RGP VIEW NO :- 17
![]() |
The Day After Tomorrow
|
2004
Science Fiction/Thriller
2h 4m
Directed By : Roland Emmerich
കാലാവസ്ഥയുടെ പെട്ടന്നുള്ള മാറ്റം... അത് ലോകത്തിലെ പല ഭാഗത്തും പല രീതിയിൽ പ്രതിഫലിക്കുന്നു... നമ്മുടെ കഥ നടക്കുന്നത് അമേരിക്കയിൽ ആണ്... അവിടെ മൊത്തം വെള്ളം കയറി... ആളുകൾ പല ഭാഗങ്ങളിലേക്ക് ഓടുന്നു....പലരും ഉയർന്ന കെട്ടിട്ടങ്ങളിൽ കേറി രക്ഷ നേടുന്നു... പക്ഷേ കഥ അവിടെ അവസാനിക്കുന്നില്ല... വെള്ളം ഐസ് ആയി രൂപം കൊള്ളുന്നു... ആളുകൾ തണുപ്പ് സഹിക്കാതെ മരണമടയുന്നു.... ഇങ്ങനെയാണ് സിനിമയുടെ കഥ വികസിക്കുന്നത്...
സിനിമ കാണുമ്പോൾ പെട്ടന്ന് മനസ്സിലേക്ക് ഓടി വന്നത് കേരളമാണ്...ഇതെ പോലെ ഒരു അവസ്ഥ നമ്മളും നേരിടേണ്ടി വന്നിരുന്നു....
ഒരു സിനിമ എന്ന രീതിയിൽ നോക്കുമ്പോൾ സിനിമ കാണുന്ന നമ്മളും അവരിൽ ഒരാളായി മാറുന്നുണ്ട്... രക്ഷ നേടാനുള്ള ശ്രമങ്ങൾ...പ്രതീക്ഷകൾ... എല്ലാം ഒരു പരിധി വരെ സിനിമ ചൂണ്ടി കാണിക്കുന്നു...
അതിന്റെ ഒപ്പം ഇത് മുതലെടുത്ത് സൂക്ഷണം ചെയ്യുന്ന ഒരു പറ്റം ആളുകളെയും സിനിമ പറയാതെ പറയുന്നു...
മരിക്കാൻ കിടക്കുന്ന ക്യാൻസർ രോഗിയെ ഉപേക്ഷിക്കാതെ കാവൽ ഇരിക്കുന്ന സീൻ എല്ലാം നന്നായി ഇഷ്ടപ്പെട്ടു... ചില തീരുമാനം,കണക്ക് കൂട്ടലുകൾ,എടുത്ത് ചാട്ടം,യുക്തി അങ്ങനെ തുടങ്ങി ഒരു മനുഷ്യന്റെ പല അവസ്ഥകളിലൂടെ സിനിമ പോകുന്നുണ്ട് എന്നത് മറ്റൊരു സത്യം...!
സിനിമ ഒരു കട്ട ത്രില്ലെർ ആണ്... ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന രീതിയിലാണ് സിനിമ പോകുന്നത്...അവതരണം നന്നായി ഇഷ്ടമായി...vfx വർക്ക്... ഹാൻസ് ഓഫ്...!!! അമേരിക്ക മഞ്ഞിൽ കിടക്കുന്നു എന്ന് തന്നെ പറയാം..അതിനോടപ്പം കട്ട ഫീൽ തരുന്ന bgm... അമേരിക്കയെ ഒപ്പി എടുത്ത ക്യാമറാ... തുടങ്ങി എല്ലാ മേഖലയിലും ഒരു സ്റ്റാർ ഉണ്ടായിരുന്നു...
പണ്ട് കാണണം എന്ന് കരുതിയ സിനിമ ഇപ്പോയാണ് കാണാൻ സാധിച്ചത്...പ്രതീക്ഷകളും ഉണ്ടായിരുന്നു... ഇങ്ങനെ ഉള്ള സിനിമകൾ അധികവും എനിക്ക് ഒരു ദുരന്തമായി മാറാറുണ്ട്..പക്ഷേ ഇത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..
എല്ലാത്തരം പ്രേക്ഷകർക്കും കാണാം...പോരായ്മ ആയി തോന്നിയത് ചില ഇടങ്ങളിലെ ലോജിക് മാത്രം...
ഒരു നല്ല ത്രില്ലെർ സിനിമ അനുഭവം..!!
3.5/5 ▪ RGP VIEW
6.4/10 · IMDb
45% · Rotten Tomatoes
47% · Metacritic
അഭിപ്രായം വ്യക്തിപരം
RGP VIEW







No comments:
Post a Comment