Thursday, February 21, 2019

Wreck-It Ralph (2012) ENGLISH

RGP VIEW : 65
Wreck-It Ralph

2012
PG
101 min   
Animation, Adventure, Comedy
ENGLISH
USA

Director: Rich Moore

ആനിമേഷൻ സിനിമകളോട് പൊതുവേ എനിക്ക് താല്പര്യം വളരെകൂടുതലാണ്... പക്ഷേ പതിയെ ആ താൽപര്യം കുറയുകയും അതിൽനിന്ന് കുറച്ച് അകലുകയും ചെയ്തു. വർഷങ്ങൾക്കുമുമ്പ് ഇറങ്ങിയ ഒരു ആനിമേഷൻ ചിത്രത്തിന്റെ രണ്ടാംഭാഗം ഈയടുത്ത് ഇറങ്ങുകയുണ്ടായി.. ആ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ കേട്ടു തുടങ്ങി. എനിക്കത് കാണണം എന്ന് ഒരു മോഹമുദിച്ചു.. ആ ആഗ്രഹമാണ് ഈ സിനിമ കാണാനുള്ള ഏക പ്രേരണ....
ആദ്യം പുതുമ തോന്നിയെങ്കിലും പിന്നീട് ഒരുപാട് ആവർത്തനം വന്ന ഒരു ശൈലി..
സിനിമ തുടങ്ങുമ്പോൾ വളരെ നല്ല നായകനായി സിനിമയിലെ കഥാപാത്രം മാറുമ്പോൾ ഒരു ടെസ്റ്റിനുവേണ്ടി നായകനെ തന്നെ വില്ലനാകുന്ന ഫോർമുലകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്... അതിൽനിന്നും വളരെ വ്യത്യസ്തമായാണ് ഈ ആനിമേഷൻ ചിത്രം പുറത്തുവരുന്നത്...


സിനിമയിലെ കഥാപാത്രങ്ങളെല്ലാം ഗെയിമിലെ കഥാപാത്രങ്ങളാണ്.. അവരുടെ ജീവിതമാണ് ഈ ആനിമേഷൻ ചിത്രം പറയുന്നത്... കഥ തുടങ്ങുന്നത് ഒരു വില്ലനെ നിന്നാണ് വളരെ നല്ല മനുഷ്യനായ ആ വില്ലനായ നമ്മുടെ നായകൻ മറ്റു കഥാപാത്രങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരാളാണ്... ഒറ്റപ്പെട്ടതല്ല കഥയിലെ കഥാപാത്രങ്ങൾ നമ്മുടെ നായകന് ഒറ്റപ്പെടുത്തുന്നു ഇങ്ങനെയാണ് സിനിമ ആരംഭിക്കുന്നത്... ഒറ്റപ്പെട്ട അവസ്ഥയിൽ നിന്ന് നായകന് രക്ഷപ്പെടാൻ അയാൾ തന്നെ ഒരു മാർഗ്ഗം കണ്ടെത്തുന്നു.. പക്ഷേ ആ മാർഗ്ഗം ഒട്ടും എളുപ്പമല്ലായിരുന്നു.. നായകൻ ആ മാർഗ്ഗം തിരഞ്ഞെടുക്കുകയും ശേഷം നടക്കുന്ന രസകരമായ നിമിഷങ്ങളും ആണ് സിനിമ പറയുന്നത്...


തുടക്കം മുതൽ അവസാനം വരെ സിനിമയുടെ ഗ്രാഫ് ഒരേ രീതിയിൽ തന്നെ കൊണ്ടുപോകാൻ ഫിലിമിന് സാധിച്ചു... സിനിമയുടെ ഏറ്റവും പ്രധാനമായി തോന്നിയത് കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ്..... വളരെ നല്ല കഥ മനോഹരമായി സംവിധായകൻ അത് ആവിഷ്കരിച്ചിട്ടുണ്ട്...


നർമ്മവും സങ്കടവും ഒറ്റപ്പെടലും എല്ലാം സിനിമ വളരെ വ്യക്തമായി പ്രേക്ഷകരുമായി പങ്കുവെക്കുന്നു... 2012ൽ ഇറങ്ങിയ ആദ്യ ഭാഗത്തിലെ രണ്ടാംഭാഗം ഈവർഷമാണ് റിലീസായത്... രണ്ടാംഭാഗത്തിന് മികച്ച അഭിപ്രായങ്ങൾ ആണെന്നാണ് എൻറെ അറിവ് എന്തെന്നാൽ ആ സിനിമ കാണണം എന്ന് കരുതുന്നു....


ഒരു ആനിമേഷൻ സിനിമ എന്നതിലുപരി മനുഷ്യരുടെ പച്ചയായ ജീവിതം തന്നെയാണ് സിനിമ വരച്ചുകാട്ടുന്നത്.. സമാധാനത്തിനുവേണ്ടി നെട്ടോട്ടമോടുന്ന നമ്മളെല്ലാവരും അതിലെ നായകൻ തന്നെയാണ്...

ഏതൊരു പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന സിനിമയാണ് Wreck-It Ralph.
ഈയടുത്തിടെ കണ്ട സിനിമകളിൽ സന്തോഷത്തോടെ തൃപ്തി നൽകിയ ഒരു അനിമേഷൻ ചിത്രം ഇതുതന്നെയാണ്... എല്ലാവരും കാണാൻ ശ്രമിക്കുക..


 നല്ല ഒരു ചിത്രം അനുഭവം

4/5 ▪ RGP VIEW

7.7/10 · IMDb
4.1/5 · Facebook
72% · Metacritic

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)