Friday, December 7, 2018

Ranam (2018) [MALAYALAM]



RGP VIEW NO:- 10

Ranam

2018 

Drama/Thriller 
2h 16m

Director :- Nirmal Sahadev




ഹോളിവുഡിൽ ഒരുപാട് ഇമോഷണൽ ത്രില്ലെർ ഡ്രാമ സിനിമകൾ പണ്ട് മുതലേ ഇറങ്ങുന്നതാണ്....  ഈ ജോണറിൽ നല്ല വൃക്തിയായി മലയാളത്തിൽ ഡബ്ബ് ചെയ്ത ഒരു ഹോളിവുഡ് സിനിമ കുറച്ചു മാസങ്ങൾക്ക് മുൻപ് ഇറങ്ങി.... ആ സിനിമ ഞാൻ ഇന്ന് കാണുകയുണ്ടായി.....




ആദി ഒരു മെക്കാനിക്  ആണ്.... പണ്ട് എങ്ങനെയോ അമേരിക്കയിൽ എത്തിയ ആദി വന്നു പെടുന്നത് ദാമോദർ എന്ന ഡ്രഗ് മാഫിയയുടെ കൈയിൽ.... പിന്നീട് ഇവർക്ക് വേണ്ടി ആദി ജോലി ചെയ്തു... പക്ഷേ ഈ ജോലിയോട് താല്പര്യം ഇല്ലാത്ത ആദി ഇതിൽ നിന്നും ഒഴിയുന്നു...  പക്ഷേ  ദാമോദർ അതിനു സമ്മതിക്കുന്നില്ല.... ഇവിടെ മുതലാണ് രണം തുടങ്ങുന്നത്...



സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾ എല്ലാം നല്ല രീതിൽ തന്നെ ഇഷ്ടപ്പെട്ടു....  എനിക്ക്  ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന ഫീൽ തന്നെ രണം എനിക്ക് സമ്മാനിച്ചു....
സൗണ്ട് ടീം കൈയടി അർഹിക്കുന്നു...  ഇത്രയും എഫ്ഫക്റ്റ് ശ്രദ്ധിച്ച മറ്റൊരു മലയാള സിനിമ ശ്രദ്ധയിൽ പെട്ടിട്ടില്ല....ബിജിഎം ആണെങ്കിലും മികച്ചു തന്നെ ഇരുന്നു....  സോങ്‌സ് നന്നായിരുന്നു... പക്ഷെ ചില ഇടങ്ങളിൽ സോങ്‌സ് ആസ്വാദനത്തെ ബാധിച്ചു....  DOP ഒരു  ഹോളിവുഡ് ലെവൽ ഫീൽ  ചെയ്തു.... പക്ഷെ പല ഫ്രെമുകളും എവിടെയോ കണ്ട ഇംഗ്ലീഷ് സിനിമകൾ കയറി വന്നു ... DOP പൊളിച്ചു....!!! എഡിറ്റിംഗ് സൂപ്പർബ്.... ട്രൈലെർ കട്ട് കണ്ടു സിനിമക്ക് കയറിയവർക്ക് അത്ര അങ്ങോട്ട് ഈ സിനിമ ഇഷ്ടപെട്ടിട്ടില്ല...കാരണം അത്രയും മികച്ചതായിരുന്നു രണത്തിന്റെ ട്രൈലെർ....
ഡയറക്ടർ നിർമൽ സഹദേവ്...ഈ പേരിൽ വരുന്ന സിനിമകൾക്ക് മലയാളി കാത്തിരിക്കുന്ന ഒരു കാലം വരും തീർച്ച... !!! ഒരു വേറെ ഫീൽ തന്നെയാണ് രണം എനിക്ക് സമ്മാനിച്ചത്....



പക്ഷെ ഒരു പ്രശ്നം തോന്നിയത് കാസ്റ്റിംഗ് മാത്രാണ്... കാരണം എല്ലാം നല്ല നിലവാരത്തിൽ വന്നപ്പോൾ പ്രിത്വിരാജിന്റെ  ആക്ടിങ് നന്നായിരുന്നു, പക്ഷെ നാടക ഡയലോഗ് പറയുന്നത് പോലെ ഫീൽ ചെയ്തു.... റഹ്മാൻ പല ഇടങ്ങളിലും മാസ്സ് ആക്കുവാൻ ശ്രമിച്ചു എങ്കിലും അത് നടന്നില്ല.... പിന്നെ ഇഷ തൽവാർ, ഈ സിനിമക്ക് ആവശ്യമില്ല എന്ന് തോന്നിയ ഏക ഘടകം.... ഇഷക്ക് കിട്ടിയ നല്ല ഒരു റോൾ തന്നെയാണ് രണത്തിലെ സീമ...  പക്ഷേ ആൾക്ക് ആ ലെവെലിലേക്ക് എത്തുവാൻ സാധിക്കാത്തത് പോലെ തോന്നി.... പോലീസ് ഓഫീസറായി അഭിനയിച്ച പുളി നന്നായിരുന്നു... പിന്നെ റഹ്മാന്റെ അനിയനും കൊള്ളാം....

ഈ പ്രശ്നം മാറ്റി നിർത്തിയാൽ രണം ഒരു നല്ല ഇമോഷണൽ ത്രില്ലെർ തന്നെയാണ്....
എല്ലാത്തരം പ്രേക്ഷകർക്കും കാണാമോ?
അത് സംശയമാണ്....

നല്ല ഒരു ഹോളി-മോളി വുഡ് സിനിമ അനുഭവം...

അമിത പ്രതീക്ഷ ഇല്ലാതെ കണ്ടാൽ രണം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തീർച്ച....

ഗുഡ് ഇമോഷണൽ ഡ്രാമ ത്രില്ലെർ...


3.25/5 ▪ RGP VIEW

7/10 · IMDb
4.9/5 · Facebook


RGP VIEW

2 comments:

  1. Hi bro,
    First of all cogratco on your new blog.
    ഈ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയ അതേ കാര്യങ്ങൾ തന്നെയാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.
    കൂടുതൽ ബ്ലോഗ്ഗുകൾ, റിവ്യൂകൾ പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. ഒരുപാട് നന്ദി... തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..

      Delete

Latest

Get out (2017)