Tuesday, January 8, 2019

Vallikkudilile Vellakkaran (2018) [MALAYALAM]


RGP VIEW : 46
Vallikkudilile Vellakkaran
2018
108 min  
Comedy

Director: Duglus Alfred

ചങ്ക്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബാലു വർഗീസ്,ഗണപതി എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഇത്....!!!

അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന ചെറിയ കുടുംബം...മകൾക്ക് രണ്ടു പേർക്കും അമേരിക്കയിൽ പോയി ജോലി ചെയ്യാൻ അധിയായ ആഗ്രഹമാണ്...പക്ഷേ വീട്ടിൽ നിന്നും ഒരാളെ പറഞ്ഞ് വിടുകയുള്ളു... അതുകൊണ്ട് തന്നെ അവർ പരസ്പരം പാര വെച്ച് ജീവിക്കുന്നു...രണ്ടു പേരും അമേരിക്ക എന്ന സ്വപ്നവുമായി നടക്കുന്നു... അവരുടെ ജീവിതത്തിലെ ചെറിയ സന്തോഷവും സങ്കടങ്ങളുമാണ് സിനിമ പറയുന്നത്...


ഒരാളുടെ ഡ്രീം...,
അതിന് അയാൾക്ക് കഴിവ് ഉണ്ടോ..?
അത് എങ്ങനെ നിറവേറ്റാൻ,
നമ്മൾ നമ്മളെ തിരിച്ചറിയുക,
കുടുംബം തുടങ്ങി അങ്ങനെ പോകുന്നു സിനിമയുടെ മറ്റു വിശേഷങ്ങൾ...


അച്ഛനായി ലാൽ എത്തുമ്പോൾ മകളായി ബാലു വർഗീസ്, ഗണപതി, എന്നിവർ എത്തുന്നു... വലിയ താരനിര ഒന്നും ഇല്ലാത്ത ഒരു കൊച്ചു സിനിമ...അജു വർഗീസ് എന്തിനാണ് എന്ന് അയാൾക്ക് പോലും അറിയില്ല...ചില്ലപോൾ പോസ്റ്ററിൽ എണ്ണം ഉള്ളത് കൊണ്ട് ആയിരിക്കാം...!!


വെറുതെ ഇരിക്കുമ്പോൾ കാണാവുന്ന സിനിമ... കുറച്ച് തമാശകൾ മാറ്റി നിർത്തിയാൽ
സിനിമയിൽ വേറെ ഒന്നും തന്നെ ഇല്ല .. പക്ഷേ കണ്ടിരിക്കാം...
ബോറടിച്ചില്ല...!!!
തികച്ചും ഒരു ശരാശരി അനുഭവം...


2.5/5 RGP VIEW

6/10 · IMDb
88% liked this film Google users

NB : യാത്ര ചെയ്യുന്ന സമയത്ത് പഴം കഴിക്കുന്നത് ഒഴിവാക്കുക.മലയാള സിനിമ വളരുന്നുണ്ട് ...!

RGP VIEW

No comments:

Post a Comment

Latest

Get out (2017)