Friday, April 19, 2019

The Way Way Back (2013) ENGLISH

RGP VIEW 106
The Way Way Back 


(2013)   PG-13   |  103 min   |  Comedy, Drama

Directors: Nat Faxon , Jim Rash

ഈ സിനിമ കണ്ടു തുടങ്ങിയപ്പോൾ ആദ്യം മനസിലേക്ക് ഓടി വന്നത് താരേ സമീൻ പർ എന്ന മനോഹരമായ അമീർഖാൻ ചിത്രമാണ്.
സിനിമയുടെ മൂഡ് മനസ്സിലായിക്കാണുമല്ലോ.?!

നമ്മുടെ വീട്ടിൽ ഉള്ള കുട്ടികളുടെ കഥയാണ് The Way, Way Back പറയുന്നത്..
വീട്ടിൽ ആരോടും സംസാരിക്കാതെ ആരോടും അത്ര അടുപ്പം ഒന്നും കാണിക്കാത്ത ചെറിയ കുട്ടികൾ. അങ്ങനെയുള്ള ഒരു കുട്ടിയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്.

കഥയുടെ തുടക്കം തന്നെ നായകൻ duncan എങ്ങനെയാണ് എന്ന് നമുക്ക് സിനിമ കാണിച്ചു തന്നു... ക്ലീഷേ ആണ് പക്ഷേ എന്നാലും കഥ മുന്നോട്ടുപോകണമെങ്കിൽ ഇങ്ങനെ ഒരു കഥാഗതി അത്യാവശ്യമാണല്ലോ..
തുടക്കത്തിൽ കുറച്ച് ലാഗ് ഫീൽ ചെയ്തെങ്കിലും  പിന്നീട് സിനിമ നല്ല ഫോളോയിൽ തന്നെയാണ് മുന്നോട്ട് പോയത്...

ആരും അധികം പറഞ്ഞു കേട്ടിട്ടില്ല ഇൗ സിനിമയെ പറ്റി...
The way back എന്ന ഒരു survive മൂവി ഉണ്ട്...
അതിന്റെ റിവ്യൂ ആണെന്ന് പലരും തെറ്റി ധരിച്ചേക്കാം.
ഇൗ സിനിമ നിങ്ങൾക്ക് നല്ല ഒരു ഫീൽ തരും എന്ന് തീർച്ച..

ഒരു ഗുഡ് ഫീലിംഗ് മൂവി ആണ് The Way, Way Back.
കുറച്ച് തമാശ കലർത്തി ശക്തമായ ഒരു വിഷയം തന്നെയാണ് ഇൗ സിനിമ ചൂണ്ടി കാണിക്കുന്നത്...

ഇൗ സിനിമ കുടുംബസമേതം കാണാൻ ശ്രമിക്കുക...
ചില പ്രശ്നങ്ങൾ ഇൗ സിനിമ ചിലപ്പോൾ സോൾവ് ചെയ്തു തന്നേക്കാം...
നല്ല ഒരു സിനിമ അനുഭവം..

3.5/5 RGP VIEW

7.4/10 · IMDb
84% · Rotten Tomatoes
68% · Metacritic

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)