Thursday, December 13, 2018

The Extraordinary Journey of the Fakir (2018) [ENGLISH]


RGP VIEW NO :- 15
The Extraordinary Journey of the Fakir

2018
Drama/Adventure
1h 40m

Director :- Ken Scott

▪ അളിയാ ഹോട്ടൽ മുംബൈ എന്ന സിനിമയുടെ ട്രെയിലർ കണ്ടോ..?

കണ്ടൂ...കിടു ആണെല്ലോ.. അതിന്റെ ഇടയിൽ വേറെ ഒരു സിനിമയുടെ ട്രെയിലർ ശ്രദ്ധിക്കപ്പെട്ടു...നമ്മുടെ ധനുഷിന്റെ മൂവി...


▪ നീ കണ്ടോ... നല്ല അഭിപ്രായങ്ങൾ കേട്ടിരുന്നു...?!

ഇന്നലെ തന്നെ ഡൗൺലോഡ് ചെയ്ത് കണ്ടൂ..!!!


▪ എന്താ കഥ..?

നമ്മുടെ നായകൻ മുംബൈയിൽ ജീവിക്കുന്ന ആളാണ്...ഒരു സാധാരണക്കാരൻ.. അയാളുടെ ഏറ്റവും വലിയ ആഗ്രഹമാണ് പാരിസിൽ പോക്കുക എന്നത്...അങ്ങനെ അയാൾ അങ്ങോട്ട് പോകുന്നതും ശേഷം നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് കഥ..


▪ ട്രാവൽ മൂവി ആണോ..?

അതെ.. അത് പേരിൽ തന്നെ ഇല്ലേ... ഒരു ഗുഡ് ഫീൽ ട്രാവൽ മൂവി...


▪ അവതരണം എങ്ങനെ ഉണ്ട്. .?

ഒരു ട്രാവൽ മൂവിയുടെ ജീവൻ വിഷ്വൽ & സംഗീതം...ഇത് രണ്ടിനോടും 100 ശതമാനം നീതി പുലർത്തിയിട്ടുണ്ട് ഇൗ സിനിമ...
ഒരു അടിപൊളി musical വിഷ്വൽ ട്രീറ്റ് തന്നെയാണ് സിനിമ അതിന് യാതൊരു സംശയവുമില്ല...
കഥ പുതുമ ഒന്നും അവകാശപ്പെടുന്നില്ല...
പക്ഷേ തുടക്കം ഗംഭീരം..തുടങ്ങിയപ്പോൾ വേറെ ലെവൽ ആവും എന്ന് കരുതി...നല്ല Making ,കഥ പറഞ്ഞ രീതി എല്ലാം നന്നായിട്ടുണ്ട്.. ധനുഷും നന്നായിട്ടുണ്ട്... പക്ഷേ വെറുതെ പാട്ടുകൾ എല്ലാം കുത്തികയറ്റി ഒരു തമിഴ് സിനിമ അനുഭവത്തിലേക്ക്‌ എത്തിച്ചു... അതാണ് ഒരു പ്രധാന പോരായ്മ ആയി തോന്നിയത്...തുടക്കത്തിലെ ആ ഒരു ഇത് പിന്നീട് കിട്ടിയില്ല എന്നതും ഒരു കാരണമാണ്... പിന്നെ ചില ഇടങ്ങളിൽ ലോജിക് ഇല്ലാത്ത പോലെയും ഫീൽ ചെയ്തു...



▪ സിനിമ മോശം ആണോ...?

ഹേയ് അങ്ങനെ അല്ല... ഇതൊക്കെ ഉണ്ടെങ്കിലും കണ്ട് കഴിഞ്ഞാൽ ഒരു ഗുഡ് ഫീൽ അനുഭവമാണ് സിനിമ തരുന്നത്...ബോർ അടിക്കാതെ എല്ലാത്തരം പ്രേക്ഷകർക്കും  കണ്ട് തീർക്കാം... ഒന്നര മണിക്കൂറിന് ഉള്ളത് സിനിമയിലുണ്ട് ...time waste ഒന്നും അല്ല...

കണ്ടിരിക്കാം..

2.75/5 ▪ RGP VIEW

7/10 - IMDB

അഭിപ്രായം വ്യക്തിപരം.


RGP VIEW

No comments:

Post a Comment

Latest

Get out (2017)