Monday, December 10, 2018

12. Eternal Sunshine of the Spotless Mind (2004) [ENGILSH]

RGP VIEW NO:- 12

Eternal Sunshine of the Spotless Mind


(2004)      R   |  108 min   |  Drama, Romance, Sci-Fi

സംവിധാനം :- Michel Gondry

ലോകത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നാണ് പ്രണയം. നമ്മൾ വളരെ സിമ്പിൾ എന്ന് കരുതുന്ന ഒരു കാര്യം കൂടിയാണിത്. പരസ്പരം തമ്മിൽ അറിയാത്ത രണ്ടു പേർ കണ്ടു മുട്ടുന്നു. അവർ തമ്മിൽ പ്രണയത്തിലാകുന്നു. ചില പ്രണയങ്ങൾ വിജയിക്കുന്നു മറ്റു ചിലത് പരാജയപ്പെടുന്നു. ആഴത്തിൽ ചിന്തിച്ചാൽ വളരെ അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാണ് പ്രണയം. കാരണം എങ്ങനെയാണ് ഇതിൻറെ പ്രോസസ് നടക്കുന്നത് ? നമ്മൾക്ക് ഒരാളെ ഇഷ്ടപ്പെടുന്നത് ഒരു പരിധിവരെ പരിഗണിക്കാം;  പക്ഷേ അതു പോലെ അവരെ എങ്ങനെ നമ്മുടെ ഇഷ്ടപ്പെടും ? മണ്ടൻ ചോദ്യം എന്ന് ചിലപ്പോൾ തോന്നിയേക്കാം. പക്ഷേ അതിനെ കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ.
 ഇഷ്ടം എന്നു പറയുന്നത് വികാരം അല്ലേ ? അത് നമ്മൾ എങ്ങനെയാണ് എക്സ്പ്ലോർ ചെയ്യുന്നത് ? ഈ കാര്യം എങ്ങനെയാണ് ഒരാളെ പറഞ്ഞ് മനസ്സിലാക്കുന്നത് ? ചോദ്യങ്ങൾക്ക് ഒരുപാടാണ്. അതുകൊണ്ടാണ് പ്രണയം അത്ഭുതമാണെന്ന്  ഞാൻ പറയാൻ ഉണ്ടായ പ്രധാന കാരണം. ഏറ്റവും വലിയ തമാശ ഇഷ്ടപ്പെട്ട ഒരാളെ മറക്കാൻ സാധിക്കില്ല എന്നതാണ്.

2004ൽ Focus Features നിർമ്മിച്ച് Michel Gondry സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ റൊമാൻറിക് ചലച്ചിത്രമാണ് Eternal Sunshine of the Spotless Mind.  

ഒരു ട്രെയിൻ യാത്രക്കിടയിൽ നായകനും നായികയും കണ്ടുമുട്ടുന്നു. പരസ്പരം മനസ്സിലാക്കിയ ഇരുവരും പ്രണയത്തിലാവുന്നു. പക്ഷേ പല കാരണങ്ങൾ കൊണ്ട് ഈ പ്രണയം തുടരാൻ  ഇരുവർക്കും സാധിച്ചില്ല. അവർ പരസ്പരം ബ്രേക്ക് അപ്പ് ആവാനുള്ള തയ്യാറെടുപ്പുകൾ എടുക്കുന്നു. സാധാരണയായി ഇങ്ങനെ സംഭവിച്ചാൽ മറക്കുക എന്നത് അസാധ്യമായ ഒരു കാര്യമാണ്. ഒരു പുതിയ ടെക്നോളജി ഉപയോഗിച്ച് ഇരുവരും അവരുടെ ഓർമ്മ മായ്ച്ചുകളയുന്നു. ശേഷം നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.

തീർത്തും പുതുമയാർന്ന പ്രണയചിത്രം. nonlinear narrative രീതിയിലാണ് കഥ മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ ഈ റൊമാൻറിക് സിനിമ വളരെ കൺഫ്യൂസിങ് ആണ്. റിയാലിറ്റി, പ്രസൻറ്റ്, പാസ്റ്റ്, ഫ്യൂച്ചർ എന്നിവ ഏതാണെന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ. ചുരുക്കിപ്പറഞ്ഞാൽ കണ്ടുകൊണ്ടിരിക്കുമ്പോൾ തലക്ക് ഭ്രാന്ത് പിടിക്കും. കിളി പാറും എന്നുവേണമെങ്കിൽ പറയാം. പക്ഷേ സംഭവം അധികം നേരം നീളില്ല. സിനിമയുടെ അവസാനത്തിലേക്ക് കുറേശ്ശെ കുറേശ്ശെയായി കഥ കഥ മനസ്സിലായി തുടങ്ങും..

