Thursday, December 6, 2018

The Walk (2015) [ENGLISH]

RGP VIEW NO:- 1

The Walk




 (II) (2015)    |     PG   |  123 min   |  Adventure, Biography, Drama


Director: Robert Zemeckis


ജീവിതത്തിൽ ലക്ഷ്യങ്ങൾക്ക് പിന്നാലെ ഓടി നടക്കുന്ന ഒരുപാട് പേരെ നമുക്ക് കാണാൻ സാധിക്കും. അതിൽ 20% ആളുകൾ നന്നായി സ്വപ്നം കാണും. പക്ഷേ അതിനു പിന്നാലെ ഓടി നടക്കാനോ അല്ലെങ്കിൽ ലക്ഷ്യത്തിന് വേണ്ടി ശ്രമിക്കുവാനോ ആ 20% ആളുകളും തയ്യാറല്ല എന്നതാണ് വസ്തുത. ബാക്കിയുള്ള 80 ശതമാനത്തിൽ 60% ശതമാനം ആളുകളും കുറച്ചൊന്ന് അതിൻറെ പിന്നാലെ ഓടി നോക്കും. കുറച്ചു നടന്നു അവസാനം നടക്കില്ല എന്ന വിശ്വാസത്തോടെ അവർ അവരുടെ സ്വപ്നം പതിയെ മാറ്റിവെക്കും. ബാക്കിയുള്ള 20 ശതമാനം ആളുകൾ അവരുടെ ജീവിതം സ്വപ്നത്തിനായി തന്നെ മാറ്റിവെക്കും. പരാജയങ്ങൾ ഒരുപാടുണ്ടാവും. പക്ഷേ അവർ പൊരുതും, നന്നായി കഷ്ടപ്പെടും, ഓരോ തോൽവിയിലും അവരുടെ ഊർജം കൂടി കൂടി വരും. അതിൽ 10 ശതമാനം ആളുകൾ വിജയിച്ചു എന്ന് വരാം. ബാക്കിയുള്ളവരുടെ കാര്യം അവരുടെ ഭാഗ്യം പോലെ ഇരിക്കും. കഴിവ് മാത്രം പോരല്ലോ. ഭാഗ്യം കൂടി വേണം. പക്ഷേ ഇന്നല്ലെങ്കിൽ നാളെ അത് അവരിലേക്ക് എത്തുക തന്നെ ചെയ്യും.
നിങ്ങൾ ലക്ഷ്യത്തിന്റെ പിന്നാലെ ഓടി നടക്കാൻ തയാറാണോ... എങ്കിൽ അത് നിങ്ങളെ തേടി വരും...
Nothing is Impossible..!!



ഇതെല്ലാം ഇവിടെ പറയാൻ കാരണം തൻറെ സ്വപ്നത്തിനു പിന്നാലെ കഷ്ടപ്പെട്ടു അധ്വാനിച്ച് നടന്ന ഒരാളുടെ കഥയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
2015ൽ TriStar Productionsഉം ImageMoversഉം കൂടി നിർമ്മിച്ച്  Robert Zemeckis സംവിധാനം ചെയ്ത സിനിമയാണ് The Walk. സംവിധായകനെ  അധികപേർക്കും അറിയാമായിരിക്കും. അദ്ദേഹത്തെ കുറിച്ച് പറയാനാണെങ്കിൽ ഒരുപാട് ഞാൻ പറയേണ്ടിവരും.. ലോകത്തിലെ തന്നെ മികച്ച സിനിമയുടെ പട്ടികയിൽ ഇദ്ദേഹത്തിൻറെ ഒരുപാട് ചിത്രങ്ങളുണ്ട്. 2000ൽ ഇറങ്ങിയ Castaway, 1997 റിലീസായ കോൺടാക്ട്, tom hanksൻറെ എവർഗ്രീൻ ചിത്രം forrest Gump തുടങ്ങി നിരവധി സിനിമകൾ…Forrest Gump എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ഓസ്കർ അവാർഡ് ലഭിച്ച വ്യക്തി. സംവിധാനം ചെയ്ത സിനിമകളെല്ലാം ഒരുപാട് ആരാധകരെ സൃഷ്ടിച്ച ചിത്രങ്ങൾ. കൂടുതൽ അതിലേക്ക് കടക്കുന്നില്ല സിനിമയിലേക്ക് വരാം.



 സാധാരണക്കാരൻ ചിന്തിക്കുന്നതിൽ നിന്ന് കുറച്ച് വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ആണല്ലോ സമൂഹം ഭ്രാന്തൻ എന്ന് പൊതുവേ വിളിക്കാറ്. നമ്മുടെ നാട്ടിൽ ഒരുപാട് ഭ്രാന്തന്മാരുണ്ട്. അവരുടെ ലക്ഷങ്ങളാണ് പലപ്പോഴും ആളുകൾ ഭ്രാന്ത് എന്ന് പറഞ്ഞു പരിഹസിക്കുന്നത്. എന്നാൽ ഇങ്ങനെ ഒരു ഭ്രാന്തനെ ഞാൻ ഈ സിനിമയിലൂടെ കണ്ടു. 


