Monday, April 22, 2019

Thadam (2019) TAMIL

RGP VIEW 112
Thadam


 (2019)  |  138 min   |  Action, Crime, Thriller

Director: Magizh Thirumeni

മികച്ച ത്രില്ലർ സിനിമകൾ ഇറങ്ങുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകളിൽ ഒന്നാണ് തമിഴ്. തമിഴ് പ്രേക്ഷകർ എല്ലാത്തരം സിനിമകളും അംഗീകരിക്കുമെന്ന്  എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ തമിഴ് സിനിമകളിൽ പരീക്ഷണ ചിത്രങ്ങളുടെ എണ്ണവും വളരെ കൂടുതലാണ്. 2018 പുറത്തിറങ്ങിയ മികച്ച തമിഴ് സിനിമകളിൽ ഒന്നാണ് തടം.
കഴിഞ്ഞവർഷം രാക്ഷസൻ ആണെങ്കിൽ ഈ വർഷം തടം ആണെന്ന്  ഒരുപാട് അഭിപ്രായങ്ങളും ട്രോളുകളും കാണാനിടയായി.  സിനിമ കാണാൻ പ്രേരണ നൽകിയ ഏക മാനദണ്ഡം ഇതാണ്.

മണിരത്നം മൾട്ടി കാസ്റ്റ് സിനിമയ്ക്കുശേഷം അരുൺ വിജയ് നായകനായി എത്തുന്ന സിനിമയാണ് തടം. രണ്ടു കഥാപാത്രങ്ങൾ. കാഴ്ചയിൽ ഒരേപോലെ രൂപസാദൃശ്യവും ബോഡി ലാംഗ്വേജുമുള്ള പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങൾ.
ഇവരാണ് കഥയിലെ നായകനും വില്ലനും.ഒരാൾ കള്ളനും മറ്റൊരാൾ  വലിയ ഒരു കമ്പനിയുടെ ഉടമയും. സിനിമ തുടങ്ങുന്ന സമയത്ത് ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ല. ഈ സാഹചര്യത്തിൽ ഒരു കൊലപാതകം നടക്കുന്നു. പക്ഷേ സംശയ സാഹചര്യത്തിൽ ഇവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു. ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് തടം എന്ന ചിത്രം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.

സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ നായകൻ ആരാണ് അല്ലെങ്കിൽ വില്ലൻ ആരാണ് എന്നത് മനസ്സിലാവാത്ത രീതിയിലാണ് സിനിമ കൊണ്ടുപോകുന്നത്.
ഒരു സസ്പെൻസ് ത്രില്ലറാണ് ചിത്രം; അതുമല്ലെങ്കിൽ മിസ്റ്ററി ത്രില്ലർ എന്ന രീതിയിലും സിനിമയെ വിശേഷിപ്പിക്കാം. ഒരു വാതിൽ അടഞ്ഞാൽ അടുത്ത വാതിൽ തുറക്കും എന്ന് കൺസെപ്റ്റ് നിന്നും മാറി ഒരു വാതിൽ തുറന്നാൽ അടുത്ത വാതിൽ അടക്കും എന്ന രീതിയിലാണ് സിനിമയുടെ കഥാഗതി നീങ്ങുന്നത്. ഈയൊരു ത്രെഡ് എനിക്ക് ഒരു പ്രത്യേക താല്പര്യം തോന്നി.

നായകനായി വന്ന അരുൺ വിജയ് നല്ല പ്രകടനം തന്നെയാണു കാഴ്ച വെച്ചത്. ഭാവിയുടെ നല്ല ഒരു ആക്ടർ എന്ന് നിഷ്പ്രയാസം പറയാം.
സിനിമയുടെ കഥാപാത്രങ്ങൾ എല്ലാം നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കുറച്ചുഭാഗം മാത്രമാണെങ്കിലും നായികയുടെ അഭിനയം  കല്ലുകടിയായി തോന്നി. മികച്ച ബിജിഎം, ബോറടിപ്പിക്കാത്ത അവതരണം ഇതെല്ലാം സിനിമ മികച്ചതാക്കുന്നു. ഭയങ്കര കഥയൊന്നും ഇല്ലെങ്കിലും ത്രില്ലടിക്കാൻ ഉള്ള ഒരുപാട് രംഗങ്ങൾ കഥയിൽ ഉടനീളം ഉണ്ട്. അതിനോടൊപ്പം തുടക്കത്തിൽ കുറച്ചിൽ ലാഗും സിനിമ സമ്മാനിക്കുന്നുണ്ട്. 

പുതുമകളാണ് കാണാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ സിനിമയിൽ കാര്യമായി അങ്ങനെ ഒന്നുമില്ല. ത്രില്ലർ സിനിമകൾ ഇഷ്ടപെടുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഈ സിനിമ കാണാം. അമിതമായ പുതുമകളൊന്നും അവകാശപ്പെടാത്ത എല്ലാ പ്രേക്ഷകനും തൃപ്തിപ്പെടുത്തുന്ന ഒരു ചെറിയ ചിത്രം.

നല്ല ത്രില്ലർ സിനിമാനുഭവം..

3.5/5  RGP VIEW

8.4/10 · IMDb

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)