Monday, December 17, 2018

Dakini (2018) [MALAYALAM]

RGP VIEW NO :- 22
Dakini


2018
Drama/Thriller
2h 5m

സംവിധാനം :- Rahul Riji Nair

ഡാകിനി എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്നത് ബാലരമ തന്നെ. മായാവിയെ പിടിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഡാകിനി.
ഒരു കിളവി.സത്യം പറഞ്ഞാല് പലരുടെയും സ്വകാര്യ അഹങ്കാരം.എത്ര തവണ തോറ്റാലും ലക്ഷ്യം നേടി എടുകണം എന്ന രീതിയിൽ ചിന്തിച്ച് അതിന് വേണ്ടി കട്ടക്ക് പ്രവർത്തിച്ച ഡാകിനി.

അത് പോലെ ഉള്ള കുറച്ച് ഡാകിനിമാരുടെ കഥയാണ് ഇൗ സിനിമ പറയുന്നത്.ലക്ഷ്യമാണ് പ്രധാനം എന്ന് ചിന്തിക്കുന്ന കുറച്ച് അമ്മമാരുടെ കഥ. സിനിമ തുടങ്ങുമ്പോൾ സംവിധായകന്റെ ചിന്ത പ്രശംസിക്കാൻ തോന്നി. കാരണം വീട്ടിൽ കുത്തിയിരികേണ്ട അമ്മമാരെ കൊണ്ട് വന്നു പ്രധാന കഥാപാത്രങ്ങൾ ആക്കിയാലോ എന്ന ചിന്ത വന്നല്ലോ...

4 അമ്മമാർ.കട്ട സുഹൃത്തുക്കൾ.ഒരാൾക്ക് കുടുംബം ഒന്നു ഇല്ല കേട്ടോ.വെള്ളമടിയും ശീറ്റു കളിയും എല്ലാം ആയി സന്തോഷത്തോടെ ജീവിക്കുന്നു.നമ്മൾ പറയാറുണ്ട് ഫ്രണ്ട്സിനെ ഇടയിലേക്ക് ഒരു പെണ്ണ് വന്നാൽ എല്ലാം കുളം ആവും എന്ന്.ഇവിടെ ഇവർ സ്ത്രീ ആയത് കൊണ്ട് പുരുഷൻ.. അയാൾ ഇവരുടെ അടുക്കൽ എത്തുന്നു..പിന്നെ നടക്കുന്നത് എല്ലാം വിധിയുടെ വിളയാട്ടം..ഒരു അമ്മമാർക്ക് ഇൗ വിധി വരുത്തരുതേ...

എനിക്ക് ആ അമ്മമരോട് ചോദിക്കേണ്ടത് ഇത്ര മാത്രം.. അവസരങ്ങൾ കുറവാവാം.പക്ഷേ എന്തിനാ കാളവണ്ടിക്ക് തല വെക്കുന്നത്..?
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ തിളങ്ങിയ ഉമ്മമാർ എല്ലാം  സിനിമയിലുണ്ട്... എനിക്ക് അവരോട് സഹതാപം ആണ് തോന്നിയത്.അവർ മാത്രമല്ല.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ ഇന്ദ്രജിത്തിന്റെ അമ്മ,അന്നയും റസൂലും എന്ന സിനിമയിലെ നായികയുടെ അമ്മുമ്മ..പേര് അറിയില്ല. ഇവരോട് എല്ലാം ഒരു ബഹുമാനം എല്ലാം ഉണ്ടായിരുന്നു.ഇതിപ്പോൾ..?

അജു വർഗീസ്,സൈജു കുറപ്പ്,ചെമ്പൻ വിനോദ്,ഇന്ദ്രൻസ്,ആർട്ടിസ്റ്റ് ബേബി തുടങ്ങി താരനിര.
ഇവർ ഉണ്ടായത് കൊണ്ട് കണ്ടിരുന്നു എന്ന് മാത്രം.

തിരക്കഥയുടെ പോരായ്മ തന്നെയാണ് സിനിമയുടെ പരാജയം എന്ന് തോന്നുന്നു.. ഒരു മനോഹരമായ പ്രണയ ഗാനം ഉണ്ട്.. അത് നന്നായി ഇഷ്ടപ്പെട്ടു.സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇൗ ഗാനം തന്നെ.

ഫാമിലി ഓഡിയൻസ് സ്വീകരിക്കാം... വെറുതെ കണ്ടിരിക്കാം... വേറെ ഒന്നും ഇൗ കോമഡി ചിത്രം തന്നില്ല എന്നത് വാസ്തവം.

സിനിമയിൽ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്...
"ഇവർക്ക് വേറെ പണി ഒന്നും ഇല്ലെ.. ഇൗ വയസ്സാം കാലത്ത് വീട്ടിൽ ഇരുന്ന പോരെ.. ആളുകളെ കൊല്ലാൻ നടകാണോ..?"
ഇൗ ഡയലോഗ് സിനിമയിൽ തന്നെ കൊണ്ട് വന്ന ഡയറക്ടർ ബ്രില്ലൻസ് തള്ളി കളയാൻ പറ്റില്ല..

അവസാന വാക്ക് : എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ..

1.75/5 ▪ RGP VIEW

6.2/10 · IMDb

അഭിപ്രായം വ്യക്തിപരം


RGP VIEW

No comments:

Post a Comment

Latest

Get out (2017)