Monday, December 17, 2018

Fracture (2007) [ENGLISH]

RGP VIEW NO :- 21
Fracture

 2007
 Drama/Mystery
 1h 53m

സംവിധാനം :- Gregory Hoblit

കോടതിയിൽ ഒരു കേസ് നടക്കുന്നു.ഒരു കൊലപാതകം.യഥാർത്ഥ കൊലയാളി കുറ്റം സമ്മതിച്ചു.പോലീസ് തെളിവുകൾ ശേഖരിച്ചു.കൊലപാതകം ചെയ്ത വ്യക്തി പിടിയിൽ ആവും എന്ന് എല്ലാവർക്കും 100 ശതമാനം ഉറപ്പായി.പക്ഷേ പെട്ടെന്ന് അത് സംഭവിക്കുന്നു..!!! ആ കോടതി മുറിയിൽ പിന്നീട് നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ.ഇങ്ങനെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്.


നായകനും വില്ലനും കട്ടക്ക് നിൽക്കുന്ന ഒരുപാട് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാല് ഇവിടെ നായകൻ വില്ലനും വില്ലൻ നായകനുമാണ്.ഒരു വേറിട്ട രീതിയിലാണ് കഥ പോകുന്നത്.ആരുടെ ഭാഗത്ത് നിൽക്കും എന്നത് എനിക്ക് വലിയ ഒരു സംശയം ആയിരുന്നു.പിന്നെ കഥയുടെ ഒഴികിന് അനുസരിച്ചു നീങ്ങി.


സിനിമയിൽ എടുത്ത് പറയേണ്ട ഒരു കാര്യം ആന്റണി ഹോപ്കിൻസ് & റിയാൻ ഗോസ്ലിങ് കെമിസ്ട്രി തന്നെയാണ്.കട്ടക്ക് ഉള്ള മത്സരം എന്നൊക്കെ പറയാം...
Rosamund Pikeന്റെ അവശ്യം ഉള്ളത് പോലെ തോന്നിയില്ല.


ഒരു ത്രില്ലെർ സിനിമ എന്ന രീതിയിൽ എനിക്ക് പൂർണ്ണ തൃപ്തി ഇൗ സിനിമ നൽകിയില്ല. പക്ഷേ സിനിമ മോശവും അല്ല. എനിക്ക് ശരാശരി+ അനുഭവമാണ് ഇൗ സിനിമയിൽ നിന്നും ലഭിച്ചത്.


ത്രില്ലെർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കാണാം..

2.5/5 ▪ RGP VIEW

7.2/10 · IMDb
71% · Rotten Tomatoes
68% · Metacritic

അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)