RGP VIEW 111
![]() |
Jungle |
(I) (2017) R | 115 min | Action, Adventure, Biography
Director: Greg McLean
I told my parents I'd be back in a year, but I don't think I'm ever going back.
എല്ലാവരും ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്ന ഒരു സമയമാണ് യാത്ര. ഈ വിഷയം ആസ്പദമാക്കി 2017ൽ പുറത്തിറങ്ങിയ ചിത്രമാണ് ജംഗിൾ.
നാലുപേർ ആരും ഇതുവരെ കാണാത്ത ഒരു മനോഹരമായ കാട് കാണാനായി പോകുന്നു. അതി ഘോരവനം.വന്യമൃഗങ്ങളും ഭീതിയും എല്ലാം ഒരുപോലെയുള്ള വലിയ കാട്. പക്ഷേ അവരുടെ യാത്രക്ക് അതൊന്നും വലിയ തടസ്സമായിരുന്നില്ല. സന്തോഷപൂർവ്വം എൻജോയ് ചെയ്തു നാലുപേരും സാഹസിക യാത്ര ആസ്വദിക്കുന്നു. പക്ഷേ പെട്ടെന്ന് നായകൻ കൂട്ടം തെറ്റി പോകുന്നു. സുഹൃത്തുക്കൾക്ക് അയാളെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ല.ഒരാൾ ഇത്രയും വലിയ കാട്ടിൽ ഒറ്റപ്പെട്ടു പോയി കഴിഞ്ഞാൽ എന്താണ് സംഭവിക്കുക...?
ഇതാണ് സിനിമ ചർച്ച ചെയ്യുന്നത്.
1980 നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ അരങ്ങേറിയത്. ഇങ്ങനെയുള്ള സിനിമകൾ അധികവും വിശ്വസനീയം ആയിരിക്കും. അതുതന്നെയാണ് ഈ ചിത്രത്തിൻറെ പ്രത്യേകത.
ഓരോ നിമിഷവും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നു, അതിനോടൊപ്പം ഒരു പേടി കൊണ്ടുവരാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. നായകനായി നമ്മുടെ സ്വന്തം ഹാരിപോട്ടർ വേഷമിടുന്നു. സത്യത്തിൽ സിനിമ ഒരു വൺമാൻഷോ തന്നെയാണ്. നായകൻറെ ഭാഗത്തു നിന്ന് നല്ല ഗംഭീര ഡെഡിക്കേഷനും അത്യുഗ്രൻ പ്രകടനവും തന്നെയാണ് സിനിമയിൽ കാഴ്ചവച്ചത്. ഏതു നിമിഷവും എന്തും സംഭവിക്കാം. ത്രില്ലടിച്ചു ത്രില്ലടിച്ച് കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് ജംഗിൾ.
ടെക്നിക്കൽ സൈഡ് കുറിച്ചു പറയുകയാണെങ്കിൽ ഞാൻ ആദ്യം പറയുന്നത് സൗണ്ട് ഡിപ്പാർട്ട്മെൻറ് കുറിച്ചാണ്.ഒരു സിനിമയുടെ ശബ്ദം ആ ചിത്രത്തിൻറെ ജീവനാണ്. അത് നല്ല രീതിയിൽ പ്രയോഗിച്ച് ഇല്ലെങ്കിൽ സിനിമ ചിലപ്പോൾ വീണു പോയേക്കാം. പക്ഷേ ജംഗിൾ എന്ന സിനിമ സൗണ്ടും അതിഗംഭീരമായ കാട് തന്നെയായിരുന്നു. ഹെഡ്ഫോൺ വെച്ച് സിനിമ കാണുന്ന സമയത്ത് ഞാൻ ഒരു കാട്ടിലാണ് അല്ലെങ്കിൽ അവരുടെ ഒപ്പം യാത്ര ചെയ്യുകയാണ് എന്ന രീതിയിൽ ഒരു ഫീൽ എനിക്ക് തരാൻ സൗണ്ട് ഡിപ്പാർട്ടുമെന്റിന് സാധിച്ചിട്ടുണ്ട്. സൗണ്ട് ഡിപ്പാർട്ടുമെൻറ് പൊളിച്ചടുക്കി.ഒപ്പം ത്രില്ലടിപ്പിക്കുന്ന ബിജിഎം സിനിമയെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
മനോഹരമായ ആ ഘോര വനത്തെ അതിനെക്കാൾ മനോഹരമായി പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച ക്യാമറമാൻ കയ്യടി അർഹിക്കുന്നു. സിനിമയുടെ മേക്കിങ് വളരെ നന്നായിരുന്നു. ഒരു ലൂപ്പ്ഹോൾ പോലും തരാതെ തന്നെയാണ് സിനിമ മുന്നോട്ടു പോകുന്നത്. അതിൽ സംവിധായകനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മറ്റു കഥാപാത്രങ്ങൾ എല്ലാവരും അവരുടെ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട്.
ഈ ചിത്രത്തിലൂടെ മലയാളത്തിലെ കാർബൺ എന്ന സിനിമയുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ വന്നതുപോലെ എനിക്കനുഭവപ്പെട്ടു. പക്ഷേ രണ്ടു സിനിമകളും രണ്ടു തലങ്ങളാണ്. രണ്ടും തമ്മിൽ സർവൈവൽ എന്നുപറഞ്ഞ ഒരു ബന്ധം മാത്രമേ ഉള്ളൂ.
എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു മികച്ച സർവൈവൽ മൂവി തന്നെയാണ് ജംഗിൾ. ആദ്യ കുറച്ചു ലാഗ് അനുഭവപ്പെട്ടെങ്കിലും പിന്നീട് സിനിമ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് തന്നെ വരുന്നുണ്ട്. ഞാൻ സമീപിച്ചതു് പോലെ അമിത പ്രതീക്ഷയില്ലാതെ സിനിമയെ സമീപിക്കുക. ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.
മികച്ച സിനിമാനുഭവം..!
3.5/5 RGP VIEW
6.7/10 · IMDb
60% · Rotten Tomatoes
48% · Metacritic
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment