Wednesday, December 12, 2018

Room (2015) [English]


RGP VIEW NO:-13

Room


(I)   (2015)   R   |  118 min   |  Drama, Thriller

Director: Lenny Abrahamson

  " രണ്ടുതരം യുദ്ധങ്ങൾ ഉണ്ട്. ശരിയായ യുദ്ധം. തെറ്റായ യുദ്ധം. ശരിയായ യുദ്ധത്തിനു മുമ്പ് ഏതൊരു പോരാളിക്കും ശക്തി ക്ഷേയത്തിന്റെ ഒരു നിമിഷം ഉണ്ടാകും. അതിനു കാരണം അവൻ ഒറ്റയ്ക്കാണ് എന്ന തിരിച്ചറിവാണ്. കൂടെ ആരുമില്ല എന്ന് തോന്നിയാൽ; എല്ലാം നഷ്ടമായെന്ന് തോന്നിയാൽ തലയുയർത്തി നോക്കാം. ആ തീ അത് ഞാനാണ്." 
ടിയാൻ എന്ന സിനിമയിൽ പൃഥ്വിരാജ്  പറയുന്ന വളരെ ശ്രദ്ധേയമായ സംഭാഷണമാണിത്.മനുഷ്യന്റെ ഏറ്റവും ഭയാനകമായ നിമിഷം എപ്പോഴാണ്..?  അയാൾ ഒറ്റപ്പെട്ടു എന്ന് തോന്നുന്ന നിമിഷം. തന്നെ സഹായിക്കാൻ ആരുമില്ല എന്നു മനസ്സിലാക്കുന്ന നിമിഷം. ആ നിമിഷത്തിൽ കൂടെയാണ് ഈ സിനിമ തുടങ്ങുന്നത്.

2010ൽ ഇറങ്ങിയ റൂം എന്ന നോവലിനെ ആസ്പദമാക്കി 2015ൽ
Filmnation Entertainmentഉം ഒപ്പം ആറോളം പ്രൊഡക്ഷൻ കമ്പനികളും ചേർന്ന് നിർമ്മിച്ച Lenny Abrahamson സംവിധാനം ചെയ്ത ചിത്രമാണ് റൂം. നോവൽ എഴുതിയതും സിനിമ സംവിധാനം ചെയ്തതും Lenny Abrahamson തന്നെയാണ്.

 കഥയിലേക്ക് വരാം. പൊട്ടക്കിണറ്റിലെ തവളയുടെ ലോകം ആ കിണർ മാത്രമാണ്. അതിനു ചുറ്റും ഒരു ലോകമില്ല എന്നു തന്നെ ആ സാധുജീവി വിശ്വസിക്കുന്നു. ഈയൊരു കഥാതന്തുവിൽ കൂടെയാണ് ഈ സിനിമയും തുടങ്ങുന്നത്.
ഒരു ചെറിയ മുറി. വർഷങ്ങളായി ആ മുറിയിൽ താമസിക്കുന്ന അമ്മയും മകനും.അവിടെയാണ് അവർ 7-8 വർഷങ്ങളായി ജീവിക്കുന്നത്. അടുക്കളയും ബാത്റൂമും അവരുടെ കിടപ്പും എല്ലാം ആ ഒരു ചെറിയ മുറിയിൽ തന്നെ. അവർ രണ്ടുപേർക്കും പുറംലോകവുമായി യാതൊരു ബന്ധവുമില്ല. ചുരുക്കി പറഞ്ഞാൽ ആ മുറിയും കിണറും ഒരേ ഗണത്തിൽ പെടുന്നവയാണ്. എന്റെ ഒരു അഭിപ്രായത്തിൽ പൊട്ടക്കിണർ മുറിയെക്കാൾ സൗകര്യമുണ്ട്. കിണറിൽ നിന്ന് മുകളിലേക്ക് നോക്കുന്ന തവള കാണുന്നത് ആകാശമാണ്. അതേ അവസ്ഥ തന്നെയാണ് ഈ മുറിയിലും. ഇവരുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം ആകാശം തന്നെയാണ്. പുറത്തു നടക്കുന്ന കാര്യങ്ങളും വിശേഷങ്ങളും എല്ലാം അവർ ഒരു ടിവിയിലൂടെ ആണ് അറിയുന്നതും മനസ്സിലാക്കുന്നതും. ആ മുറിയിൽ നിന്ന് ഇവർ രണ്ടുപേരും പുറത്തുകടക്കാൻ തീരുമാനിക്കുന്നു. അതിനുശേഷം നടക്കുന്ന സംഭവങ്ങളും  ഇവർ എങ്ങനെ അതിൽ അകപ്പെട്ടു എന്നതുമാണ് റൂം എന്ന ചിത്രം പറയുന്നത്.

