RGP SHORT FILM VIEW 118
![]() |
Snehithan Baby |
2019
12 minutes
Genre : Drama, Fantasy
Director : DR Arun G Menon
യാത്രകൾ എല്ലാവർക്കും ഇഷ്ടമാണ്. അധികപേരും ഇഷ്ടപ്പെടാത്ത ആർക്കും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു യാത്രയുണ്ട്. മരണം..!
മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും ? ഉത്തരം കിട്ടാത്ത ചോദ്യമാണ്.
പല മതങ്ങളും പലരീതിയിലാണ് ഈ സംഭവത്തെ വിശകലനം ചെയ്യുന്നത്. ഈ വിഷയം ആസ്പദമാക്കി ഡോക്ടർ അരുൺ ജി മേനോൻ സംവിധാനം ചെയ്യുന്ന ഷോർട്ട് സിനിമയാണ് സ്നേഹിതൻ ബേബി.
സംഭവം കുറച്ച് ഫാൻറസി ആണ്. പക്ഷേ നല്ല സംവിധായകൻറെ കയ്യൊപ്പ് ചിത്രത്തിൽ വന്നിട്ടുണ്ട്. കഥാപാത്രങ്ങൾ അധികം ഒന്നുമില്ലെങ്കിലും മികച്ച കലാകാരന്മാരുടെ സംരംഭം തന്നെയാണ് ഈ കൊച്ചു ഷോർട്ട് ഫിലിം. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരും അവരുടെ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട്.
രസിപ്പിച്ചു നൊമ്പരപ്പെടുത്തുകയും ചെയ്യുന്നുണ്ട് പരേതനായ ബേബി. നിങ്ങളുടെ മുമ്പിൽ 12 മിനിറ്റ് ഉണ്ടെങ്കിൽ ഈ കൊച്ചു ചിത്രം ചിത്രം നിങ്ങൾക്ക് കാണാവുന്നതാണ്. ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.
ഷോർട്ട് ഫിലിമിലെ അവസാനം അരുൺ ജി മേനോൻറെ ഫാൻറം റീഫ് എന്ന അടുത്ത വലിയ കൊച്ചു ചിത്രത്തിൻറെ ചെറിയ ഒരു ഭാഗം വരുന്നുണ്ട്. ഞെട്ടിച്ചുകളഞ്ഞു എന്ന് തന്നെ പറയാം. ചുരുക്കി പറഞ്ഞാൽ ഭാവിയിൽ നല്ലൊരു സംവിധായകനെ ഈ ഷോർട്ട് ഫിലിമിൽ കാണാൻ സാധിക്കുന്നുണ്ട്.
Verdict : Very Good
RGP VIEW
No comments:
Post a Comment