RGP VIEW NO :- 14![]() |
| Milk |
2008
Drama/Romance
2h 8m
ഡയറക്ടർ :- Gus Van Sant
ഒരു വർഷത്തോളമായി എന്റെ കൈയിൽ കിടന്ന സിനിമയാണ് ഇത്... ജോർണർ പോലും അറിയാതെ ഏപ്പോയോ ഡൗൺലോഡ് ചെയ്ത് വെച്ചത് എന്ന് പോലും ഓർമയില്ല...
പക്ഷേ സിനിമ പറയുന്നത് വേറിട്ട അല്ലെങ്കിൽ മലയാളികൾക്ക് അധികം അറിയാത്ത ഒരു വിഷയം...
ഇന്ത്യയിൽ ഇൗ സംഭവത്തിനോട് ഗംഭീര എതിർപ്പാണ് എന്ന് തോന്നുന്നു... എനിക്ക് വ്യക്തമായി അറിയില്ല..!!!
വിഷയം :- ഹോമോസെക്ഷ്വൽ
ഇൗ വിഷയം സ്വാഭാവികമായി എല്ലാവർക്കും അറിയാം എന്ന് കരുതുന്നു..
നമ്മളിൽ അധികവും ഹോളിവുഡ് സിനിമകൾ കാണുന്നവരാണ്... അതിൽ ഇൗ വിഷയം വരുന്ന സിനിമകൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട്... ഞാൻ ഒന്ന് കണ്ടിട്ടുണ്ട്... Love,Simon.. അത് വളരെ നല്ല ഒരു സിനിമയാണ്... മലയാളത്തിൽ ഇതെ പോലെ ഒരു സബ്ജക്റ്റ് വന്നിട്ടുണ്ട്... അതിനാണ് സുദേവ് നയറിന് 2015 കേരള ഫിലിം സ്റ്റേറ്റ് അവാർഡ് ലഭിച്ചത്... ലൈഫ് പാർട്ണർ..സിനിമ ഞാൻ കണ്ടിട്ടില്ല കേട്ടോ..!!
സിനിമയിലേക്ക് വരാം... ഇംഗ്ലീഷ് സിനിമകൾ കാണുന്ന സമയത്ത് നമ്മുക്ക് മനസ്സിലാവും ഗേ, ലെസ്ബിയൻ എന്നത് വളരെ നോർമൽ അല്ലെങ്കിൽ ഫ്രീഡം അവിടെ രാജ്യങ്ങൾ കൊടുക്കുന്നുണ്ട് എന്നത്.. കാരണം അവരും മനുഷ്യരാണ്...പക്ഷേ നേരെ മറിച്ച് ഇത് അംഗീകരിക്കാത്ത ഒരു കാലം അമേരിക്കയിൽ ഉണ്ടായിരുന്നു... ഏകദേശം 25-30 കൊല്ലങ്ങൾക്ക് മുമ്പ്...അങ്ങനെ ഇത് ആവശ്യപ്പെട്ട് വലിയ ഒരുകൂട്ടം ആളുകൾ harvey milk നെ നേതൃത്വത്തിൽ നടത്തിയ യുദ്ധമാണ് Milk എന്ന സിനിമ നമ്മളോട് പറയുന്നത്...
സിനിമയുടെ അവതരണം വളരെ വ്യത്യസ്തമാണ്... വർഷങ്ങൾക്ക് മുമ്പ് അതായത് 70കളിൽ ഇരുന്ന് സിനിമ കാണുന്ന ഒരു ഫീൽ സിനിമ തരുന്നുണ്ട്....
നായകൻ സീൻ പുളിയുടെ ലെവൽ മൈസ്റിക് റിവർ എന്ന സിനിമയിലൂടെ ഞാൻ അറിഞ്ഞതാണ്... ഹോളിവുഡിലെ മമ്മൂക്ക എന്നൊക്കെ പറയാം... അയാൾ കരഞ്ഞാ പ്രേക്ഷകരും കരയും... ഒരു ഉപമ പറഞ്ഞതാണ്...പക്ഷേ അളിയൻ ആ വർഷത്തെ ഓസ്കറും കൊണ്ടാണ് പോയത്..!
ചില ഇടങ്ങളിലെ ചെറിയ ലാഗ് മാറ്റി നിറുത്തിയാൽ പടം കൊള്ളാം... വേറിട്ട ഒരു വിഷയത്തെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്..
പക്ഷേ എല്ലാത്തരം പ്രേക്ഷകർക്കും കാണാമോ എന്ന് സംശയം ഇപ്പോഴും നിലനിൽക്കുന്നു.. കാരണം ഇൗ വിഷയം പലർക്കും പല നിഗമനങ്ങൾ ആണ്.. ഇതിനെ പറ്റി പഠിക്കാനും സിനിമയെ സിനിമയായി കാണുന്നവർക്കും ഞാൻ ഇൗ സിനിമ നിർദ്ദേശിക്കും..!!!
പിന്നെ ഇത് ഒരു ബയോഗ്രഫി ആണ്... കണ്ടില്ലെങ്കിൽ Milk എന്ന ആളെ പറ്റി അധികം അറിയാതെ കാണുവാൻ ശ്രമിക്കുക... അത് ഒന്നു കൂടി സിനിമ ആസ്വാദനം ഉയർത്തും എന്ന് കരുതുന്നു .
3.25/5 ▪ RGP VIEW
7.6/10 · IMDb
93% · Rotten Tomatoes
84% · Metacritic
അഭിപ്രായം വ്യക്തിപരം
RGP VIEW








No comments:
Post a Comment