RGP VIEW NO:- 9![]() |
| 2.0 |
2018
Fantasy/Mystery
2h 30m
▪ ഈ സിനിമക്ക് വേണ്ടി വെയിറ്റ് ചെയ്തിരുന്നോ...?
ഒരു ശങ്കർ സിനിമ... അതിൽ സൂപ്പർ സ്റ്റാർ രജനികാന്ത് നായകൻ... അതും എന്തിരൻ എന്ന സിനിമയുടെ രണ്ടാം ഭാഗം.... ഇതിൽ അപ്പുറം ഒരു സിനിമ പ്രാന്തന് എന്താണ് വേണ്ടത്.. വെറും വെയ്റ്റിംഗ് അല്ലായിരുന്നു... കട്ട വെയ്റ്റിംഗ്..!!
▪ കഥ എന്താണ്..?
ട്രെയ്ലറിൽ കണ്ടത് തന്നെയാണ് കഥ... കൂടുതൽ പറഞ്ഞ കാണാനുള്ള രസം പോകും....
▪ ഒരുപാട് പൈസ മുടക്കിയ പടം അല്ലേ... അതിനുള്ളത് സിനിമയിൽ ഉണ്ടോ ..?
തീർച്ചയായും...Main ഗ്രാഫിക്സ് തന്നെയാണ്.... അതിനാവും ഏറ്റവും മുതൽ മുടക്ക് വന്നത്...ആദ്യ പകുതിയിലെ ഗ്രാഫിക്സ് വർക്കുകൾ എല്ലാം ഞെട്ടിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു...പിന്നെ സൗണ്ട്... അതിന് ഒരു എതിർ അഭിപ്രായം ഇല്ല.... കുടുക്കി... ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ടെക്‌നോളജി സിനിമയിൽ ഉണ്ട്... പക്ഷെ ഗ്രാഫിക്സ് ra-one എന്ന സിനിമയുടെ അത്രയും എത്തിയോ എന്ന് സംശയം.... പിന്നെ ഒരു കാര്യം ഞാൻ 2Dയിൽ ആണ് സിനിമ കണ്ടത്... 3Dയിൽ കണ്ടവർ എല്ലാം ഗംഭീര അഭിപ്രായങ്ങൾ പറയുന്നത് കേൾക്കാൻ ഇടയായി.....
▪ 100 രൂപക്ക് ഉള്ള സിനിമ അല്ല എന്നാണോ പറഞ്ഞു വരുന്നത്...?
100ന്റെ ടിക്കറ്റ് 300ന് ബ്ലാക്കിനെടുത്തും കാണാം... പൈസക്കുള്ള സംഭവം ഉണ്ട്....
▪ Ra-One ബെറ്റർ എന്ന് പറഞ്ഞതോ...?
അങ്ങനെ ഉദ്ദേശിച്ചില്ല... Vfxന്റെ കാര്യം ആണ് പറഞ്ഞത്... ഞാൻ പറഞ്ഞല്ലോ 2Dയിൽ ആണ് കണ്ടത് എന്ന്.... സിനിമ തുടങ്ങുമ്പോൾ വെടിപ്പായി സെൻസർ സർട്ടിഫിക്കറ്റിൽ 2.0 (3D) എന്ന് ഞാൻ കണ്ടതാണ്.... 2Dയും 3Dയും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടല്ലോ ബ്രോ....
ആദ്യ പകുതിയില്ലേ vfx എല്ലാം തന്നെ നന്നായിരുന്നു.... രണ്ടാം പകുതി മാത്രമാണ് കുറച്ചു കുഴപ്പം ഉള്ളത് പോലെ എനിക്ക് തോന്നിയത്... അത് ചിലപ്പോൾ എന്തിരൻ എന്ന സിനിമയുടെ പല സീനും കയറി വന്നത് കൊണ്ട് ആവാം.... അത് ഒരു കല്ലുകടിയായി....തിരകഥയുടെ പരാജയമാണ് പിന്നീട് കാര്യമായി തോന്നിയത്...
▪ Vfx മാറ്റി നിർത്തിയാൽ ടെക്‌നിക്കൽ സൈഡ് എങ്ങനെ ഉണ്ട്...?
ഒറ്റ ഒരു വാക്ക്.
ബ്രില്യന്റ്... !!!