Jim Carrey എന്ന കലാകാരൻറെ കോമഡി ചിത്രങ്ങളാണ് അധികവും കാണാറുള്ളത്. Jim Carreyയുടെ മുഖം കാണുമ്പോൾ തന്നെ ഒരു ചിരി പ്രത്യക്ഷപ്പെടുന്നത് സാധാരണയാണ്. പക്ഷേ അതിൽ നിന്ന് വളരെ വ്യത്യസ്തമായ ക്യാരക്ടർ പ്രസേൻറ്റേഷൻ ആണ് അദ്ദേഹം ഈ സിനിമയിലൂടെ കാഴ്ചവെച്ചത്. സത്യം പറഞ്ഞാൽ ഞെട്ടിച്ചു. ഒരു നടനിൽ നിന്ന് പ്രതീക്ഷിക്കുന്ന അതിനുമപ്പുറം ഈ സിനിമയിലൂടെ Jim Carrey കാഴ്ചവച്ചിട്ടുണ്ട്. അഭിനന്ദനം അർഹിക്കുന്നു.
ടൈറ്റാനിക് എന്ന സിനിമയ്ക്ക് ശേഷം ശ്രദ്ധേയയായ Kate Winslet ആണ് ഈ ചിത്രത്തിലെ നായിക. പ്രകടനം ഗംഭീരം എന്നു തന്നെ പറയാം.സിനിമയിലുടനീളം നായികയും നായകനും മത്സരിച്ച അഭിനയിക്കുന്ന സിറ്റുവേഷൻ ആയിരുന്നു.  ഇതുകൂടാതെ Kirsten Dunst, Mark Ruffalo, Elijah Wood, Tom Wilkinson, Jane Adams, David Cross തുടങ്ങി ഗംഭീര താരനിരയും ചിത്രത്തിലുണ്ട്. ഗംഭീര ഷോട്ടുകൾ കൊണ്ടും ഫ്രെയിമുകൾ കൊണ്ടും Ellen Kuras എന്ന ലേഡീ സിനിമാട്ടോഗ്രാഫർ വിസ്മയിപ്പിച്ചു. 
Valdís Óskarsdóttir ആണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചത്. അക്ഷരാർഥത്തിൽ  നല്ല കോളിറ്റി സിനിമ തന്നെയാണ് Eternal Sunshine of the Spotless Mind.

ഏതൊരു പ്രേക്ഷകനെയും സംശയത്തിൽ ആക്കുന്ന കഥാഗതി ആയതിനാൽ സംവിധായകൻറെ മികവ് എടുത്തു പറയേണ്ടതാണ്. എൻറെ ശ്രദ്ധയിൽപെട്ട ഏറ്റവും വലിയ കാര്യം നായിക ഓരോ സീനിലും പല പല നിറങ്ങളിലുള്ള ഹെയർ കളർ ഉപയോഗിച്ചാണ് ഫ്രെയിമിൽ പ്രത്യക്ഷപ്പെടുന്നത്. സീനുകൾ മാറുന്നതിനനുസരിച്ച് നായികയുടെ മുടിയുടെ നിറവും മാറിക്കൊണ്ടിരുന്നു. സത്യം പറഞ്ഞാൽ ഇവിടെ ഡയറക്ടർ ബ്രില്യൻസ് ആണ് കാണിക്കുന്നത്. വ്യത്യസ്തമായ സീനിലൂടെ അദ്ദേഹം ഞാൻ നേരത്തെ സൂചിപ്പിച്ച  റിയാലിറ്റി, പ്രസൻറ്റ്, പാസ്റ്റ്, ഫ്യൂച്ചർ, ഡ്രീം എന്നിങ്ങനെ പല ഘട്ടങ്ങളെയാണ് പ്രേക്ഷക മനസ്സിലേക്ക് വരച്ചുകാണിക്കുന്നത്. അതു വ്യക്തമായി മനസ്സിലാക്കി എടുത്താൽ സിനിമ കുറച്ചുകൂടി നന്നായി കാണികൾക്ക് ആസ്വദിക്കാൻ സാധിക്കും.
സിനിമയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം അതിൻറെ ക്ലൈമാക്സ് തന്നെ. തിരക്കഥാകൃത്തിന് സിനിമ എങ്ങനെ അവസാനിപ്പിക്കണമെന്ന് പൂർണമായ ബോധ്യം ഉണ്ടെന്ന കാര്യം അതിലൂടെ വ്യക്തമാണ്. കൺഫ്യൂസിങ് കഥ മനോഹരമായി അവതരിപ്പിച്ച തിരക്കഥയും കയ്യടി അർഹിക്കുന്നു. പശ്ചാത്തലസംഗീതം സിനിമയുടെ ജീവൻ നിലനിർത്തി.


ഓസ്കാർ അവാർഡ് ആണെങ്കിലും ഗോൾഡൻ ഗ്ലോബ് ആണെങ്കിലും ആ വർഷത്തെ ഒരുവിധ എല്ലാ വിഭാഗങ്ങളിലും സിനിമയ്ക്ക് നോമിനേഷൻ ലഭിച്ചിട്ടുണ്ട്. അതിൽ ബെസ്റ്റ് തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡ് ആ വർഷം Eternal Sunshine of the Spotless Mind ലഭിച്ചു. Charlie Kaufman, Michel Gondry, Pierre Bismuth എന്നി മൂന്ന് പേർ ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് .

ചിലയിടങ്ങളിലെ ചെറുതായിയുള്ള lag മാറ്റിനിർത്തിയാൽ വളരെ വ്യത്യസ്തമായ ഒരു സയൻസ് ഫിക്ഷൻ റൊമാന്റിക് സിനിമ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഈ സിനിമ കാണാം . പക്ഷേ കൺഫ്യൂസിങ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ആണ് ഞാൻ ഈ  കൂടുതലായിെ സജസ്റ്റ് ചെയ്യുന്നത്. അല്ലാത്ത പ്രേക്ഷകർക്ക് ചിലപ്പോൾ കഥയിൽ ചില മാറ്റങ്ങൾ സംഭവിച്ചേക്കാം. എന്തായാലും സിനിമ നിങ്ങൾക്ക് അ വേറിട്ട ഒരു അനുഭവം ആകുമെന്ന് കാര്യം തീർച്ച.

3.7.5/5 ▪ RGP VIEW

8.3/10 · IMDb
93% · Rotten Tomatoes
89% · Metacritic

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)