Tuesday, January 1, 2019

Training Day (2001) [ENGLISH]


RGP VIEW : 40.
Training Day
2001
122 min 
Crime, Drama, Thriller

Director: Antoine Fuqua

ആദ്യമായി പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലിക്കായി വരുന്ന പോലീസ് ഓഫീസറുടെ കഥയാണ് സിനിമ പറയുന്നത്.അയാൾക്ക് ആദ്യ ദിവസം നേരിടേണ്ടി വന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം...


സാധാരണ പോലീസ് സിനിമകളിൽ നിന്നും വളരെ വ്യതസ്തമായ അവതരണമാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിലേക്ക് തുറന്നു കാണിക്കുന്നത്...
ഇതിന് മുമ്പ് ഇതേ രീതി അല്ലെങ്കിലും വേറെ ഫോർമാറ്റിൽ കണ്ട സിനിമ END TO WATCH ആയിരുന്നു.. അത് ഞാൻ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു... ആ സിനിമയുടെ ഡയറക്ടറാണ് ഇൗ സിനിമയുടെ തിരകഥ ഒരുകിയിരിക്കുന്നത്‌..


സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ കഥ മുന്നോട്ട് പോകുന്നു.. നായകൻ വില്ലൻ ഇവർ രണ്ടു പേരെയും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലാണ് കഥാഗതി...


സിനിമയുടെ ടെക്നിക്കൽ വശങ്ങൾ എല്ലാം തന്നെ മികച്ചു നിന്നു... ഇടയ്ക്ക് കയറി വരുന്ന പശ്ചാത്തല സംഗീതം സിനിമയുടെ ബലം കൂട്ടി എന്നത് വാസ്തവം...ഒപ്പം മികച്ച സിനിമ ഫോട്ടോഗ്രാഫിയുടെ സാനിദ്ധ്യം സിനിമക്ക് മുതൽക്കൂട്ടായി...
ക്ലൈമാക്സിൽ വില്ലന്റെ പ്രകടനം ഗംഭീരം.. തകർത്തു..!!!


മികച്ച നായക നടനുള്ള ഓസ്കാർ അവാർഡ് ഡെൻസെൽ വാഷിംഗ്ടണിന് ഇൗ സിനിമക്ക് ലഭിച്ചിട്ടുണ്ട്.. കൂടാതെ നിരവധി അവാർഡുകളും ഒരുപാട് നിരൂപക പ്രശംസയും സിനിമക്ക് ലഭിച്ചിട്ടുണ്ട്...


ത്രില്ലെർ സിനിമകൾ കാണുന്നവർക്ക് മികച്ച അനുഭവം തന്നെയാവും എന്ന് പ്രതീക്ഷിക്കുന്നു...
സ്ഥിരം ശൈലിയിൽ നിന്നും വേറിട്ട് ചിന്തിച്ച സിനിമ...
മികച്ച സിനിമ അനുഭവം...
ഒരു പക്ക ക്രൈം ത്രില്ലർ സിനിമ..!!!
എല്ലാവർക്കും പുതുവത്സരാശംസകൾ..


3.75/5 ▪ RGP VIEW

7.7/10 IMDb
72% Rotten Tomatoes
69% Metacritic
92% liked this film Google users

അഭിപ്രായം വ്യക്തിപരം.
RGP VIEW

No comments:

Post a Comment

Latest

Get out (2017)