RGP VIEW : 39
![]() |
| Ex Machina |
(2014)
108 min
Drama, Mystery, Sci-Fi
108 min
Drama, Mystery, Sci-Fi
Director: Alex Garland
ഓരോ ദിവസവും ടെക്നോളജി വളർന്നു കൊണ്ടിരിക്കുകയാണ്.. വളർച്ച ഗുണം ചെയ്യുന്നുണ്ട്..അതുപോലെ തന്നെ അതിന് ദോഷങ്ങളും ഉണ്ട്...
ഇൗ വിഷയത്തെ ആസ്പദമാക്കി 2014 ൽ Alex Garland സംവിധാനം ചെയ്ത സിനിമയാണ് Ex Machina...
ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ കമ്പനിയിൽ വർക്ക് ചെയ്യുന്ന നായകൻ.അയാൾക്ക് കമ്പനിയിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒരു വലിയ ദൗത്യത്തിന് അവസരം കിട്ടുന്നു..കിട്ടിയ അവസരം അയാൾക്ക് വരെ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാവും നല്ലത്..
അയാൾ യാത്ര തിരിക്കുന്നു... അയാൾ എത്തിപെടുന്നത് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന കാടിന്റെ നടുവിലാണ്... അവിടെ ലോകത്തെ കിഴ്മേൽ മറക്കുന്ന ഒരു പരീക്ഷണമാണ് നടക്കുന്നത്... പുറം ലോകവുമായി ഒരു ബന്ധവും ഇല്ല... ആകെ അയാൾക്ക് ഒപ്പം ഉള്ളത് കമ്പനിയുടെ ഓണർ മാത്രമാണ്..അയാളുടെ ഒപ്പം സുദ്ധരിയായ ഒരു റോബോട്ടും...പരീക്ഷണങ്ങൾ ആരംഭിച്ചു.. പക്ഷേ പിന്നീട് അവിടെ നടക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്...പിന്നീട് സിനിമ കട്ട ത്രില്ലെർ ലെവലിലേക്ക് നീങ്ങുന്നു...
ഓരോ പതിനഞ്ച് മിനിറ്റ് കൂടുമ്പോഴും സിനിമയിൽ നല്ല കിടുക്കച്ചി ട്വിസ്റ്റ്കൾ വരുന്നുണ്ട്... അതും ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്..
സിനിമ തുടങ്ങിയ മുതൽ 80% വരെ സമയം പോയത് എങ്ങനെ എന്ന് ഞാൻ അറിഞ്ഞിട്ടില്ല... പക്ഷേ അവസാനം എന്തോ സിനിമയുടെ ഗ്രാഫ് ചെറുതായി കുറയാൻ തുടങ്ങി....
പക്ഷേ അവസാനത്തെ ട്വിസ്റ്റ് ഞെട്ടിച്ചു എന്ന് തന്നെ പറയാം... സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇത് തന്നെ... ഒപ്പം സങ്കടം തോന്നിയ ഭാഗവും ഇത് തന്നെ...
ക്യാമറാ,സംവിധാനം,നായികയുടെ പ്രർഫോമൻസ് തുടങ്ങിയവ നന്നായി ഇഷ്ടമായി...വിഷ്വൽ എഫക്റ്റ്സ് എന്ന വിഭാഗത്തിന് ഇൗ സിനിമക്ക് ഓസ്കാർ ലഭിച്ചിട്ടുണ്ട്..
എല്ലാവർക്കും ധൈര്യമായി തല വെക്കാവുന്ന മികച്ച ചിത്രം തന്നെയാണ് ഇത്..Sci-fi സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ നിർബന്ധമായും കാണേണ്ട സിനിമ തന്നെയാണ് ഇത്..അമിത പ്രതീക്ഷ ഇല്ലാതെ കാണുക...പ്രതീക്ഷ ചിലപ്പോൾ പാളി പോയേക്കാം...
മികച്ച ഒരു മിസ്റ്ററി ത്രില്ലെർ സിനിമ അനുഭവം..!!!
3.5/5 ▪ RGP VIEW
7.7/10 IMDb
78% Metacritic
4.2/5 iTunes - Apple
89% liked this film Google users
NB : പെൺകുട്ടികളെ വിശ്വസിക്കരുത്...!!
അഭിപ്രായം വ്യക്തിപരം..
RGP VIEW





No comments:
Post a Comment