Saturday, April 20, 2019

Like Crazy (ENGLISH) 2011

RGP VIEW 107
Like Crazy 

(2011)   |    PG-13   |  86 min   |  Drama, Romance

Director: Drake Doremus

പേരിനോട് നൂറിൽ 100% നീതി പുലർത്തിയ ചിത്രങ്ങളിലൊന്നാണ് ലൈക്ക് ക്രേസി.. അതെ, സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ തലക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായിരിക്കും. അതുകൊണ്ടാണ് ഞാൻ അങ്ങനെ വിശേഷിപ്പിക്കാൻ ഉണ്ടായ കാരണം.

റൊമാന്റിക് സിനിമകൾ ഒരുപാട് കാണുന്ന വ്യക്തിയാണ് ഞാൻ...
കഥ എല്ലാം സാധാരണ ആണെങ്കിൽ പോലും മറ്റു സിനിമകൾക്ക് തരാൻ സാധിക്കാത്ത എന്തോ ഒരു പ്രത്യേകത ഈ സിനിമയിൽ ഉണ്ട്...

ഇരുവരുടെയും നിസ്സഹായ അവസ്ഥയും അതിനെ അവർ അതിജീവിക്കാൻ വേണ്ടി കാണിക്കുന്ന ശ്രമങ്ങളുമാണ് സിനിമ പറയുന്നത്...

യഥാർത്ഥ പ്രണയം എന്താണ്..? ഇത് പലവട്ടം ഞാൻ കഥാപാത്രങ്ങളോട് ചോദിക്കുകയായിരുന്നു. ഈ അവസ്ഥയാണ് ഈ സിനിമ സൃഷ്ടിക്കുന്നത്.

നമ്മൾ പലപ്പോഴായി നമ്മളോട് തന്നെ ചോദിക്കുന്നതും അല്ലെങ്കിൽ ജീവിതത്തിൽ നിലവിൽ ചെയ്തു കൊണ്ടിരിക്കുന്നതുമായ ഒരു കാര്യം. ജീവിക്കണോ അല്ലെങ്കിൽ ജീവിതത്തിൻറെ പിറകെ ഓടണോ എന്ന ഉത്തരമില്ലാത്ത ചോദ്യം. ഇതിൻറെ ഉത്തരമാണ് സിനിമ ഒരുതരത്തിൽ പറഞ്ഞു തരുന്നത്.

സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് സിനിമയുടെ അവസാനം തന്നെ.
ഞാൻ ഒരു ഉപമ പറയാം.
കയറില്ലാതെ ഓടുന്ന പോത്തിനെ നല്ല വൃത്തിയായി കെട്ടിയിട്ടു. അതുകൊണ്ടുതന്നെ സിനിമയുടെ നിലവാരം ഒരു പടി ഉയർന്നു.

കഥയാണെങ്കിലും കഥാപാത്രങ്ങൾ ആണെങ്കിലും അവരെക്കൊണ്ട് കഴിയുന്നത് പരമാവധി അവർ ഈ സിനിമയിൽ ചെയ്തിട്ടുണ്ട്.

എല്ലാവരുടെയും ജീവിതത്തിൽ പൊതുവേ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമ നമ്മളോട് പങ്കുവയ്ക്കുന്നത്.

മനസ്സിൽ പ്രണയത്തിൻറെ അംശം കുറച്ചുള്ളവർക്ക് സിനിമ ആസ്വദിക്കാൻ സാധിക്കുമെന്ന് കരുതുന്നു. ഗംഭീരം എന്നൊന്നും പറയാനില്ലെങ്കിലും സിനിമ എനിക്കിഷ്ടപ്പെട്ടു.

One Time Watchable

3/5▪RGP VIEW

6.7/10 · IMDb
72% · Rotten Tomatoes
68% · Metacritic

അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)