Thursday, March 14, 2019

Odiyan (2018) [MALAYALAM]

RGP VIEW : 66
Odiyan
Malayalam
2018
167 min 
Action, Drama, Fantasy,Thriller

Director: V.A. Shrikumar Menon

ഒരുവർഷത്തോളം ഉള്ള കാത്തിരിപ്പ് ഒപ്പം ഗംഭീരമായി മാർക്കറ്റ് ചെയ്യപ്പെട്ട സിനിമയാണ് ഒടിയൻ..! ഒരു സിനിമ ഏതു രീതിയിൽ പ്രമോഷൻ ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായി പ്രേക്ഷകനും ഒപ്പം മറ്റു സംവിധായകർക്കും പഠിപ്പിച്ചു കൊടുക്കുകയാണ് ഈ സിനിമയിലൂടെ സംവിധായകൻ ശ്രീകുമാർ മേനോൻ.. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗം തന്നെയാണ് പ്രമോഷൻ.. പക്ഷേ അബദ്ധവശാൽ മലയാളത്തിലെ ആദ്യത്തെ ഒരു സിനിമയുടെ പ്രമോഷൻ തന്നെ വില്ലൻ ആയി മാറി.. ഇപ്പോഴും ഓർക്കുന്ന കാര്യം ഒരു ഹർത്താൽ ദിവസമായിരുന്നു ഒടിയൻ റിലീസ് ആയത്.. ഹർത്താൽ വരെ നോക്കാതെ സിനിമയ്ക്ക് ജനം ഇടിച്ചു കയറി... പക്ഷേ പിന്നീട് നടന്നത് ചരിത്രമായിരുന്നു...


റിലീസ് ദിവസം ഞാൻ ടിക്കറ്റ് എടുക്കുകയും ടിക്കറ്റ് ഒരു സുഹൃത്തിന് കൈമാറുകയും ചെയ്തു... അമിത പ്രതീക്ഷ തന്നെയാണ് ഈ സിനിമയ്ക്കും വിലങ്ങുതടിയായത്... അതിന് പ്രധാന കാരണം സംവിധായകൻ തന്നെ... നല്ല രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ട സിനിമ; മാർക്കറ്റ് ചെയ്യപ്പെട്ട രീതിയിൽ സംവിധായകൻ അവതരിപ്പിക്കാൻ സാധിച്ചില്ല... കാരണം ഒടിയൻ ഒരു മാസ്സ് സിനിമയല്ല എന്ന് തന്നെ...!!! മോഹൻലാൽ എന്ന് പ്രതിഭയുടെ ഡേറ്റ് കിട്ടി അതിന് നല്ല രീതിയിൽ ഉപയോഗിച്ചില്ല എന്ന് തന്നെ പറയാം... പാവം അയാൾ നല്ലരീതിയിൽ കഷ്ടപ്പെട്ടു...(ലാലേട്ടൻ)


സിനിമയിലേക്ക് വരാം..! പാലക്കാട് ഒരുപാട് വർഷങ്ങൾക്ക് മുമ്പാണ് ഈ കഥ നടക്കുന്നത്.. പക്ഷേ അന്ന് ആ നാട് കണ്ടത് നാടുവിട്ടുപോയ അവസാനത്തെ ഒടിയനെ ആണ്... പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് ഈ നാട്ടിൽ നിന്ന് ഓടിപ്പോയ ഒടിയൻ തിരിച്ചെത്തിയത് വ്യക്തമായ കാരണങ്ങൾ കൊണ്ടു തന്നെയാണ്... ഒടിയൻ ഫ്ലാഷ് ബാക്കിലൂടെ ഒപ്പം തിരിച്ചെത്തിയ ഒടിയൻ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്....


