Thursday, April 18, 2019

Imaikkaa Nodigal (2018) TAMIL

RGP VIEW 103
Imaikkaa Nodigal



(2018)
170 min
Action, Crime, Drama
Tamil

സംവിധാനം :- R. Ajay Gnanamuthu

A suave CBI officer (Nayanthara), is in search of a serial killer who kidnaps and kills the children of important people. The killer, however, is targeting his nemesis next.

നല്ല കിടുകച്ചി ട്രെയിലറും അടിപൊളി പോസ്റ്ററുകളും കൊണ്ട് ഇൗ സിനിമക്ക് കിട്ടിയ ഹൈപ്പ്‌ കുറച്ച് ഒന്നും അല്ല..
അതുകൊണ്ട് തന്നെ സിനിമ ഇറങ്ങിയ സമയത്ത് നല്ല ഒരു സ്വീകരണവും ലഭിച്ചു...
അഭിപ്രായങ്ങൾ അതികാവും പോസിറ്റീവ്...
അതുകൊണ്ട് തന്നെ കുഴപ്പമില്ലാത്ത ഒരു പ്രതീക്ഷ ഇൗ സിനിമയിൽ എനിക്ക് ഉണ്ടായിരുന്നു...

തുടക്കം മുതൽ വില്ലനിലൂടെ കഥ പറഞ്ഞ ചിത്രം... 
വില്ലനെ നല്ല ബൂസ്റ്റ് ചെയ്തുകൊണ്ടുള്ള തുടക്കം...
അതിലൂടെ തന്നെ വില്ലന്റെ ലെവൽ മനസ്സിലായി.. 
ഒരു കട്ട സൈക്കോ...

പക്ഷേ തുടക്കം പോലെ പിന്നീട് എനിക്ക് അനുഭവപ്പെട്ടത് നിരാശയാണ്...
കുറെ കണ്ട് വരുന്ന സംഭവങ്ങൾ കൊണ്ട് കുത്തി നിറച്ചപ്പോൾ ആദ്യ പകുതി തികച്ചു ബോർ ആയിരുന്നു...
 ഇതാണോ എല്ലാവരും അടിപൊളി എന്ന് പറഞ്ഞ സിനിമ എന്ന് വരെ ചിന്തിച്ചു...
സെക്കൻഡ് ഹാഫും സ്ഥിതി ഇത് തന്നെ...
പക്ഷേ സെക്കൻഡ് ഹാഫിന്റെ പകുതി മുതൽ സംഭവം കൂടുതൽ രസകരമായി...
നല്ല അടിപൊളി ട്വിസ്റ്റുകളും എല്ലാം സിനിമയുടെ ലെവല് തന്നെ മാറ്റി മറിച്ചു...
ഒരു കിടുകചി ത്രില്ലറായി സിനിമ മാറുകയായിരുന്നു...
ഒട്ടും ചിന്തിക്കാത്ത രീതിയിലാണ് പിന്നീട് കഥ നീങ്ങിയത്...

വില്ലനും നായികയും കട്ടക്ക് നിന്നപ്പോൾ നായകന് തന്റെ റോൾ പിടിച്ച് നിർത്താൻ കഴിഞ്ഞില്ല...
കുറച്ച് കൂടി നല്ല ഒരു ആക്ടർ കൊണ്ട് വരാം എന്ന് തോന്നി...
പക്ഷേ കുറച്ച് ഭാഗത്തേക്ക് ഉള്ളൂ എങ്കിലും സേതുപതി നന്നായി ചെയ്തു പോയി...

മികച്ച BGM,സൗത്ത് ഇന്ത്യക്ക് അധികം പരിചയമില്ലാത്ത കഥ, ഒപ്പം നല്ല അവതരണവും ഇൗ സിനിമയുടെ ഒരു ഹൈ ലൈറ്റ് ആണ്..

ഒരു നല്ല ത്രില്ലർ സിനിമ തന്നെയാണ് ഇൗ സിനിമ...
പക്ഷേ പ്രതീക്ഷിച്ച എത്ര കിട്ടിയോ എന്ന് സംശയം...

എല്ലാ തരം പ്രേക്ഷകർക്കും കാണാം...
പക്ഷേ അമിത പ്രതീക്ഷ അരുത്...

ഗുഡ് ത്രില്ലർ സിനിമ..

3.5/5 ▪ RGP VIEW

7.7/10 · IMDb

അഭിപ്രായം വ്യക്തിപരം

 RGP VIEW

No comments:

Post a Comment

Latest

Get out (2017)