RGP VIEW 108
![]() |
The Invisible Guest |
(2016) | 106 min | Crime, Mystery, Thriller
Director: Oriol Paulo
_"നമ്മൾ ഇത് പുറത്ത് പറഞ്ഞാൽ നിന്റെ കരിയർ,കുടുംബം പിന്നെ നീയും ഞാനും ഉള്ള ബന്ധം എല്ലാം പ്രശ്നമാണ്...നമ്മുക്ക് നീ പറഞ്ഞ പോലെ പിരിയാം"_
മേലെ പറഞ്ഞിരിക്കുന്ന സംഭാഷണം കാമുകി കാമുകനോട് പറയുന്നതാണ്.
എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ഈ പറഞ്ഞ സംഭാഷണത്തിൽ നിന്നാണ്.വർഷങ്ങളായി കണ്ടുവരുന്ന സിനിമാറ്റിക് രീതിയിൽ നിന്ന് തുടങ്ങിയ ചിത്രം.
സിനിമയുടെ തുടക്കത്തിൽ പല ഭാഗങ്ങളും മലയാള സിനിമയായ ദൃശ്യത്തിൻറെ സാമ്യം തോന്നിയെങ്കിലും ശേഷം വേറെ ഒരു തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ചിത്രം.പിന്നീടുവന്ന ഓരോ സീനുകളും വിസ്മയിപ്പിച്ചു. ചിന്തിക്കാൻ കൂടി പറ്റാത്ത തരത്തിലുള്ള ലിസ്റ്റുകളാണ് ചിത്രത്തിൽ ഉടനീളം കാണാൻ സാധിച്ചത്.ഒരു അസാധ്യ ചിത്രം എന്ന് കണ്ണുമടച്ചു പറയാം.
വളരെ വ്യത്യസ്തമായ മേക്കിങ്.
സ്പാനിഷ് സിനിമകളിലെ എക്കാലത്തെയും മികച്ച ത്രില്ലർ സിനിമ അതാണ് ഇൻവിസിബിൾ ഗസ്റ്റ്.
കഥ പറഞ്ഞ് നിങ്ങളുടെ രസം പോകാൻ ഞാൻ തയ്യാറല്ല. മികച്ച പശ്ചാത്തല സംഗീതം ത്രില്ലർ എന്ന element ഒരുപാട് വർധിപ്പിക്കുന്നുണ്ട്. അടുത്തത് എന്ത് എന്ന് ചിന്തിക്കാൻ പോലും പലയിടത്തും മറന്നു പോകുന്ന അവസ്ഥ എനിക്ക് പലപ്പോഴായി വന്നു.
സിനിമയിൽ ഒരു ആക്സിഡൻറ് സീൻ വരുന്നുണ്ട്. ഞാൻ കണ്ട ഏറ്റവും മികച്ച മെയ്ക്കിംഗ് ചെയ്ത ആക്സിഡൻറ് സീനുകളിൽ ഒന്നാണ് ഈ സിനിമയുടെത്. ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ അതായിരുന്നു...
കഥാപാത്രങ്ങൾ എല്ലാം തന്നെ വളരെ നന്നായി അവതരിപ്പിച്ചു...
സിനിമയുടെ ഹൈലൈറ്റ് ഞെട്ടിക്കുന്ന ക്ലൈമാക്സ് തന്നെയാണ്..
വളരെ നല്ല ഒരു സിനിമ..
ഒരു അടിപൊളി ത്രില്ലെർ അനുഭവം..
കണ്ടിരിക്കണം..
Must Watch
4.5/5 RGP VIEW
8.1/10 · IMDb
63% · Rotten Tomatoes
അഭിപ്രായം വ്യക്തിപരം
RGP VIEW
No comments:
Post a Comment