 ഒരുപാട് വർഷത്തെ ഒറ്റപ്പെട്ട് ഉള്ള ജീവിതം. രക്ഷപ്പെട്ടതിനു ശേഷം സമൂഹത്തിന് അവരോടുള്ള കാഴ്ചപ്പാട്. അമ്മയും മകനും സമൂഹത്തെ നോക്കിക്കാണുന്ന രീതി. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ. ഒറ്റപ്പെടലിൽ നിന്ന് ഓപ്പൺ വേൾഡിലേക്ക് വന്നപ്പോൾ അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ. ഇതെല്ലാമാണ് ചിത്രം വിവരിക്കുന്നത്. ഒരു സാഹചര്യത്തിൽ പൊരുത്തപ്പെട്ടു കഴിഞ്ഞാൽ പിന്നീട് അത് നിന്ന് പുറത്തുകടക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഈയൊരു വിഷയം ഭംഗിയായി ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം അമ്മയും മകനും തമ്മിലുള്ള തീവ്രമായ ബന്ധത്തെ കുറിച്ചും സിനിമ പ്രേക്ഷകർ നേരെ തുറന്നു കാട്ടുന്നു.

 ത്രില്ലർ ജോണർ ഉള്ള ഈ ചിത്രം ഫാമിലി ഡ്രാമ പോലെയാണ് എനിക്ക് ഫീൽ ചെയ്തത് . ഒരു തരിപോലും lag അടിക്കാതെ ആണ് സിനിമ മുൻപോട്ടു പോകുന്നത്. ചിത്രത്തിലെ അധിക ഷോട്ടുകളും റൂമിൽ തന്നെയാണ് നടക്കുന്നത്. പക്ഷേ റിപ്പീറ്റഡ് ഷോട്ടുകൾ കൊണ്ട് സിനിമ നിറച്ചിട്ടില്ല. ഓരോ ഷോട്ട് കളിലും വ്യത്യസ്തമായ ഫ്രെയിമുകൾ കൊണ്ടുവരാൻ സിനിമാട്ടോഗ്രാഫറിന് സാധിച്ചു. അത് സിനിമയുടെ പ്രധാന പ്ലസ് പോയിന്റ് ആയി തോന്നി. ഒരു ലൊക്കേഷൻ മാത്രമായി വരുന്ന സിനിമകൾക്ക് ബോറടിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. നല്ല രീതിയിൽ അവതരണം വന്നില്ലെങ്കിൽ  ചിത്രം പണി പാളി പോകാൻ സാധ്യത വളരെ കൂടുതലാണ്. പക്ഷേ ബോറടിപ്പിക്കാതെ ചലച്ചിത്രത്തെ മുഴുവനായി  കൊണ്ടുപോകാൻ സംവിധായകന് സാധിച്ചു. സിനിമയുടെ മെയ്ക്കിംഗിന്റെ കാര്യത്തിൽ ഡയറക്ടർ കയ്യടി അർഹിക്കുന്നു. എടുത്തു പറയേണ്ട വേറൊരു വസ്തുത സിനിമയിലെ അഭിനേതാക്കളുടെ പെർഫോമൻസ് തന്നെ. മകനും അമ്മയും ആയി അവതരിപ്പിച്ച കഥാപാത്രങ്ങൾ തകർത്തു. കുട്ടിയുടെ പ്രകടനം പ്രത്യേകം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ് എന്ന് തോന്നി. അമ്മയായി അവതരിപ്പിച്ച Brie Larson ആ കഥാപാത്രത്തിൽ ജീവിച്ചു,.

Brie Larson, Jacob Tremblay, Joan Allen, William H. Macy, Sean Bridgers, Tom McCamus, Amanda Brugel, Joe Pingue എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വിരലിൽ എണ്ണാവുന്ന അത്രയും കഥാപാത്രങ്ങളെ സിനിമയിൽ ഉള്ളൂ. പക്ഷേ അവർ അവരുടെ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട്.
Danny Cohen ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്. എഡിറ്റിംഗ് Nathan Nugent.

മികച്ച നായിക എന്ന വിഭാഗത്തിൽ ആ വർഷത്തെ ഓസ്കാർ അവാർഡ് Brie Larson ഈ സിനിമയ്ക്ക് വേണ്ടി ലഭിച്ചു. 13 മില്യൺ യുഎസ് ഡോളർ ചെലവ് വന്ന സിനിമയ്ക്ക് 36 മില്യൻ യുഎസ് ഡോളർ ഓളം കലക്ഷൻ കിട്ടിയിട്ടുണ്ട്. സിനിമ ബോക്സ് ഓഫീസിലും വമ്പൻ വിജയമായിരുന്നു. ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഒരുവിധം എല്ലാ വിഭാഗങ്ങളിലും റൂം എന്ന സിനിമ മത്സരിച്ചു. ഒരുപാട് നിരൂപകപ്രശംസ കിട്ടിയ ചിത്രം കൂടിയാണിത്.

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് സിനിമ പറയുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന മികച്ച സിനിമ തന്നെയാണ് റൂം. തുടക്കം മുതൽ അവസാനം വരെ ത്രില്ലർ സ്വഭാവം നിലനിൽക്കുന്നുണ്ടെങ്കിലും സിനിമ കണ്ടു കഴിഞ്ഞാൽ മനസ്സിലേക്ക് ഗുഡ് ഫീൽ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.
 ഹോളിവുഡ് സിനിമകളിൽ നിർബന്ധമായും കാണേണ്ട ചിത്രങ്ങളിൽ ഒന്നു തന്നെയാണ് റൂം. കണ്ടില്ലെങ്കിൽ നിർബന്ധമായും കാണാൻ ശ്രമിക്കുക.

3.75/5 ▪ RGP VIEW

8.2/10 · IMDb
86% · Metacritic
93% · Rotten Tomatoes

അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)