തുടക്കത്തിലെ ലാലേട്ടൻ എൻട്രി എല്ലാം വളരെ നന്നായിരുന്നു... സംവിധായകൻ ഉദ്ദേശിച്ച നരസിംഹത്തിൽ ഉണ്ടായ രാവണപ്രഭു എന്നൊക്കെ ഒരു പരിധിവരെ തുടക്കം ലാലേട്ടന് ലഭിച്ചു... എന്നാൽ പോലും ആ ഒരു ഒഴുക്ക് നിലനിർത്താൻ സിനിമയ്ക്ക് സാധിച്ചില്ല... സിനിമ ഒരു ഇമോഷണൽ ഡ്രാമ എന്ന രീതിയിലാണ് മുന്നോട്ടുപോയത്... ഒടിയന്റെ പ്രണയവും സൗഹൃദവും ഒപ്പം പകയും പ്രതികാരവും എല്ലാം സിനിമ നല്ല രീതിയിൽ വരച്ചുകാട്ടി...പക്ഷേ അതിലൊന്നും മാസ്സ് ഇല്ലായിരുന്നു...


സിനിമയിൽ 5 ഫൈറ്റ് സീൻ ഒന്നും കാണുവാൻ സാധിച്ചില്ല.. പക്ഷേ ഉള്ള ഫൈറ്റ് സീനുകൾ എല്ലാം നന്നായിരുന്നു
. അതിലെല്ലാം ഒരു ഒടിയൻ എഫക്ട് കൊണ്ടുവരാൻ ശ്രീകുമാർ മേനോൻ നല്ല രീതിയിൽ സാധിച്ചിട്ടുണ്ട്.. ഒപ്പം നല്ല ഒരു വിഷ്വൽ ട്രീറ്റ് ആണ് ഒടിയൻ എനിക്ക് സമ്മാനിച്ചത്.. രാത്രി കാട്ടിൽ ഉപയോഗിച്ച ലൈറ്റിംഗ് എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു... പക്ഷേ ഒടിയൻറെ വീട്ടിലേക്ക് വന്നപ്പോൾ മോശം സംവിധാനമാണ് അവിടെ കാണുവാൻ സാധിച്ചത്...


ഗാനങ്ങളെല്ലാം കൊള്ളാം..
മാസ്സ് പ്രതീക്ഷിച്ചു പോയ പ്രേക്ഷകനെ കിട്ടിയത് ഒരു  ഡ്രാമ.... അതും ഇഴഞ്ഞു പോകുന്ന കഥാരീതി.. അതുകൂടാതെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് ഒരു ഗാനവും കൂടി ആയപ്പോൾ സബാഷ്..!!! ചുരുക്കി പറഞ്ഞാൽ ഒടിയൻ ഒരു ശരാശരി ചിത്രം ആണോ എന്ന് ചോദിച്ചാൽ ശരാശരിക്ക് താഴെ എന്നെ എനിക്ക് പറയാൻ പറ്റൂ.. പക്ഷേ സിനിമയിൽ നല്ലൊരു കഥയുണ്ട്..
ചിത്രത്തിന് കുഴപ്പമില്ലാത്ത നിലവാരവും ഉണ്ട്... പക്ഷേ VFX വർക്കുകൾ എല്ലാം വാഗ്ദാനങ്ങൾ മാത്രമായിരുന്നു... മോഹൻലാലിൻറെ ഈ അടുത്തിറങ്ങിയ സിനിമയിൽ പിന്നെ തെറ്റില്ലാത്ത ഒരു സിനിമ ഉണ്ടെങ്കിൽ അത് ഒടിയൻ തന്നെയാണ് കാരണം പല സിനിമകളും തിയേറ്റർ കാണാതെ കണ്ടം വഴി കൂടിയവയാണ്....
അനാവശ്യമായ തള്ള് കാരണം തോറ്റുപോയ ഒരു സിനിമയാണ് ഒടിയൻ.. ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ...!

2/5 ▪RGP VIEW

6/10 · IMDb
4.7/5 · Facebook

അഭിപ്രായം വ്യക്തിപരം. ✅

RGP VIEW

No comments:

Post a Comment

Latest

Get out (2017)