തുടക്കം മുതൽ ഒടുക്കം വരെ മികച്ചു തന്നെ ഇരുന്നു.... മികച്ച സൗണ്ട് എഫ്ഫക്റ്റ് അനുഭവം...AR റഹ്മാന്റെ ബിജിഎം...റസ്സൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈൻ.... ഇതിലും അപ്പുറം എന്ത് വേണം.... മികച്ച ഫ്രെയിം ഉള്ള ക്യാമെറ വർക്ക്... തുടക്കം അക്ഷയ് കുമാറിനെ കാണിക്കുന്ന സ്സീനിന്റെ visual beauty വർണിക്കാൻ കഴിയില്ല... അത്രക്കും ഗംഭീരം.... പിന്നെ ശങ്കർ എന്ന സംവിധായകനെ കുറിച്ചു ഒന്നും പറയേണ്ട ആവശ്യം ഇല്ലല്ലോ... മികച്ച മേക്കിങ് ആണ് രണ്ടാം പകുതി എന്നെ തീയേറ്ററിൽ ഇരുത്തിയത്....
▪ രണ്ടാം പകുതി അത്രക്കും പ്രശ്നമാണോ...?
ആദ്യ പകുതിക്ക് കിട്ടിയ ഒരു ഇത് രണ്ടാം പകുതിക്ക് കിട്ടിയില്ല.... ഫ്ലാഷ് ബാക് സീൻ.അത് നന്നായിരുന്നു... ചില ഇടങ്ങളിൽ ലോജിക് ഉള്ളത് പോലെ തോന്നിയില്ല... അതാവാം പ്രധാന കാരണം... പിന്നെ രജനികാന്തിന്റെ പ്രകടനം കിടു ആയിരുന്നു.... തീയേറ്ററിൽ കൈയടി നേടിയത് പുളിയുടെ ഡയലോഗ് പ്രസന്റേഷൻ കൊണ്ട് തന്നെയാണ്....അക്ഷയ് കുമാറും നന്നായിയുന്നു... കൂടാതെ ഒരുപാട് ട്വിസ്റ്റുകൾ രണ്ടാം പകുതി വരുന്നുണ്ട്...സെക്കന്റ് ഹാഫ് കൈയടി നേടിയ വേറെ ഒരു ഫാക്ടർ അക്ഷയ് കുമാർ ആയിരുന്നു...
പക്ഷേ രണ്ടാം പകുതിയിൽ ഒരു വൗ ഫാക്ടർ ആദ്യ പകുതി പോലെ എനിക്ക് തോന്നിയില്ല എന്ന് മാത്രം....
▪ അപ്പോൾ ഞാൻ സിനിമ കാണണോ...?
തീർച്ചയായും... 2.0 തീയേറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ്.... കാണുന്ന സമയത്ത് നിർബന്ധമായും 3Dയിൽ തന്നെ കാണുക... സൗണ്ടിന്റെ കാര്യവും മറക്കരുത്.... അതും കൂടി ആയാലേ സിനിമ സിനിമ ആവുകയുള്ളൂ....
▪ അപ്പോൾ റേറ്റിംഗ് എത്രകൊടുക്കും....?
നിലവിൽ IMDBയിൽ 10ൽ 7 ആണ് സിനിമയുടെ റൈറ്റിംഗ്... ഞാൻ താഴെ കൊടുക്കാം... അത് പോരെ...?
▪ കാണുന്ന പ്രേക്ഷകരോട് എന്തെങ്കിലും പറയാനുണ്ടോ...?
One Time Watchable Film
തീയേറ്ററിൽ നിന്ന് തന്നെ കാണുക... ഈ സിനിമയിലൂടെ ശങ്കർ വേറെ ഒരു കാര്യം കൂടി നമ്മളോട് പറയുന്നുണ്ട്...
വില്ലനോട് ഇഷ്ട്ടം തോന്നുന്നത് അതുകൊണ്ട് തന്നെയാണ്....
സിനിമ എനിക്ക് ഒരു ശരാശരി അനുഭവമാണ് നൽകിയത്... യാതൊരു പ്രതീക്ഷയും ഇല്ലാതെ കണ്ടാൽ പൊളിക്കും... !!!
തീയേറ്ററിൽ പോയി വിലയിരുത്തുക...
2.5/5▪RGP VIEW
അഭിപ്രായം വ്യക്തിപരം...
RGP VIEW









No comments:
Post a Comment