോ ചെയറുണ്ട്. അദ്ദേഹത്തിൻറെ ഒരു വിധം എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം സംവിധാനം ചെയ്ത ചിത്രം കാണാൻ സാധിച്ചത് ഈ അടുത്താണ്. നല്ല പ്രതീക്ഷയോടും കൂടിയാണ് സിനിമ കാണാൻ ആരംഭിച്ചത്.

ഒരു മർഡർ കേസിനെ ഭാഗമായി രണ്ട് പോലീസ് ഓഫീസർ രാത്രികൾ ഇല്ലാത്ത നാട്ടിലേക്ക് യാത്ര തിരിച്ചു. അവിടെ എത്തിയ ഉടനെ അവർ അന്വേഷണം ആരംഭിച്ചു. ഒരു പെൺകുട്ടിയെ  കൊന്നതാണ് വിഷയം. സിനിമയുടെ തുടക്കത്തിൽ തന്നെ എന്നെ നായകനെ വാനോളം പുകഴ്ത്തുന്നുണ്ട്. അദ്ദേഹം ദിവസങ്ങൾ കൊണ്ടുതന്നെ കേസുകൾ തെളിയിക്കുന്ന മികച്ച പോലീസ് ഓഫീസുകളിൽ ഒരാളാണ്. അവർ കേസ് അന്വേഷണം തുടരുന്നു. പക്ഷേ അവിടെ സംഭവിക്കാൻ പാടില്ലാത്ത പലതും രാത്രികൾ ഇല്ലാത്ത നാട്ടിൽ സംഭവിക്കാൻ കാരണമാകുന്നു.

ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത സീക്വൻസുകളും മികച്ച വിഷ്വൽസ് എന്നിവ സിനിമയുടെ ഏറ്റവും മികച്ച ഘടകങ്ങളായി അനുഭവപ്പെട്ടു. മികച്ച അഭിനയ മുഹൂർത്തങ്ങൾ കൂടിയുള്ള സിനിമയാണിത്. പശ്ചാത്തല സംഗീതത്തിന് സാന്നിധ്യം സിനിമയുടെ ഇമ്പോർട്ടന്റ് ഫാക്ടർ ആണ്. പക്ഷേ ഇൻറർസ്റ്റെല്ലർ, ഇൻസെപ്ഷൻ, ഡാർക്ക് നൈറ്റ്, പ്രസ്റ്റീജ് തുടങ്ങിയ  സിനിമകൾ സംവിധാനം ചെയ്ത ആളുടെ സിനിമ തന്നെ ആണോ എന്ന് സംശയം സിനിമ കഴിയുന്നതു വരെ തുടർന്നു. കാരണം ആ സിനിമയും ഞാൻ കണ്ട സിനിമയും തമ്മിൽ  ഒരുപാട് അന്തരം ഉള്ളതു പോലെ അനുഭവപ്പെട്ടു. ഞാനൊരു കമ്പാരിസൺ അല്ല പറയുന്നത്. എവിടെയോ ചില പ്രശ്നങ്ങൾ ഉള്ളതുപോലെ അനുഭവപ്പെട്ടു. പക്ഷേ ഒരു മോശം സിനിമയാണ് എന്നല്ല ഞാൻ പറഞ്ഞു വരുന്നത്. മുമ്പ് പറഞ്ഞ സിനിമകളുടെ ഒരു വീര്യം ഈ ചിത്രത്തിന് എനിക്ക് നൽകാനായില്ല എന്നതാണ് സത്യം.

അമിത പ്രതീക്ഷ ആവാം ചിലപ്പോൾ അപ്പോൾ എനിക്ക് സിനിമയോട് ചെറിയൊരു അകലം പാലിക്കേണ്ടി വന്നത്.  പക്ഷേ എന്നാൽപോലും അതും സിനിമ നല്ല രീതിയിലുള്ള പര്യവസാനം തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം ധൈര്യമായി കാണാം. അപ്പോഴും ഞാൻ നിങ്ങളോട് നിർദ്ദേശിക്കുന്ന ഒരു കാര്യം അമിത പ്രതീക്ഷ ഇല്ലാതെ ഈ സിനിമ കാണുക.

മികച്ച സിനിമ അനുഭവം.

3.25/5 RGP VIEW

7.2/10 · IMDb
92% · Rotten Tomatoes
78% · Metacritic

അഭിപ്രായം വ്യക്തിപരം.

RGP VIEW

1 comment:

Latest

Get out (2017)