Friday, December 7, 2018

Lucky Number Slevin (2006) [ENGLISH]

RGP VIEW NO:- 11

Lucky Number Slevin

2006

Thriller/Drama 
1h 50m

Director:  Paul McGuigan

ഒരു പാവം പയ്യൻ..അവൻ തന്റെ സുഹൃത്തിന്റെ അടുത്തേക്ക് വന്നതാണ്...സുഹൃത്തിന്റെ വീട്ടിൽ എത്തിയപ്പോൾ ഫ്രണ്ട് സ്ഥലത്ത് ഇല്ല.. പിന്നീട് ആ വീട്ടിലേക്ക് വരുന്ന അതിഥികൾ ചിലറക്കാർ അല്ല.. പിന്നീട് അവിടെ നടക്കുന്നത് എല്ലാം സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സംഭവങ്ങൾ...ഇങ്ങനെയാണ് ഇൗ സിനിമ തുടങ്ങുന്നത്...



ആദ്യം എല്ലാം ഒന്നും മനസിലായില്ല എന്ന് പറയുന്നത് ആവും സത്യം.. ഒരു കിളി പോയി പടം ആണോ എന്ന് വരെ ചിന്തിച്ചു പോയി...



സിനിമയുടെ തുടക്കം വേറെ ലവലാണ്...ഒരു കഥ..അതും ഒരു ഓലകമേലെ കഥ..!!! അത് കണ്ടാൽ തന്നെ ദിപ്രേഷൻ അടിച്ച് ചാവും...തുടക്കം കിടുവാണ്...കഥ കൊണ്ടുപോയ രീതിയും കൊള്ളാം...!!


എടുത്ത് പറയേണ്ടത് കാസ്റ്റിംഗ്..
ഗംഭീരമായ കാസ്റ്റിംഗ്... താരങ്ങൾ നിറഞ്ഞു ഒഴുകുകയായിരുന്നു...
അത് സിനിമയുടെ ഹൈ ലൈറ്റ്...എല്ലാവരും മികച്ച പെർഫോമൻസ്...!!!
BGM നന്നായി ഇഷ്ടപ്പെട്ടു... മൂഡ് നിലനിർത്തി...പിന്നെ എഡിറ്റിംഗ് കിടിലോസ്കി..!!! ലാസ്റ്റ് CUTS എല്ലാം കിടു ആയിരുന്നു.. ആ വിഷ്വൽസിൽ എഡിറ്ററുടെ പ്രാധാന്യം ചിലറ അല്ല...!!



പക്ഷേ തുടക്കത്തിലെ ഒഴിക്ക്‌ പിന്നെ എവിടെയോ നഷ്ട്ടമായി... ലാഗ് നല്ലവണ്ണം ഫീൽ ചെയ്തു...പിന്നീട് സിനിമ കണ്ടത് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ ആയിരുന്നു... ഉറങ്ങിയില്ല എന്നെ ഉള്ളൂ... പക്ഷേ ക്ലൈമാക്സ്!!!! അതൊരു നല്ല തിരിച്ച് വരവ് തന്നെയായിരുന്നു...
ഞെട്ടിച്ചു..!!! ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്...
എന്നാലും നടുവിലെ പാളിച്ച ഒരു വിലങ്ങുതടിയായി നിന്ന് എന്നത് സത്യം...എനിക്ക് അങ്ങനെ തോന്നി...

എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമയാണോ എന്നത് സംശയം...കാരണം എനിക്ക് പൂർണ്ണ തൃപ്തി നൽകിയില്ല...
ആക്ഷൻ ത്രില്ലെർ എന്ന രീതി ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം...


നല്ല ട്വിസ്റ്റകൾ കുഴപ്പമില്ലാത്ത സ്റ്റോറി...
കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് Lucky Number Selvin.

3/5 ▪ RGP VIEW

7.8/10 · IMDb
52% · Rotten Tomatoes
53% · Metacritic

അഭിപ്രായം വ്യക്തിപരം


RGP VIEW

No comments:

Post a Comment

Latest

Get out (2017)