Monday, April 22, 2019

Njan Prakashan (2019) MALAYALAM

RGP VIEW 112
Njan Prakashan


(2018)   |  131 min   |  Comedy, Drama


Director: Sathyan Anthikad

കുറച്ചു മാസങ്ങൾക്കുമുമ്പ് മലയാളസിനിമയുടെ പഴമ മനോഹരമായി ആവിഷ്കരിച്ച ഒരു പോസ്റ്റർ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയുണ്ടായി. എവർഗ്രീൻ കോംബോ ആയ ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോൾ പ്രേക്ഷകർക്ക് ഉണ്ടായ പ്രതീക്ഷ ഒരുപാട് വലുതായിരുന്നു. കുറച്ചുകാലങ്ങളായി ഹിറ്റുകൾ മാത്രം സമ്മാനിച്ച ഫഹദ് ഫാസിൽ കൂടിയായപ്പോൾ പ്രതീക്ഷയുടെ ഭാരം കൂടി എന്ന് അക്ഷരാർത്ഥത്തിൽ പറയാൻ പറ്റും. സാധാരണക്കാരിൽ സാധാരണ സിനിമ വരുന്ന സമയത്ത് മലയാളികൾക്ക് ഒരു നൊസ്റ്റാൾജിക് ഫീൽ കൂടി കൊടുക്കാൻ കഴിഞ്ഞാൽ സിനിമ വിജയിച്ചു എന്ന് ഉറപ്പിച്ചു പറയാം. കാരണം മലയാളികൾ ഇപ്പോഴും പഴമയിൽ തന്നെ കുത്തി ഇരിക്കുന്നവരാണ്. ആ ഒരു ഫീൽ ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ സത്യൻ അന്തിക്കാട് വീണ്ടും കൊടുത്തു.

ഡോക്ടറാകാൻ ആഗ്രഹിച്ച അവസാനമായി നേഴ്സ് ആവുകയും ജോലി ആൺകുട്ടികൾക്ക് പറഞ്ഞതല്ല എന്നുറച്ചു വിശ്വസിച്ച് നായകൻ ജോലിക്ക് പോകാൻ തയ്യാറാകുന്നില്ല. ശേഷം പെട്ടെന്ന് എങ്ങനെ പണക്കാരൻ ആകാം എന്ന വിദ്യ അന്വേഷിച്ചു പലതിനെയും പിന്നാലെ പോയെങ്കിലും ഒന്നും തന്നെ ശരിയാവുന്നില്ല. പക്ഷേ പ്രകാശൻ തളരുന്നില്ല. വീണ്ടും പുതിയ പുതിയ അടവുകളുമായി അയാൾ മുന്നോട്ട് നീങ്ങുന്നതും പിന്നീട് അയാളുടെ ജീവിതത്തിൽ നടക്കുന്ന ചിരിയും കണ്ണീരും അടങ്ങുന്ന നിമിഷങ്ങളുമാണ് ഈ സിനിമ പറയുന്നത്.

 ചില സിനിമകൾ അങ്ങനെയാണ്. കൊച്ചുകൊച്ചു നർമ്മങ്ങളും കുറച്ച് ഹൃദയസ്പർശിയായ രംഗങ്ങളും ഒപ്പം സത്യൻ അന്തിക്കാട് സംവിധാനം ചെയ്തതുകൊണ്ട് മാത്രം ക്ലീഷേ ആവാത്ത സിനിമയുമായി പ്രകാശൻ മാറി. സിനിമ തുടങ്ങുമ്പോൾ മുതൽ ഒരു പഴമ ഫീൽ ചെയ്തിരുന്നു. കാരണം ടൈറ്റിൽ ആൻഡ് ക്രെഡിറ്റ് വരുന്ന സമയം മുതൽ മലയാളിപ്രേക്ഷകർക്ക് 10 വർഷം മുമ്പുള്ള ഒരു സിനിമ സംവിധായകന് നൽകാൻ സാധിച്ചു. ഞാൻ പ്രകാശൻ സത്യത്തിൽ പെർഫോമൻസ് ബെയ്സ് ചെയ്തു ഉള്ള സിനിമകളിലൊന്നാണ്. കാരണം കെട്ടുറപ്പുള്ള ഒരു തിരക്കഥ കഥയോ ഒന്നുംതന്നെ ഈ സിനിമയിലില്ല. ആളുകളെ ചിരിപ്പിക്കാനും അവരുടെ മനസ്സിൽ ഒരു നല്ല ഫീൽ തരാനും വേണ്ടി മാത്രം ഉടലെടുത്ത സിനിമ ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത്. പശ്ചാത്തലസംഗീതവും സംഗീതവും ക്യാമറയും എല്ലാം സത്യൻ അന്തിക്കാട് എഫക്റ്റ് വന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ക്ലൈമാക്സിലെ രംഗങ്ങൾ വളരെ മികച്ചതായി തോന്നുന്നു. ഒരു ക്ലീഷേ കഥയാണെങ്കിൽ പോലും ക്ലൈമാക്സിൽ ആ പഴമ തോന്നിക്കാതെ എടുത്ത് സംവിധാനമികവ് എടുത്തു പറയേണ്ടതാണ്. ഫഹദ് ഫാസിലിൻറെ അഭിനയവും മികച്ചുനിന്നു. ശ്രീനിവാസനെ നല്ല രീതിയിൽ തന്നെ സ്ക്രീൻ പ്രസൻസ് ലഭിക്കുകയും അദ്ദേഹം ഭംഗിയായി ചെയ്യുകയും ചെയ്തു. സിനിമയുടെ മെയിൽ നെഗറ്റീവ് എന്ന് പറയുന്നത് പല പല സിനിമകൾ ചേർന്ന് സിനിമയാണ് ഞാൻ പ്രകാശൻ. പല സിനിമകളുടെ സീനുകളും അതിൻറെ ചെറിയതോതിലുള്ള കഥകളും ഈ സിനിമയിൽ ഉടനീളം വന്നിട്ടുണ്ട്. അതാണ് സിനിമയുടെ പ്രധാന പോരായ്മയായി തോന്നിയത്.

എല്ലാത്തരം പ്രേക്ഷകർക്കും പ്രത്യേകിച്ചു കുടുംബപ്രേക്ഷകർക്ക് നല്ല ഒരു വിരുന്ന് തന്നെയാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ. സിനിമയ്ക്ക് മനോഹരമായ ഒരു ഫീൽ തരാനും സാധിക്കുന്നുണ്ട്. എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ തന്നെയാണ് ഞാൻ പ്രകാശൻ.

നല്ല ഗുഡ് ഫീൽ സിനിമ അനുഭവം

3.75/5  RGP VIEW

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)