24 വയസ്സുള്ള Philippe Petit എന്ന യുവാവിൻറെ കഥയാണ് സിനിമ പറയുന്നത്. കഥാനായകൻ ഫ്രഞ്ചുകാരനാണ്. തൻറെ ആഗ്രഹം നടത്താൻ വേണ്ടി അമേരിക്കയിലേക്ക് ഇയാൾ പറന്നെത്തുന്നു. ഇയാളുടെ സ്വപ്നം വളരെ കൗതുകം ഉള്ളതാണ്.World Trade Centerൻറെ Twin tower എന്നറിയപ്പെടുന്ന രണ്ട് പടുകൂറ്റൻ ബിൽഡിങ്ങുകൾ. 110 നിലകളാണ് ഈ രണ്ടു കെട്ടിടങ്ങൾക്ക് വരുന്നത്. ഒരു കെട്ടിടത്തിന്റെ റൂഫിൽ  നിന്ന് മറ്റൊരു കെട്ടിടത്തിൻറെ റൂഫിലേക്ക് കയർ വലിച്ചു കെട്ടുക. എന്നിട്ട് അതിലൂടെ നടക്കുക. ഇതാണ് പുള്ളിയുടെ ആഗ്രഹം. ഈ സ്വപ്നം പേറി നടക്കുന്നവനെ ഭ്രാന്തൻ എന്ന് വിളിച്ചു കളിയാക്കുന്നത് തെറ്റൊന്നുമില്ല. ഏറ്റവും കൗതുകമുള്ള വിഷയം എന്താണെന്ന് ചോദിച്ചാൽ 1974ൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് ഇത് എന്നറിയുമ്പോഴാണ്. ഈ ആഗ്രഹം നടത്താനുള്ള ശ്രമമാണ് സിനിമയുടെ ഇതിവൃത്തം.


പ്രതിസന്ധികൾ ഒരുപാട് ഉണ്ടാവും പക്ഷേ അതിനെ മറികടക്കുക എന്നതാണ് യഥാർത്ഥ ലക്ഷ്യത്തിൻറെ വിജയം എന്ന് സിനിമ വ്യക്തമാക്കുന്നു...
 തുടക്കം മുതൽ ത്രില്ലർ സ്വഭാവത്തിലേക്ക്  നീങ്ങിയെങ്കിലും അവസാനം ഫീൽ ഗുഡ് സിനിമയിലാണ് അവസാനിക്കുന്നത്.
സ്വപ്നം നിറവേറ്റാൻ ക്ഷമയും ധൈര്യവും ഒരുപോലെ വേണമെന്ന് സിനിമ ചൂണ്ടിക്കാണിക്കുന്നു.



 Joseph Gordon-Levitt, Charlotte Le Bon,Ben Kingsley, James Badge Dale എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കഥാപാത്രങ്ങളുടെ പ്രകടനം എല്ലാം ഗംഭീരം ആയിരുന്നു. മികച്ച കഥയും അതിനോട് നീതി പുലർത്തുന്ന സംവിധാനവും ചിത്രത്തിന് മുതൽക്കൂട്ടായി.ഒപ്പം മികച്ച ടെക്നിക്കൽ സൈഡ് സിനിമയുടെ നിർണായകഘട്ടങ്ങളിൽ പെടുന്നവയാണ്.Dariusz Wolskiൻറെ ക്യാമറ കണ്ണുകൾ സിനിമയുടെ ഗ്രാഫ് നല്ല രീതിയിൽ ഉയർത്തി. Jeremiah O'Driscoll ആണ്  എഡിറ്റിംഗ് നിർവഹിച്ചത്. 


 35 ബില്യൺ യുഎസ് ഡോളറാണ് സിനിമയ്ക്ക് വന്ന നിർമ്മാണ ചിലവ്. 61.2 ബില്യൺ യുഎസ് ഡോളർ ബോക്സ് ഓഫീസിൽ ചിത്രം വാരിക്കൂട്ടി. 


എനിക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടു.
എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, MUST WATCH ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന സിനിമകളിലൊന്നാണ് The Walk.
സ്വപ്നങ്ങളുടെ പിന്നാലെ നടക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ സിനിമ നിർബന്ധമായും കാണണം. ഈ സിനിമയിലൂടെ നിങ്ങൾക്ക് കിട്ടുന്ന പ്രചോദനം കുറച്ച് ഒന്നും ആയിരിക്കില്ല. 



4.25/5 - RGP VIEW


7.3/10 · IMDb
83% · Rotten Tomatoes
70% · Metacritic



അഭിപ്രായം വ്യക്തിപരം


RGP VIEW

No comments:

Post a Comment

Latest

Get out (2017)