Sunday, December 16, 2018

Alpha (2018) [ENGLISH]


  • RGP VIEW NO :- 20

Alpha

2018 ‧
Drama/Mystery ‧
1h 37m

Directed by Albert Hughes

20000 വർഷങ്ങൾക്ക് മുമ്പ്.. ഒരു ഗോത്രത്തിൽ പെട്ട കുറച്ച് പേർ വേട്ടയാടാൻ പോകുന്നു... വേട്ടയാടുന്ന സമയത്ത് ഒരു മൃഗത്തിന്റെ ആക്രമണം മൂലം ഗോത്ര തലവന്റെ മകൻ മരണപ്പെടുന്നു... ആ സംഘം സങ്കടത്തോടെ അവന്റെ കർമ്മങ്ങൾ എല്ലാം അവിടെ വെച്ച് തന്നെ ചെയ്തു മടങ്ങുന്നു... പക്ഷേ അയാളുടെ മകന് ജീവൻ ഉണ്ടായിരുന്നു... ഇങ്ങനെയാണ് ഇൗ സിനിമ തുടങ്ങുന്നത്...


ഗോത്ര തലവന്റെ മകൻ ഒരു പാവം പയ്യനാണ് (example : ഒരു ഉറുമ്പിനെ പോലും നോവികാത്ത).നിഷ്കളങ്കൻ എന്നൊക്കെ വേണമെങ്കിൽ പറയാം.അവന്റെ
 വീട്ടിലേക്ക് ഉള്ള യാത്രയാണ് സിനിമ പറയുന്നത്... വീട്ടിലേക്ക് എത്തണം എങ്കിൽ ഒരുപാട് ദിവസം നടക്കണം... അതും കാടും മലയും മഞ്ഞും താണ്ടി... ചുരുക്കി പറഞ്ഞാല് വീട്ടിൽ എത്തുമോ എന്ന് പോലും ഉറപ്പില്ലാത്ത യാത്ര...!!


വിശന്നാൽ നിങ്ങൾ, നിങ്ങൾ അല്ലാതെ ആവും എന്ന പരസ്യ വാജകമാണ് ഇൗ സിനിമ കാണുന്ന സമയത്ത് മനസ്സിലേക്ക് വന്നത്...
മനുഷ്യന്റെ അടിസ്ഥാനം അത് വിശപ്പ് മാത്രമാണ് എന്ന് സിനിമ വരച്ചു കാണിക്കുന്നുണ്ട്.. അത് മാറ്റുവാൻ അയാൾ എത് അറ്റം വരെയും പോകും എന്നത് ഇൗ സിനിമ നമ്മുക്ക് മനസ്സിലാക്കി തരുന്നു...


ഇൗ സിനിമ ഇംഗ്ലീഷ് ആണെങ്കിൽ കൂടിയും അവരുടെ സംസാരം വേറെ ഒരു തരം ഭാഷയാണ്.. അതുകൊണ്ട് തന്നെ സബ്ടൈറ്റിൽ ഉപയോഗിച്ച് കാണുവാൻ ശ്രമിക്കുക...


മികച്ച അവതരണം ആണ് സിനിമയുടെ ഹൈ ലൈറ്റ്..
വിഷ്വൽ,എഡിറ്റിംഗ് രണ്ടും തകർത്തു എന്ന് പറയാം...
സിനിമയുടെ അവതരണം വളരെ വ്യത്യസ്തമാണ്... പണ്ട് നടക്കുന്ന ഒരു കഥ ഇൗ രീതിയിൽ കാണുന്നത് ആദ്യം..


ഒരു മികച്ച സിനിമ അനുഭവം.

എല്ലാത്തരം പ്രേക്ഷകർക്കും കാണാം..

3.5/5 ▪ RGP VIEW

6.8/10 · IMDb
79% · Rotten Tomatoes
63% · Metacritic

അഭിപ്രായം വ്യക്തിപരം


RGP VIEW

No comments:

Post a Comment

Latest

Get out (2017)