Saturday, December 22, 2018

The Killing of a Sacred Deer (2017) [ENGLISH]

RGP VIEW NO :- 31.
The Killing of a Sacred Deer


(2017)
121 min
Drama, Mystery, Thriller


Director: Yorgos Lanthimos

അച്ഛനും അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന സന്തുഷ്ടമായ ഒരു ചെറിയ കുടുംബം.അച്ഛനും അമ്മയും ഡോക്ടർമാരാണ്.അതും വലിയ ഹോസ്പിറ്റൽ ജോലി ചെയ്യുന്ന ഡോക്ടർമാർ..അതും ജോലിയോട് കൂറുള്ള നല്ല ഡോക്ടർമാർ...


പണ്ട് ചികിത്സിച്ച ഒരു രോഗിയുടെ മകൻ ഇടക്ക്‌ ഇടക്ക്‌ നായകനെ (അച്ഛൻ) കാണാൻ വരാറുണ്ട്.. നല്ല ഒരു പയ്യൻ.അവനോട് അയാൾക്ക് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. അങ്ങനെ ഒരു ദിവസം അവനെ അയാൾ വീട്ടിലേക്ക് ക്ഷണിക്കുന്നു.അവൻ അയാളുടെ വീട്ടിൽ എത്തി.പക്ഷേ പിന്നീട് ആ വീട്ടിൽ നടന്നത് പേടി പെടുതുന്നതും നിഗൂഢത നിറഞ്ഞ സംഭവങ്ങൾ...


പഴയ വീഞ്ഞ് പോലെ പതിയെ പതിയെ ത്രില്ലെർ എന്ന വിഭാഗത്തിലേക്ക് കയറുന്നതിനോടപ്പം സംശയം ഓരോ നിമിഷവും ഇരട്ടിയായി വന്നുകൊണ്ടിരുന്നു...
സ്ലോ മിസ്റ്ററി ഹൊറർ ത്രില്ലർ എന്ന് സിനിമയെ വിശേഷിപ്പിക്കാം...


തുടക്കത്തിലെ BGMഉം പിന്നെ നായകനെയും കണ്ടപ്പോൾ തന്നെ പണ്ട് കണ്ട The Lobster എന്ന സിനിമയുടെ പിന്നണി തന്നെയാണ് എന്ന് മനസ്സിലായി..
ആ സിനിമ കണ്ട് കിളി പോയത് ഇപ്പോഴും ഓർമ്മയുണ്ട്..എന്താ എന്ന് അറിയില്ല കിളി പോയി പടങ്ങളോട് എനിക്ക് ഭയങ്കര താൽപര്യമാണ്...


നായകൻ സിനിമയിൽ വളരെ വ്യക്തമായി സംസാരിക്കുന്ന ഒരു കഥാപാത്രം...പിന്നീട് അയാളുടെ ജീവിതത്തിലെ മാറ്റങ്ങൾ എല്ലാം അടിപൊളിയായി പുളി അവതരിപ്പിച്ചു.. സ്റ്റെപ് സ്റ്റെപ് ആയുള്ള കഥാപാത്ര മാറ്റങ്ങൾ നന്നായി ഇഷ്ടമായി...
പക്ഷേ പയ്യൻ പൊളിച്ചടുക്കി എന്ന് തന്നെ പറയണം.. ഒരു കട്ട മിസ്റ്ററി പയ്യൻ.. വെറും 16 വയ്യസുള്ള വില്ലൻ... എന്താ ലെവൽ...!! കട്ട വില്ലൻ..!!!!


ഒരു തുള്ളി ലാഗ് അടികത്തെ കണ്ട് തീർത്ത സിനിമയാണിത്...
സിനിമ എനിക്ക് ഇഷ്ടപ്പെട്ടു...
ഒരു വാട്ട്സ്ആപ് സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് സിനിമ കാണുന്നത്..അയാളോട് നന്ദി പറയുന്നു..


സിനിമയിൽ BGMന്റ സ്ഥാനം എടുത്ത് പറയേണ്ട ഒന്നാണ്.. കാരണം സംശയവും ഭീതിയിൽ ഇരട്ടിയാക്കാൻ BGM വഹിച്ച പങ്ക് കുറച്ച് ഒന്നും അല്ല..
മികച്ച സംവിധാനം സിനിമയുടെ ഏറ്റവും വലിയ ജീവൻ തന്നെയായിരുന്നു...!


സിനിമ ഒരു പിടിയും പെട്ടെന്ന് ആർക്കും തരുന്നില്ല...ഒരു ഓപ്പൺ ബോക്സ് തിങ്കിംഗ് എന്ന രീതിയിലേക്ക് ചെറുതായി പോകുന്നുണ്ട്.. അതുകൊണ്ട് തന്നെ ക്ലൈമാക്സ് കണ്ട് ചിലപ്പോൾ കിളി എല്ലാം പാറി പറക്കാം...
പക്ഷേ സിനിമ മൊത്തത്തിൽ ഇരുന്ന് ഒരു ചിന്തിച്ചാൽ കിട്ടാവുന്ന ഉത്തരമേ അതിൽ ഉള്ളൂ...


ഞാൻ ഇൗ സിനിമ കുറച്ച് ചിന്തിക്കുന്ന അല്ലെങ്കിൽ Enemy,Double അങ്ങനെ ഉള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ ഇൗ സംഭവം നിർദ്ദേശിക്കുന്നുള്ളു...

ഒരു നല്ല സിനിമ അനുഭവം..!!

NB :- മദ്യപാനം ആരോഗ്യത്തിന് ഹാനികരം..

3.5/5 RGP VIEW
7/10 · IMDb
80% · Rotten Tomatoes

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)